പന്ത്രണ്ടാം ക്ലാസ്സിലെ ഫിസിക്സ് പുസ്തകത്തിൽ പഠിച്ച ബൂളിയൻ ആൾജിബ്രയും “ബീബീ റോയീ” കവിതയും കണ്ടിട്ട് , ‘ഇത്ര സിമ്പിളോ ഇലക്ട്രോണിക്സ്’ എന്നു തെറ്റിധരിച്ച് , അതിന്റെ ബിരുദം പഠിച്ച് ബല്ല്യ ആളാകാൻ മോഡൽ എൻജ്ജിനിയറിങ്ങ് കോളേജിലെത്തിയിട്ട്, പിടിച്ചതല്ല അളയിലുള്ളത് എന്നു ബോധ്യമായി വന്ന നാലാം സെമസ്റ്റർ. പിന്നെ വന്നതല്ലേ, വന്നു ചേർന്നതല്ലേ, ഒന്നരക്കൊല്ലം ചെരച്ച..സോറി..പഠിച്ചതല്ലേ.. ഇനി വരുന്നിടത്തുവെച്ചുകാണാം എന്ന ഭാവം പുറത്തും, ഇതെവിടെച്ചെന്നു നില്ക്കും കർത്താവേ എന്ന ചിന്ത അകത്തുമായി , പത്മ-കച്ചേരിപ്പടി-പാലാരിവട്ടം-ഇടപ്പള്ളി-ടോൾ-ഉണിച്ചിറ-പൈപ്പ്ലൈൻ വഴി തൃക്കാക്കര കറങ്ങി നടക്കണ പത്തൊമ്പത് - പത്തൊമ്പതര- ഇരുപത് പ്രായം.. അതാണ് പ്രായം!
ഒരു ദിവസം രാവിലെ എഴുന്നേറ്റ്, ഉച്ചകഴിഞ്ഞുള്ള സർക്യൂട്ട്സ് ലാബിന്റെ റഫ്-റെക്കോർഡ് പകർത്തിയെടുക്കണ നേരത്താണ് സെനറ്റ് ഭാരവാഹിയായിരുന്ന പമ്മൻ കയറി വന്നത്. തലേന്ന് ഉൽഘാടനം ചെയ്യപ്പെട്ടിരുന്ന സർവ്വകലാശാലാ കലോൽസവത്തിൽ ചലചിത്രാവലോകന മൽസരത്തിൽ പങ്കെടുക്കാൻ താല്‍പ്പര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. സിനിമ എന്ന ദൃശ്യ-വിനോദ-ആശയവിനിമയ മാധ്യമത്തോടുള്ള ഒടുക്കത്തെ പ്രതിബദ്ധത കാരണം ഞാനങ്ങു സമ്മതിച്ചു. അല്ലാതെ, ഡ്യൂട്ടി ലീവ് എന്ന പ്രലോഭനം കണ്ടിട്ടൊന്നുമല്ല.. ശ്ശെ..ശ്ശെ..
പമ്മന്റെ ബൈക്കിന്റെ പുറകിൽ കയറി കുസാറ്റ് ക്യാമ്പസിൽ ചെന്നപ്പോഴാണ് പണി കിട്ടി എന്നു മനസ്സിലായത്. അവലോകനം ചെയ്യേണ്ട ചിത്രം “ഡാനി”. അന്നും ഇന്നും ഒരു ടി.വി.ചന്ദ്രൻ ഫാനല്ലാത്ത എന്റെ എല്ലാ താല്‍പ്പര്യവും പോയി. എ.സി.യുള്ള ഒരു മുറിയായിരുന്നത് കൊണ്ട് പകുതി ഉറങ്ങിയും മയങ്ങിയും ഞാൻ സിനിമ കണ്ടു തീത്തു. കേരളത്തിലെ പ്രധാന രാഷ്ട്രീയസംഭവവികാസങ്ങളോട് ബന്ധപ്പെടുത്തിയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത് എന്നു മനസ്സിലായിരുന്നു. അതുകൊണ്ട് എഴുതിത്തുടങ്ങിയപ്പോൾ എന്നിലെ രാഷ്ടീയക്കാരൻ ഉയർത്തെണീറ്റു. പുന്നപ്ര വയലാറും, ഭൂപരിഷ്ക്കരണവും, വിമോചനസമരവും, അടിയന്തരാവസ്ഥയുമൊക്കെ സൗകര്യം പോലെ എടുത്തലക്കി, ആറേഴ് പേജിൽ ഒരു നെടുങ്കൻ ലേഖനം.
പിറ്റേ ആഴ്ച അതേ ദിവസം അതേ സമയം ലാബിലേക്ക് കടന്നുചെല്ലുമ്പോൾ ഇതൊക്കെ എന്റെ മനസ്സിൽ നിന്നും പോയിരുന്നു. ലാബ് വൈവ എന്ന വൈതരണി ചാടിക്കടക്കുവാനുള്ള പ്രാർത്ഥനകളായിരുന്നല്ലോ മനസ്സ് നിറയെ. ഏഴാമനായി ഹോട്ട്-സീറ്റിൽ ചെന്നിരുന്ന എന്നോടു പതിവുപോലെ എനിക്കറിയില്ലാത്ത കുറേ ചോദ്യങ്ങൾ ചോദിക്കപ്പെട്ടു. [ ചോദ്യകർത്താവാരെന്നു പറയില്ല, വേണേൽ ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്ക് തരാം!]. അവസാനം രണ്ടും കല്‍പ്പിച്ച് എനിക്കറിയാവുന്നതെല്ലാം പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ :
“ ഇതൊരു പ്രസംഗമൽസരമല്ല, ചോദിച്ചതിനു മാത്രം മറുപടി പറയുക”
പിന്നെ ഒന്നു ചെറുതായി പുഞ്ചിരിക്കാനല്ലാതെ മറ്റൊന്നിനും എനിക്കു കഴിയുമായിരുന്നില്ല.
ആ പുഞ്ചിരി പുള്ളിയെ ഹഠാദാകർഷിച്ചതുകൊണ്ടാകണം, അദ്ദേഹം ഹാജർ പുസ്തകത്തിന്റെ താളുകൾ പിന്നിലേയ്ക്കു മറിച്ചു, അപ്പോ ദാ കിടക്കണ് കുരിശിന്റെ വഴി പോലെ ചുവന്ന കുരിശുകൾ നിരവധി ( ആബ്സെന്റ് മാർക്ക്ഡ് എന്നു മലയാളത്തിൽ പറയും ]. അതിന്റെ കാരണങ്ങൾ ആരാഞ്ഞ അദ്ദേഹത്തിന്റെ മുമ്പിൽ, ഉത്തരവാദിത്വമുള്ള ഒരു വിദ്യാർത്ഥി എന്ന നിലയിൽ, കോളേജിന്റെ പേരിനും പെരുമയ്ക്കുമായി അടരാടാൻ പോയ എന്റെ ഗഥ..... ഞാൻ പരമാവധി ആമ്പ്ളിഫൈ ചെയ്ത് അവതരിപ്പിച്ചത്, അതിന്റെ പേരിൽ വീശിയടിച്ചേക്കാവുന്ന അനുകൂലതരംഗം മുതലെടുക്കാനായിരുന്നു എന്നു പറയാൻ എനിക്കു ലവലേശം നാണമില്ല. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.
പൊതുവേ സൗമ്യനായ ആ മാന്യദേഹം, കൂടുതൽ സൗമ്യതയോടെ എന്റെ ബുക്കു മടക്കി തിരിചു തന്നു. അപ്പന്റെ ജോലിയെപ്പറ്റി ചോദിച്ചത് ഒരു കുശലാന്വേഷണം എന്നു കരുതി ഞാൻ മറുപടിയും പറഞ്ഞു. ഉടൻ, എന്റെ ഹൃദയം തകർത്ത ആ തീരുമാനം ലാബിൽ മുഴങ്ങി :
“ അപ്പോപ്പിന്നെ ഒരവധിയെടുത്തു ഇവിടം വരെ ഒന്നു വരാൻ ബുദ്ധിമുട്ടില്ലല്ലോ. എന്നാൽ ഇനി അതു കഴിഞ്ഞു ലാബിൽ കയറിയാൽ മതി...“
!!!!!!!!!!!!
ഇഞ്ചിനീരാകാൻ പെട്ടിയും കിടക്കയുമായി വീട്ടിൽ നിന്നു പോരുമ്പോൾ “ നീ അവിടെ എന്തൂട്ട് കാട്ട്യാലും ‘നിക്കൊന്നൂല്ല്യാ...പക്ഷെ വീട്ടിൽ നിന്നു ആരെങ്കിലും അത്രെടം വരേന്ന് തീക്കേണ്ട ഒരു പ്രശനമുണ്ടാച്ചാല്, വെറുതേ ഫോണിന്റെ കാശ് കളേണ്ടാ ഉണ്ണ്യേ... മംഗളം പാടി പെട്ടിയും മടക്കി നീ ഇങ്ങ പോന്നോൾക” എന്നു നല്ല ഒന്നാംതരം കോട്ടയം ഭാഷയിൽ പരഞ്ഞു വിട്ടിരുന്നു മമ താതൻ!
പ്രശ്നപരിഹാരത്തിനായി പമ്മനെ സമീപിച്ചപ്പോ അവനും കൈ മലർത്തി. ഈ പമ്മൻ എന്നു പേരുള്ളവരൊന്നും ശരിയല്ല എന്ന് അന്നെനിക്കു വീണ്ടും മനസ്സിലായി.
ഒടുവിൽ, ” അപ്പൻ ഒഫീഷ്യൽ ടൂറിലാണ്“ എന്ന കാരണം പറഞ്ഞ്, അപ്പന്റെ അനിയനെ വിളിച്ചുകൊണ്ട് വന്നു പ്രശ്നം ഒതുക്കിത്തീത്ത് എന്നു പറഞ്ഞാ മതിയല്ലോ!
പി.എസ് : ഏതോ വലതുപക്ഷ-ബൂർഷ്വാ-മാധ്യമസിൻഡിക്കേറ്റ് മാർക്കിട്ടതുകൊണ്ടായിരിക്കും, എന്റെ സിനിമാ അവലോകനത്തിനു ഒരു തൊപ്പിയും കിട്ടിയതുമില്ല.
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Thursday, November 17, 2011
Tuesday, June 28, 2011
ആദാമിന്റെ മകന് അബു
'ആദാമിന്റെ മകന് അബു' കണ്ടു - ഇന്നോവേറ്റീവ് മള്‍ട്ടിപ്ലെക്സ് , 25/6/2011
കഴിഞ്ഞ കൊല്ലത്തെ ദേശീയപുരസ്കാരം കുട്ടിസ്രാങ്കിനു ലഭിച്ചുകഴിഞ്ഞാണ് ആ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളോടെയാണ് ആ ചിത്രം കാണാന്‍ പുറപ്പെട്ടതും. ഡെല്‍ഹിയിലെ ഒരു വലിയ തിയേറ്ററില്‍ ഏതാണ്ട് നിറഞ്ഞ സദസ്സിലിരുന്നാണ് അന്നാ ചിത്രം കണ്ടത്. പ്രതീക്ഷകള്‍ക്കുമപ്പുറത്തെ വലിയ ഒരനുഭവമായി കുട്ടിസ്രാങ്ക് മാറി.
ഇക്കൊല്ലം 'ആദാമിന്റെ മകന് അബു' ചരിത്രമാവര്ത്തിച്ചപ്പോള്, അതിലൂടെ സലിം കുമാറും അവാര്‍ഡ് നേടിയപ്പോള്‍, കൂടുതല്‍ പ്രതീക്ഷകളുമായി പടം കാണാന്‍ പോയ എന്നെ കുറ്റം പറയാനൊക്കില്ലല്ലോ. ആ അമിതപ്രതീക്ഷകള്‍ കാരണമാവാം, പടം കഴിഞ്ഞപ്പോള്‍ ഒരല്‍പ്പം നിരാശ അനുഭവപ്പെട്ടു.
'ആദാമിന്റെ മകന് അബു' ഒരു നല്ല സിനിമയാണ്. ലളിതമായ ഒരു കഥാതന്തുവില്‍ നിന്നും പ്രേക്ഷകനെ വെറുപ്പിക്കാത്ത ഒരു സിനിമ പിടിക്കുക എന്നതു ഇന്നു പലര്‍ക്കും കൈവിട്ടു പോയ ഒരു കലയാണ്. അരങ്ങേറ്റക്കാരനായ സലീം അഹമ്മദിനു പക്ഷേ അതു നല്ലതുപോലെ വശം ഉണ്ടെന്നു ഈ സിനിമ തെളിയിക്കുന്നു.
ബുദ്ധിയും തലച്ചോറും ഉപയോഗിച്ചു പുനര്‍മനനം ചെയ്തുള്ക്കൊള്ളേണ്ട ഒന്നുംതന്നെ ഈ സിനിമയിലില്ല. സാധാരണക്കാരനായ അബുവിന്റെ ആശകളും നിരാശകളും, മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം , സാധാരണക്കാരായ പ്രേക്ഷകര്‍ക്കു അതേ അളവില്‍ അനുഭവിക്കാനാവുംവിധം അവതരിപ്പിച്ചിട്ടുണ്ട്.
പക്ഷേ സിനിമ എന്ന ദൃശ്യ-ശ്രവണ മാധ്യമത്തിന്റെ അനന്തമായ സാധ്യതകള്‍ മുഴുവനും ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. ഇതേ കഥ ഒരു ചെറുകഥയായി പുറത്തു വന്നാലും, മേല്‍പ്പറഞ്ഞ അനുഭവം വായനക്കാരനു ലഭിക്കും എന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. ഒരു കഥ സിനിമയാകുമ്പോള്‍, ലിഖിതരൂപത്തിനു നല്കാന് സാധിക്കുന്നതിനുമപ്പുറത്തുള്ള ഒരനുഭവം ആസ്വാദകനു ലഭിക്കണം, എങ്കിലേ സിനിമ എന്ന മാധ്യമത്തോടു നൂറു ശതമാനം കൂറു പുലര്‍ത്തിയെന്നു വിലയിരുത്താന്‍ പറ്റൂ.
സലിം കുമാര്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ( പിന്നല്ലാതെ ആരേലും ദേശീയ അവാര്‍ഡ് കൊടുക്കുവോ, അല്ലേ? :0 ). ശരീര ഭാഷയൊക്കെ ആ കഥാപാത്രത്തിനു ഇട്ടു തയ്ച്ച കുപ്പായം പോലെ അനുയോജ്യം. എങ്കിലും ഞാന്‍ കുറച്ചൂടെ പ്രതീക്ഷിച്ചിരുന്നു. 'അച്ഛനുറങ്ങാത്ത വീട്' ലെ കഥാപാത്രത്തിന്റെയത്ര വെല്ലുവിളി, ഈ സിനിമ സലിം കുമാര്‍ എന്ന നടനു നല്‍കിയില്ല എന്നാണ് എന്റെ വിലയിരുത്തല്‍.
സലിം കുമാറിനൊപ്പംനില്ക്കുന്ന പ്രകടനമാണ് സെറീന വഹാബിന്റേതും. ഇത്തരം കാമ്പുള്ള കഥാപാത്രങ്ങളില്‍ അവരെ ഇനിയും കാണാന്‍ സാധിക്കും എന്നു വിശസിക്കുന്നു.
ഉസ്താദ് എന്ന കഥാപാത്രം ഒരു മിസ്റ്റിക്ക് ഭാവം നല്‍കിയെങ്കിലും, കഥയുടെ ഗതിയില്‍ ഒരു സ്വാധീനവും ചെലുത്തിയതായി അനുഭവപ്പെട്ടില്ല.
സുരാജ് വെഞ്ഞാറമ്മൂടിനെ അത്ര പിടിച്ചില്ല.
ചില്ലറ പുതുമകള്‍ തേടാന്‍ മലയാള സിനിമ ശ്രമിക്കുന്ന ഈയൊരു കാലഘട്ടത്തില്‍, ആ ഒരു നീക്കത്തിനു കൂടുതല്‍ പ്രചോദനം നല്കുന്ന ഒരു സിനിമയാണ് 'ആദാമിന്റെ മകന് അബു' എന്നതിനു സംശയമില്ല. സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത് ഇത്തരം സിനിമകളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ്.
ക്ഷീരമുള്ളോരക്കിടിന് ചുവട്ടില്‍ ചോര വരുന്നത് വരെ ഞെക്കിപ്പിഴിയുക എന്നതു മനുഷ്യ സഹജമാകയാല്‍ ചില കാര്യങ്ങളും കൂടി :
1. പശുവിനു വെള്ളം കൊടുത്തുകൊണ്ടു അവയോടു സംസാരിക്കുന്ന സെറീന വഹാബു് ഒരു വരി പറഞ്ഞത് ഇങ്ങനെ " അതിനിപ്പൊ ന്താ ഇവിടെ ഇണ്ടായേ?" - വള്ളുവനാടന്‍ ഭാഷ നമ്മുടെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്കൊക്കെ മാതൃഭാഷയാണല്ലോ!
2. കാശു മുടക്കി ഹജ്ജിനു പോകാന്‍ വകയുള്ളവര്‍ പോലും ഹജ്ജ്-കമ്മറ്റിയുടെ സീറ്റു കിട്ടാന്‍ അപേക്ഷിക്കും. വലിയ അളവില്‍ സബ്സിഡി കിട്ടുന്നതു തന്നെ കാരണം. സിനിമയിലെ ഒരു കഥാപാത്രവും ഇതു പരാമര്‍ശ്ശിക്കുന്നുണ്ട്. പക്ഷേ അബു എന്തേ ആ വഴി തേടിയില്ല?
3. അക്ബര്‍ ട്രാവല്‍സ് എപ്പോ കാണിച്ചാലും , പിന്നണിയില്‍ കേള്‍ക്കുന്നത് ' ഇരുപത്തിയാറാം തിയതിയിലെ ടിക്കറ്റിന്റെ' കാര്യമാണ്. എന്താണ് ഹേ, ആ ഒരു ദിവസം മാത്രേ കോഴിക്കോടുകാരു യാത്ര ചെയ്യൂ??
അപ്പോ പറഞ്ഞുവന്നതിങ്ങനെ :
കാശു മുടക്കി കണ്ടുകഴിയുമ്പോ "എന്റെ കാശു പോയല്ലോ കര്‍ത്താവേ" എന്നു കരയിപ്പിക്കാത്ത സിനിമ. പോറ്റാന്‍ ഒരു പെണ്ണും, അടച്ചുതീര്‍ക്കാന്‍ ലോണുകളുമൊക്കെ ആയിക്കഴിഞ്ഞപ്പോ ഞാനിങ്ങനയേ സിനിമകളെ തരംതിരിക്കാറുള്ളൂ!

Tuesday, April 5, 2011
ഉറുമി

‘ ഉറുമി ’ കണ്ടു.
[ഇന്നൊവേറ്റീവ് മൾട്ടിപ്പ്ളെക്സ് - 4/4/'11 - രാത്രി 10 മണി ]
വലിയ പ്രതീക്ഷകളോടെയല്ല സിനിമ കാണാൻ പോയത്. സന്തോഷ് ശിവൻ എന്ന ഛായാഗ്രാഹകനെ പെരുത്തിഷ്ടമാണെങ്കിലും , അദ്ദേഹം എന്ന സംവിധായകൻ പടച്ച സിനിമകളിൽ കണ്ടത് അശോകയും അനന്ദഭദ്രവും മാത്രമാണ്. ആഗോളതലത്തിൽ പ്രശസ്തി പടിച്ചുപറ്റിയ ചില സിനിമളും അദ്ദേഹത്തിന്റെതായി ഉണ്ടെങ്കിലും, അതൊന്നും കണ്ടിട്ടില്ല. മേല്‍പ്പറഞ്ഞ രണ്ടും എനിക്കത്ര പിടിച്ചില്ലായിരുന്നു.
പക്ഷേ ഏതാണ്ട് മൂന്നു മണിക്കൂർ സമയം തീരെ മുഷിയാതെ കടന്നുപോയി എന്നു തന്നെയല്ല, കുട്ടിസ്രാങ്കിനു ശേഷം കണ്ട മലയാള സിനിമകളിൽ ഏറ്റവും മികച്ചത് എന്നു തന്നെ തോന്നി.
ചരിത്ര/ മിസ്റ്റിക്ക് സ്വഭാവമുള്ള ഒരു കഥയെ , ആനുകാലത്തിൽ നിന്നുകൊണ്ട് പുറകോട്ടു നോക്കിക്കാണുന്ന രീതി അനന്ദഭദ്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ആ സിനിമയിൽ, അതു ആകെക്കൂടി ഒരു അവിയല്‍ പരുവത്തിലാണ് അന്നു അനുഭവപ്പെട്ടതെങ്കിൽ, ഈ സിനിമയിലെ പ്രയോഗം താരതമ്യേന മികച്ചുനിന്നു. നൂറ്റാണ്ടുകൾക്കു പിന്നിലെ കഥയ്ക്കു അനുബന്ധമായി ഒരു സമകാലീനപ്രസക്തമായ സന്ദേശം കൂടി ചേർക്കാനുള്ള സാതന്ത്ര്യവും അതുവഴി കഥാകൃത്തിനു ലഭിച്ചു.
കഥയും കഥാസന്ദർഭവുമൊക്കെ പലയിടത്തും പരമാർശ്ശിച്ചുകണ്ടതു കൊണ്ട് അതിലേയ്ക്കു കടക്കുന്നില്ല. പല പല സംസ്ക്കാരങ്ങൾ , പല പല കാലഘട്ടങ്ങളിൽ പ്രത്യക്ഷമായിതന്നെ ഇടപെട്ടിട്ടുള്ള നമ്മുടെ ചരിത്രത്തിലെ ഒരേട്, ഒരു കച്ചവട സിനിമയ്ക്കാവശ്യമായ കൂട്ടിക്കിഴിക്കലുകലോടെ വെള്ളിത്തിരയിൽ .
“ഒരു വടക്കൻ വീരഗാധ-യുടെ സ്വാധീനം കാണികൾക്കു അനുഭവപ്പെട്ടാൽ അതു മനപ്പൂർവ്വമല്ല ”- എന്നൊരു മുന്നറിയിപ്പു ആദ്യമേ കാണിച്ചാലും തെറ്റു പറയാനില്ല. വാമൊഴിയായും വരമൊഴിയായും കൈമറിഞ്ഞുകിട്ടിയ ചില ചരിത്ര സംഭവങ്ങൾ നൂറ്റാണ്ടുകൾക്കിപ്പുറം നിന്നുകൊണ്ട് നോക്കിക്കാണാനുള്ള ഒരു ശ്രമം, ആ വീക്ഷണകോണകത്തിൽ ( ഇന്നലെയും കൂടി കണ്ടു ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ !! oh my God!) മാറി മറിയുന്ന നായക-വില്ല പരിവേഷങ്ങൾ - ഇതൊക്കെ എം.ടി.യുടെ കൈകളിൽ ഒരു പുത്തൂരം അടവുപോലെ സൗഭദ്രമായിരുന്നെങ്കിൽ, ആ കൈയ്യടക്കം ഈ ചിത്രത്തിൽ പലപ്പോഴും കഥാകൃത്തിനു നഷ്ടപ്പെടുന്നുണ്ട്. പക്ഷേ കാണികളുടെ ശ്രദ്ധ തിരിഞ്ഞുപോകുന്ന ഒരു അവസ്ഥയിലേയ്ക്കു ഒരിക്കലും എത്തുന്നില്ല എന്നു തന്നെ പറയാം.
ഡയലോഗുകളൊക്കെ മാരകമാണ് !!! - ലൈംഗികതയെ തുറന്ന മനസ്സോടെ കണ്ടിരുന്ന ഒരു സംസ്ക്കാരമായിരുന്നു നമ്മുടേത് എന്നാണല്ലോ ചരിത്രം പറയുന്നത്. അതിന്റെ ചില ലക്ഷണങ്ങൾ , ആലങ്കാരിക രൂപത്തിൽ സിനിമയിലുടനീളം കേൾക്കാം. “ പാതി പറഞ്ഞു നിറുത്തിയ പുലയാട്ട്‘ എന്ന പ്രയോഗം ക്ഷ! പിടിച്ചു!
സന്തോഷ് ശിവനും അഞ്ചലി ശുക്ള-യുമൊക്കെ കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും കടലിന്റെയും പശ്ചാത്തലത്തിൽ ക്യാമറാ ഓടിക്കുമ്പോൾ കണ്ണിനു കുളിരുന്ന കുറേ ഫ്രേമുകളുണ്ടാവും എന്നു പ്രതീക്ഷിക്കാവുന്നതാണല്ലോ. അതൊക്കെ അങ്ങനെ തന്നെയുണ്ട് സിനിമ നിറയെ.
ഒരു പാടു ഗവേഷണവും കഷ്ടപ്പാടുമൊക്കെ നിറഞ്ഞ ഇത്തരം ഒരു സിനിമയിൽ തന്റെ സമയവും പണവും മുടക്കാൻ തീരുമാനിച്ച പൃഥ്വിരാജിനു അഭിവാദ്യങ്ങൾ. പേരിനുപോലും ഒരു ഗോമ്പറ്റീഷനില്ലാതെ സൂപ്പർസ്റ്റാർ പദവിയിലേയ്ക്കു വളരുന്ന ഈ നടന് ഇത്തരം സിനിമകളും കഥാപാത്രങ്ങളും സഹായകരമാകും. പക്ഷേ ഒരു നല്ല നടൻ എന്ന നിലയിലേയ്ക്കു വളരാൻ ഇനിയും ഒരു പാടു കാതം എന്നു പറയാതെ നിർവ്വാഹമില്ല. മസിലൊക്കെയുള്ള കൈകളും വിരിഞ്ഞ മാറുമൊക്കെ കൊള്ളാമെങ്കിലും നടനം കടന്നു വരേണ്ട കവിളുകളും കണ്ണുകളും നിർജ്ജിവങ്ങളായിരുന്നു. അടുത്ത കാലത്തിറങ്ങിയ പുതിയ മുഖം, ദ ത്രില്ലർ ( എന്റമ്മോ!) എന്നിങ്ങനെ പൃഥ്വി മീശയില്ലാതെ അഭിനയിച്ച സിനിമകളിൽ കണ്ട അതേ മുഖഭാവങ്ങളാന് ഉറുമിയിലും അദ്ദേഹം സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ഒരു നല്ല നടനിൽ നിന്നും അതില്ക്കൂടുതലൊക്കെ മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കും.
ഈയൊരു കാര്യത്തിൽ എന്നെ അമ്പരപ്പിച്ചത് ജെനീലിയയാണ്. അവർ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളിൽ നിന്നും വളരെ വളരെ വ്യത്യസ്തമാണ് ഈ സിനിമയിലെ അറയ്ക്കൽ ആയിഷ. കളരിച്ചുവടുകളിലെ മെയ്വഴക്കം മനോഹരമായി എന്നു പറയുമ്പോൾത്തന്നെ ഗംഭീരമായി എന്നു പറയേണ്ടതു അവരുടെ ഭാവാഭിനയമാണ്. കഥാപാത്രം അവകാശപ്പെടുന്ന വീറും വാശിയും അതേ അളവിൽ ആ കണ്ണുകളിൽ തെളിയുന്നതായി അനുഭവപ്പെട്ടു
പ്രഭുദേവയുടെ പ്രകടനവും നിലവാരം പുലർത്തി. പക്ഷേ ഡബ്ബിങ്ങ് സ്വയം ചെയ്യിക്കാതെ കഥാപാത്രത്തിനു ചേർന്ന ഒരു സ്വരമായിരുന്നു നല്ലത്.
നിത്യാ മേനോൻ - കഥാഗതിയിൽ കാര്യമായ സാന്നിധ്യമില്ലെങ്കിലും , കാണികൾക്കു ഒരു ആവേശമായി ചിറയ്ക്കൽ ബാല ശ്രദ്ധ നേടുന്നു. ‘ചിന്നി ചിന്നി’ ഗാനവും ഹിറ്റ് ആയിക്കഴിഞ്ഞു.
മലയാളത്തിൽ മറ്റാരു ചെയ്താലും പിഴച്ചുപോകുമായിരുന്ന ചേനിച്ചേരി കുറുപ്പിനെ ജഗതി അനായാസമായി കൈകാര്യം ചെയ്തു. വിദ്യാ ബാലൻ, തബു എന്നിവരൊക്കെ അനാവശ്യമായ ചില ഏച്ചുകെട്ടലുകൾ മാത്രമായി.
വടക്കൻ കേരളത്തിന്റെ രുചിയുള്ള ഗാനങ്ങൾ ചിത്രത്തിലുണ്ട്. പക്ഷേ പലപ്പോഴും അവ കഥാകഥനത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നു.
ഇത്തരം സിനിമകളിൽ പശ്ച്ചാത്തല വിവരണം ഒരു പതിവ് ഘടകമാണെങ്കിലും, ‘ഉറുമി-യിൽ അതൊരല്പ്പം കടന്നുപോയി എന്നു തോന്നി. ലഗാനിലെ അമിതാഭ് ബച്ചന്റെ സ്വരം മാതിരി ഒരു തുടക്കം വേണ്ടിടത്തു കേട്ടതു കെ.പി.എസ്.സി.ലളിതയുടെ സ്വരം ! ( ബിന്ദു പണിക്കരെ വിളിച്ചില്ലല്ലോ, ഭാഗ്യം! ചുമ്മാ!)
പക്ഷേ മേല്‍പ്പറഞ്ഞ കുറ്റങ്ങളൊന്നും ഉറുമിയെ ഒരു നല്ല ചിത്രമല്ലാതാക്കുന്നില്ല. നല്ല ഒരു തിയേറ്ററിൽ തന്നെ ഈ സിനിമ കാണുക.
PS : “നട നട അന്നനട” ഒന്നു ശ്രദ്ധിച്ചോളൂ! ;-)
Sunday, March 20, 2011
ക്രിസ്ത്യൻ ബ്രദേഴ്സ് - ഫയങ്കര പടം!
ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രം കണ്ടു.
ഒരു സിനിമ എന്നാൽ ഇങ്ങനെയിരിക്കണം എന്നു വാശിപിടിക്കാൻ ഒരു ശരാശരി പ്രേക്ഷകനു അവകാശമില്ല എന്ന വസ്തുത അംഗീകരിക്കുമ്പോൾത്തന്നെ, അവന്റെ സാമാന്യബോധത്തിനും പ്രായോഗികയുക്തിക്കും നിരക്കാത്തതു സ്ക്രീനിൽ കാണുമ്പോൾ തൊള്ള തുറന്നു കൂവാനുള്ള അധികാരം ഒരമ്മയ്ക്കും മാക്ട്യ്ക്കും ഫെഫ്ക്കയ്ക്കും പണയം വെച്ചിട്ടില്ല എന്ന പരമാർത്ഥം ഒന്നുകൂടി ഉരുവിട്ടുകൊണ്ട് കാര്യത്തിലേയ്ക്കു കടക്കാം.
മലയാള സിനിമാ ചരിത്രത്തിലെ മെഗാഹിറ്റുകളെ, അവയുടെ കലാമൂല്ല്യത്തിന്റെ അടിസ്ഥാനത്തിൽ ഒന്നു നിരത്തിവെച്ചാൽ ആ നിരയുടെ അവസാന കണ്ണികളിലൊന്നാവും ‘റ്റ്വെന്റി- റ്റ്വെന്റി’ എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ, ആ ചലച്ചിത്രം നിർമ്മിച്ച ഒരു ചുറ്റുപാടിൽ, അത്രയധികം താരങ്ങളെ ഉൾക്കൊള്ളിക്കുമ്പോൾ അതങ്ങനെയൊക്കെയേ വരൂ എന്ന ന്യായം പറയാം. പക്ഷേ അതിനെ അനുകരിക്കാൻ ശ്രമിച്ചാലോ?
ക്രി.ബ്ര -യിൽ സംഭവിച്ചിരിക്കുന്നതു അതാണ്. കുറേയധികം താരങ്ങൾ. അതിൽ പകുതി നായക സ്ഥാനത്ത്, ബാക്കി വില്ലൻസ്. ഇട്ടാവട്ടമായ ഒരു കേരളത്തിൽ കിടന്നു വെടി-പട-ബോംബ്-ലാപ്ടോപ്പിൽ തെളിയുന്ന ട്രാക്കിങ്ങ് ( ജയിംസ് ബോണ്ടൊക്കെ ഇതു കണ്ട് പഠിക്കണം!).
പിന്നെ പ്രണയം & വെഞ്ഞാറമ്മൂട് - അതില്ലാതെ എന്തോന്നു സിനിമ!
ഇതിനു മുന്നിലും പിന്നിലും പുറകിലുമൊക്കെ പ്രവർത്തിച്ച ചിലരോടു പറയാനുള്ളതു ഇവിടെ പറയുന്നു.
ഉദയ്കൃഷ്ണ- സിബി.കെ. തോമസ് :
എത്രയും വേഗം പട്ടാളത്തിൽ ചേരണം. മതിലിനിപ്പുറത്തു നിന്നു ഇമ്മാതിരി കഥ- തിരക്കഥ-സംഭാഷണങ്ങൾ ഒക്കെയങ്ങു തട്ടിവിട്ടാ മതി. പാക്കിസ്താനല്ല, ചൈന പോലും നാടുവിടും.
ജോഷിയി ( ഇപ്പോ ഇങ്ങനെയാ എഴുതേണ്ടത്):
ക്രി.ബ്ര എന്നൊക്കെ പേരു കണ്ടപ്പോ ഒരു “ലേലം”, അല്ലെങ്കിൽ മിനിമം ഒരു “ വാഴുന്നോർ” ഒക്കെ പ്രതീക്ഷിച്ചത് എന്റെ തെറ്റ്. എന്നാലും ചോദിക്കുവാ, എന്താ സാർ പ്രശ്നം? ഒരു സീനിയർ സംവിധാകൻ ഒരിക്കലും വരുത്തരുതാത്ത തെറ്റുകളാണല്ലോ സീനുകളിൽ മുഴുവനും? അശ്രദ്ധയൊ അതോ ഇതൊക്കെ മതിയെന്നാണോ?
പക്ഷേ നന്ദിയുടെ ഒരു വാക്ക് : ക്രിസ്ത്യാനി കുടുംബങ്ങൾ എന്നാൽ, സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളുൾപ്പെടെ എല്ലാവരും വെള്ളയും വെള്ളയും ധരിച്ചു വട്ടത്തിലിരുന്നു വാട്ടീസടിക്കുന്നവർ എന്ന പതിവു ക്ലീഷേ ഒഴിവാക്കിയതിനു.
ദിലീപ്- അനൂപ്- സുബൈർ :
ഒരു കുറ്റവും പറയാനില്ല. നഷ്ടം വരാത്ത കാലത്തോളം ചിത്രങ്ങൾ നിർമ്മിക്കുക.
ലാലേട്ടാ :
എന്തു പറയാൻ ! ഒന്നും പറയാനില്ല.
കൈതപ്രം :
പ്രമദവനവും വണ്ണാത്തിപ്പുഴയുമൊക്കെ വിരിഞ്ഞ ആ തൂലിക കളഞ്ഞു പോയോ ആവോ!
അരുൺ തോമാ എന്ന ഒരു സുഹൃത്ത് പറഞ്ഞതു പോലെ ക്രി.ബ്ര. എന്ന പേരു കൊണ്ട് ക്രിസ്ത്യാനികൾക്കു നാണക്കേടായി എന്നു ഞാൻ കരുതുന്നില്ല. പക്ഷേ ആ പേരിലുള്ള ഒരു നല്ല ബ്രാണ്ടിക്കു ഇതൊരു ചെറിയ ക്ഷീണമായിപ്പോയി.
That's all!

Saturday, January 29, 2011
അർജുനൻ സാക്ഷി - അതിനു ഞാൻ സാക്ഷി

അർജുനൻ സാക്ഷി എന്ന പടം കണ്ടു.
സംവിധായകൻ പലയിടത്തും പരാമർശ്ശിച്ചുകണ്ടതുപോലെ , സോഷ്യൽ മീഡിയാ വഴിയുള്ള അമിത-പ്രമോഷൻ കാരണമൊന്നുമല്ല ഓടിച്ചെന്നത്. മറ്റൊന്നും ചെയ്യാനില്ലാതെ ബോറഡിച്ചിരിക്കുമ്പോഴാണ് പടം വന്നിട്ടുണ്ടെന്നറിഞ്ഞത്. സാധാരണ റിലീസ് കഴിഞ്ഞു 2-3 ആഴ്ച താമസിച്ചാണ് ഇവിടെ മലയാളം പടങ്ങൾ വരാറ്. ആ ഒരു ഓളത്തിൽ ഓടിപ്പോയി.
കുറ്റം പറയുകയാണെന്നു വിചാരിക്കരുത്. നല്ല കൂറയായിട്ടുണ്ട്.
നാട്ടിൽ നടക്കുന്ന അനീതികൾക്കെതിരേ രോഷമുയർത്തുന്ന രചയിതാവ് കൂടിയായ സംവിധായകൻ പക്ഷേ ഓവർ-ഇമോഷണൽ ആയിപ്പോയതുകൊണ്ട് സീനുകൾക്കും സന്ദർഭങ്ങൾക്കും കാര്യമായ യുക്തി ഒന്നും പ്രയോഗിച്ചിട്ടില്ല.
നല്ല ഒരു ഭരണകൂടവും , അഴിമതിയില്ലാത്ത പോലീസ്കാരും , പ്രതികരിക്കാൻ മനസ്സുള്ള ഒരു നായകനും - ഒക്കെ കൊള്ളാം. പക്ഷേ വില്ലന്മാരും ഗുണ്ടകളും ഇത്ര മണ്ടൻമാരാകാമോ?
സ്കോർപ്പിയോയിൽ പോകുന്ന നായകനെ ഇടിച്ചുകൊല്ലാൻ മാരുതി-800 ( അല്ലെങ്കിൽ അതു പോലെ ഒരു ചെറിയ വണ്ടി)-മായി വന്നു ഒരു ഫയങ്കര ഗുണ്ട!)
വധഭീഷണിയുള്ള നായകൻ, വധഭീഷണിയുള്ള നായികയുമായി പിന്നീടു വധിക്കപ്പെട്ട ഒരു കഥാപാത്രത്തെ കാണാൻ പോകുന്നത് രാത്രി 10 മണിക്കു, തനിച്ച്, വിജനമായ റോഡിൽ, വണ്ടിക്കുള്ളിലെ ലൈറ്റൊക്കെ കത്തിച്ച് - ആഹ!
ജില്ലാ കളക്ടറെ തട്ടിക്കൊണ്ടുപോയി തട്ടിക്കളഞ്ഞ വില്ലശിരോമണികളെ നമ്മുടെ നായകൻ ചുമ്മാ ഏപ്രിൽ ഫൂളാക്കി കാര്യം നേടുന്നു.
ഇതിന്റെയൊക്കെയിടയ്ക്ക് എന്തിനെന്നറിയാത്ത ചില പ്രധാനകഥാപാത്രങ്ങൾ - ആൻ അഗസ്റ്റിൻ, ശ്രീ വെഞ്ഞാറമ്മൂട്, സലിം കുമാർ അങ്ങനെ അങ്ങനെ...
കുറ്റം പറയരുതല്ലോ , 4 വില്ലന്മാരിൽ ഹിന്ദുക്കൾ -2, മുസ്ലിം & ക്രിസ്ത്യാനി - 1 വീതം.
പഠിപ്പും വിവരവും ഒക്കെയുള്ളതല്ലേ സാർ - അക്ഷരപ്പിശകുകൾ എങ്കിലും ഒന്നു ശ്രദ്ധിച്ചുകൂടായിരുന്നോ?
മെട്രോ റെയിലിന്റെ റൂട്ട് മാപ്പ് നിവർത്തി വിശകലനം ചെയ്യുന്ന നായകൻ- മാപ്പിന്റെ വലത്തേ അറ്റത്തു വെണ്ടക്കാമുഴുപ്പിൽ - ROOT MAP!!
അവസാന ടൈറ്റിൽസിൽ പ്യൂൺ തങ്കപ്പൻ = PEUN THANKAPPAN!
പടത്തിന്റെ പരസ്യവാചകം ഇങ്ങനെ - ദൈവം സാക്ഷി, അർജുനൻ സാക്ഷി!
എനിക്കും അതേ പറയാനുള്ളൂ - ഇതൊക്കെ കണ്ടോണ്ട് ദൈവം എന്നൊരാളിരിപ്പുണ്ട് മുകളിൽ. ഓർത്താ നല്ലത്!

Subscribe to:
Posts (Atom)