എന്‍ജ്ജിനിയറിങ്ങ് പഠിക്കണ കാലത്താണ് ഞാന്‍ ആദ്യമായിട്ടു റംസാന്‍ നോമ്പെടുക്കണത്.
ഇടപ്പള്ളി പൈപ്പ്‌ലൈന്‍ കവലയിലെ ഹോസ്റ്റലിലായിരുന്നു അന്നു താമസം. സഹമുറിയനും ആത്മമിത്രവുമായ ഹുസൈന്‍, ഷിറാസ്, ഷാമില്‍, ഷബീര്‍ എന്നിങ്ങനെ അടുത്ത സുഹൃത്തക്കളെല്ലാം റംസാന്‍ മാസം പിറന്നതോടെ നോമ്പിലായി. അതിരാവിലെ 4 മണിക്കു എഴുന്നേറ്റ് അത്താഴം, വൈകിട്ടു 6 മണി കഴിയുമ്പോ നോമ്പുതുറ. ഈ രണ്ട് നേരവും ഭക്ഷണം, അടുത്തുള്ള ഒരു തട്ടുകടയില്‍. പോട്ടിക്കറി സ്ഥിരമായി കിട്ടിയിരുന്ന സ്ഥലമായിരുന്നതുകൊണ്ട് പുള്ളിയെ ഞങ്ങള്‍ 'പോട്ടിച്ചേട്ടന്‍' എന്നു വിളിച്ചുപോന്നു.
ഒരു ദിവസം വൈകിട്ടു ലവന്‍മാരെല്ലാവരുംകൂടി നോമ്പുതുറയ്ക്കിറങ്ങിയപ്പോ, വിശന്നിരുന്നതുകൊണ്ട് ഞാനും കൂടെ പോയി.നോമ്പു തുറക്കാന്‍ നാരങ്ങവെള്ളവും ഈന്തപ്പഴവും ആദ്യം കിട്ടി, അതു ഫ്രീ. പിന്നെ രാജകീയമായ ഭക്ഷണം. പതിവിലും കൂടുതല്‍ രുചി.പിന്നെ കുറച്ചു ദിവസം നോമ്പുതുറക്കാന്‍ ഞാനും കൂടെ പോയി.
പിറ്റേ ആഴ്ച ഒരു ദിവസം സാങ്കേതികമായ കാരണങ്ങള്‍ മൂലം രാവിലെയും ഉച്ചയ്ക്കും ഒന്നും കഴിക്കാന്‍ പറ്റിയില്ല. അങ്ങനെ നോമ്പുതുറക്കാന്‍ പോയപ്പോ ഞാനും അവരെപ്പോലെയായിരുന്നു. അന്നു തട്ടിയ പത്തിരിക്കും പോത്തിനും മുമ്പെങ്ങുമില്ലാത്ത രുചി തോന്നി. നന്നായി വിശന്നാല്‍ രുചി താനെ വന്നോളും എന്നൊക്കെ പണ്ട് അമ്മ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും, അന്നാണ് എനിക്കതനുഭവപ്പെട്ടത്.
പിറ്റേന്നു മുതല്‍ ഞാനും നോമ്പു് പിടിക്കാന്‍ തുടങ്ങി.
പിന്നീട് ഞാനും ഹുസൈനും കോളെജിന്റെ ഹോസ്റ്റലിലോട്ട് മാറിയപ്പോഴും ഈ പതിവു തുടര്‍ന്നു. ഹോസ്റ്റലില്‍ നോമ്പ് കാലത്തു പ്രത്യേക മെസ്സാണ്. നോമ്പുകാര്‍ക്കു അതിരാവിലെയും വൈകിട്ടും ഭക്ഷണം. അതിന്റെ കണക്കും കാര്യങ്ങളും പ്രത്യേകം. ഞാനും ആ മെസ്സില്‍ പേരു കൊടുത്തു. പേരെഴുതിയെടുത്തവന്റെ മുഖത്തെ ചെറിയ ഒരമ്പരപ്പ് ഞാന്‍ ശ്രദ്ധിച്ചു.
അതിരാവിലെ അത്താഴം കഴിക്കാന്‍ എല്ലരെയും വിളിക്കുക എന്നതു ആദ്യം എഴുന്നേല്‍ക്കുന്നവരുടെ ജോലിയാണ്. പാതി ഉറക്കത്തില്‍ മുറി മാറി കൊട്ടിയിട്ട്, പച്ചത്തെറി കേട്ട പ്രഭാതങ്ങള്‍!! രോമാഞ്ചം വരുന്നു!. തണുത്ത ചോറും മീന്‍ വറത്തതും പഴവും കട്ടന്‍ കാപ്പിയും അടിച്ചുകഴിഞ്ഞാല്‍ ഒരുറക്കത്തിനുകൂടി സമയം ബാക്കികിട്ടും. പിന്നെ വൈകിട്ടു വരെയുള്ള കാത്തിരിപ്പു. ആദ്യമൊക്കെ ഞാന്‍ വെള്ളം കുടിക്കുമായിരുന്നു. പിന്നെ അതും വേണ്ടെന്നായി.
എല്ലവരും പള്ളിയില്‍ പോകുമ്പോ , അടുക്കളയില്‍ സഹായത്തിനു ഞാന്‍ മാത്രേ കാണൂ. നാരങ്ങാവ്വെള്ളം കലക്കിയാല്‍ മധുരം നോക്കുക, പാത്രങ്ങളെല്ലാം മെസ്സ്-ഹാളില്‍ എത്തിക്കുക തുടങ്ങിയ ചില്ലറ കൈസഹായങ്ങള്‍.
നോമ്പിന്റെ അവസാന ആഴ്ചയില്‍ ഒരു ദിവസം പൊതു ഇഫ്താര്‍ പാര്‍ട്ടിയുണ്ട്. എല്ലവര്‍ക്കുമായി, ഞങ്ങള്‍ നടത്തുന്ന പാര്‍ട്ടി.[ ഞങ്ങള്‍ എന്നു വെച്ചാല്‍ നോമ്പുമെസ്സിലെ അംഗങ്ങള്‍]. കോളെജിനടുത്തു താമസിക്കുന്ന അദ്ധ്യാപകരെയൊക്കെ ക്ഷണിക്കും.അവരില്‍ ചിലരോടും ഞാനെങ്ങനെ ആ ഗ്രൂപ്പില്‍ കൂടിയെന്നു വിശദീകരിക്കേണ്ടി വന്നു.
ജോലികാരനായി നാടുവിട്ടശേഷം ഇതൊന്നും നടന്നിട്ടില്ല.
എല്ലാവര്‍ക്കും, പ്രത്യേകിച്ചു നോമ്പെടുക്കുന്നവര്‍ക്കും, റംസാന്‍ മാസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു. കാത്തിരിക്കാം, ശവ്വാലിനായി....
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Sunday, August 31, 2008
Thursday, August 28, 2008
ഒന്നും പിന്നെ ഒരൊന്നും കൂടി...
ഒരു കൊല്ലം പെട്ടെന്നു പോയി
എന്ത് പെട്ടെന്നാ ഒരു കൊല്ലം കൂടി അങ്ങു മാറിയത്!!!
ജോലിക്കാരനായിട്ട് 2 കൊല്ലം!
ആകെമൊത്തംഎക്സ്പന്‍സ്‌ചിലവുകഴിഞ്ഞുമിച്ചംബാലന്‍സ് കുറച്ചു ചീത്തപ്പേരും , ആരു കണ്ടാലും കുറ്റം പറയാത്ത ഒരു കുടവയറും മാത്രം.
അടുത്തകൊല്ലം ഈ സമയത്തെങ്കിലും വള്ളം ഒരു കരയ്ക്കടുപ്പിച്ചേക്കണേ എന്റെ ഒടേമ്പരാനേ........

Tuesday, August 26, 2008
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്...
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്...
മെഡിക്കല്‍ കോളെജും എന്‍ജിനിയറിങ്ങ് കോളെജും പൂട്ടിപ്പോകാതെ നോക്കണം എന്നു ചിലര്‍ക്ക്....
കോടതി വിധിപ്രകാരം പള്ളികള്‍ വിട്ടുകിട്ടണമേ എന്നു ചിലര്‍ക്കു്...
അതേ കോടതി വിധി നടപ്പാകരുതേ എന്നു വേറെ ചിലര്‍ക്കു്...
മതമില്ലാത്ത ജീവനെ പിടിച്ചുകെട്ടണമേ എന്ന് പലര്‍ക്ക്.....
മതനിഷേധികളുടെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കണമേ എന്നു പറയാന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ, പ്രതിഷേധ പ്രകടനം, പത്ര സമ്മേളനം.
...
...
...
...
ഇതിനിടയിലാണ് 'ജീവന്‍ പോകാതെ നോക്കിക്കോണേ' എന്നു കരഞ്ഞുകൊണ്ട് ഒറീസ്സായില്‍ നിന്നും ചിലര്...
ആരുടെ കേസ് ആദ്യം പരിഗണിക്കും?
PS: ഒറീസ്സായില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനും പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു.

Thursday, August 21, 2008
കേരളം ...കേരളം....കേരളം മനോഹരം...
വെള്ളിയാഴ്ചയൊക്കെയല്ലേ? ഒരു സന്ധ്യ-സന്ധ്യര-സന്ധ്യേമുക്കാലോടു കൂടി[കട: ഗിന്നസ് കൊച്ചിന്‍.] പലര്‍ക്കും ഒരു പാട്ടൊക്കെ പാടാന്‍ തോന്നും. ആയതിലേയ്ക്കായി . അമ്മച്ചിയാണേ, ഇതു ഞാന്‍ എഴുതിയതല്ല, വേറെയാരേലും പോസ്റ്റിയിട്ടുണ്ടോ എന്നറിയത്തുമില്ല.
ഗജപാ..മാ...ഹായ്..സുബാഷ്..സുബാഷ്!
(വാ.വ.കോ.പാ - എന്ന രീതിയില്‍ പാടിക്കോളൂ)
കേരളം ...കേരളം....കേരളം മനോഹരം...
കേരളം ...കേരളം....കേരളം മനോഹരം...
പരശുരാമന്‍ മഴുവെറിഞ്ഞ് കപ്പ നട്ട കേരളം...
കേരളം ...കേരളം....കേരളം മനോഹരം...
നാടു വാണ മാവേലിക്ക് പാര പണിത കേരളം..
[കേരളം...കേരളം..]
ഇന്ദുലേഖേം മാധവനും ലൈനടിച്ച കേരളം..
[കേരളം..കേരളം..]
പടവലങ്ങ കല്ലുകെട്ടി നീട്ടിവിട്ട കേരളം..
[കേരളം..കേരളം..]
പിള്ളയുള്ള മാണിയുള്ള ജോസഫുള്ള കേരളം..
[കേരളം..കേരളം..]
റബറു വെട്ടി പാലെടുത്തു ഷീറ്റടിച്ച കേരളം..
[കേരളം..കേരളം..]
വേനല്‍ക്കാലം ചക്കക്കുരു ചുട്ടുതിന്നും കേരളം..
അതു കഴിഞ്ഞു തുരുതുരാന്ന് ....ഛായ്! അശ്ലീലം!
[ബാക്കിയൊക്കെ മനോധര്‍മ്മം]

Sunday, August 17, 2008
ഒന്നു നാട്ടില്‍ പോയി വന്നു ..
ഒന്നരമാസത്തെ കാത്തിരിപ്പിനു ശേഷം വീട്ടിലേയ്ക്കു...
പാടത്ത് ചെന്നപ്പോ നെല്ല് കതിരിട്ടിരിക്കുന്നു. അതിന്റെ രണ്ട്- മൂന്നു പടം പിടിച്ചു. ചിങ്ങം ഒന്ന് ഒക്കെയല്ലേ?
കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയുംകൂടി. ഇംഗ്ലണ്ടിലെ പാര്‍ലമെന്റായ 'ഹൌസ് ഓഫ് കോമണ്‍സ്'-ന്റെ പേരില്‍ ഇറങ്ങുന്ന ഒരു സ്കോച്ച്‌വിസ്കി. നമ്മുടെ നാട്ടില്‍ ഇതുവരെ 'ലോകസഭാ' എന്ന ഒരു ബ്രാണ്ടിറങ്ങിയിട്ടില്ലല്ലോ അല്ലേ?
പിന്നെ അമ്മു സാറിന്റെ ഒരു 'ബാലാമണിയമ്മ' പോസും. ആ മുഖത്ത് ഒരു അറുപതിന്റെ മിനുക്കം കാണുന്നില്ലേ? [ അറുപത് എന്നതു പ്രായമല്ലാട്ടോ!].
Thursday, August 14, 2008
ആണ്ടേയ്ക്കൊരിക്കലെ ആ മധുരം..
തിരിച്ചു വെടിവെയ്ക്കാത്ത ലക്ഷ്യത്തില്‍ ബിന്ദ്ര തുരുതുരാ വെടിവെച്ച് വീഴിച്ച ഒളിമ്പിക്സ് സ്വര്‍ണ്ണത്തിന്റെ നിറവിലായിരിക്കും ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം.
ഒളിഞ്ഞും മറഞ്ഞും തെളിഞ്ഞും വെടിവെയ്ക്കുന്ന ശത്രുസൈനികരുടെ മുന്നില്‍ സംയമനം പാലിക്കാന്‍ വിധിക്കപ്പെട്ട ചില ഷൂട്ടിങ്ങ് ചാമ്പ്യന്‍മാരെ ആരോര്‍ക്കാന്‍?
കോടികളുടെ കനത്തില്‍ ബിന്ദ്ര തിളങ്ങുമ്പോള്‍, ജനകോടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നവരോ? അവര്‍ക്കു നമ്മള്‍ മാസം മൂന്നു കുപ്പി ത്രിഗുണന്‍ റം കൊടുക്കുന്നുണ്ടല്ലോ അല്ലേ? അതു മതി.
ബിന്ദ്രയുടെ നേട്ടത്തില്‍ സന്തോഷമുണ്ട്. പക്ഷേ നേട്ടത്തിനു ശേഷമുള്ള ചിലരുടെ അതിരുകടന്ന ഈ ജയ് വിളി 'അഴകുള്ളവനെ അപ്പാന്ന് വിളിക്കണ' എടപാടാണ്. ഒഴുക്കണ ലക്ഷങ്ങളില്‍ കുറച്ചു മംഗള്‍ സിങ്ങ് ചാംപ്യ എന്ന അമ്പെയ്ത്തുതാരത്തിനു കൊടുത്താല്‍ പുള്ളിയും കൊണ്ടുവരും അടുത്തതവണ ഒരു മെഡല്‍.
എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. അരുമയായി നുണയാം ഈ മധുരം, ഒരിക്കല്‍ കൂടി.

Monday, August 4, 2008
ബ്ളോഗ്-വിഞ്ചി കോഡ്!!!!!!!!
സു[കു]പ്രസിദ്ധ നോവലിസ്റ്റ് ഡാനി ബ്രണ്ണന്റെ ഏറ്റവും പുതിയ നോവലാണ് ബ്ളോഗ്-വിഞ്ചി കോഡ്.
പ്ലോട്ട്
-------
മനുഷ്യ രാശിയുടെ നീറുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി ഉയര്‍ന്നു വരുന്ന ബ്ലോഗു് എന്ന പ്രതിഭാസം , ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കാലികപ്രസക്തമായ കാര്യങ്ങളെപറ്റി പോസ്റ്റുകളിടുന്നവരും അതു പ്രചരിപ്പിക്കുന്നവരുമായ ആദര്‍ശ്ശധീരരായ ബ്ലോഗറന്‍മാരെ ഒതുക്കാന്‍, വളിപ്പുകളെഴുതി കയ്യടി വാങ്ങുന്ന പിന്തിരിപ്പന്‍ മൂരാച്ചികള്‍ എന്നും ശ്രമിച്ചിട്ടുണ്ടു. ഇതിനെതിരേയുള്ള ചെറുത്തുനില്‍പ്പിന്റെ ചരിത്രമാണ് ബ്ളോഗ്-വിഞ്ചി കോഡ്.
കഥയുടെ രത്ന ചുരുക്കം
--------------------------------
റോബേര്‍ട്ട് ലാന്റപ്പന്‍ എന്ന ബ്ളോഗ് ശാസ്ത്രജ്ഞനാണ് നോവലിലെ നായകന്‍. കേരളാ ബ്ളോഗ് നേഴ്സറി എന്ന പേരിലുള്ള ഒരു പ്രസ്ഥാനത്തെപറ്റി അറിവു കിട്ടുന്ന ലാന്റപ്പന്‍ അതിനെപറ്റി അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെടുന്നു.കാലാകാലങ്ങളില്‍ ബ്ളോഗിലെ മാടമ്പി-പരുന്തു-ജന്‍മിമാര്‍, സാധാരണക്കാരനു നിഷേധിച്ചു പോന്ന മൌലികാവകാശമായ സ്വന്തം ബ്ളോഗ് നേടിയെടുക്കുവാന്‍ രൂപം കൊണ്ട സംഘടനയാണിതെന്നു നായകന്‍ മനസ്സിലാക്കുന്നു.ഇതിന്റെ നേതാക്കന്‍മാരായി ഇരുന്നവരെ മേല്‍പ്പറഞ്ഞവര്‍ അപഹാസ്യരാക്കാനും, അപായപ്പെടുത്താനും ശ്രമിച്ചിട്ടുള്ളതായും പുള്ളിക്കു വിവരം കിട്ടുന്നു.
അക്കാദ-, ക്ഷമിക്കണം, ഈ സംഘടനയുടെ ആപ്പീസു പൂട്ടിക്കും എന്നു വീമ്പിളക്കുന്ന ഒരാള്‍ക്കു പോലും , പൂട്ടിക്കാന്‍ ഇതിന്റെ ആപ്പീസ് എവിടെയാണെന്നു അറിയില്ലെന്നും, കുറെയധികം വള്ളികെട്ടു സൂചനകള്‍ അനുസരിച്ചു നീങ്ങിയാലേ അതു കണ്ടു പിടിക്കാന്‍ സാധിക്കൂ എന്നും നായകന്‍ മനസ്സിലാക്കുന്നു. താല്ക്‌കാലിക ബ്ളോഗില്‍ നിന്നും ആഡ്‌ഹോക്കു കമ്മറ്റിയിലെത്തിയ നായകന്‍ ആഡ്‌ഹോക്കു കിടന്നിടത്തു പൂഡ്‌ഹോക്കു പോലും ഇല്ലെന്നറിഞ്ഞു നിരാശനാകുന്നു.
[ശേഷം ബ്ളോഗില്‍..]
മുന്‍കൂര്‍ ജാമ്യം:
1.ഡാന്‍ ബ്രൌണിന്റെ ഏയ്ഞ്ചല്‍സ് ആന്റ് ഡെമണ്‍സ് എന്ന നോവല്‍ വായിച്ചിട്ടുള്ളവര്‍ക്കു , ചിലപ്പോ ഇതല്‍പ്പം തമാശയായി തോന്നാന്‍ സാധ്യതയുണ്ട്. അതിലേയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്. അല്ലാത്തവര്‍ സദയം ക്ഷമി.
2. ഇതില്‍ ഒരു തരിക്കു പോലും വ്യക്തിഹത്യ, ബ്ളോഗ് ഹത്യ, കോക്കസ് ഗ്രൂപ്പ് ഹത്യ തുടങ്ങിയവ ചേര്‍ത്തിട്ടില്ല.

Subscribe to:
Posts (Atom)