ഒന്നു വീട്ടില്‍ പോയി വന്നു.
വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി. തറവാട് പൊളിച്ചടുക്കി വെച്ചിരിക്കുന്നതു കണ്ടുകൊണ്ടാണു കേറി ചെന്നതു. അതു കൊണ്ട് പുതിയ വീടിനു നല്ല സൈറ്റായി. എന്നാലും , ഒരു പാട് ഓര്‍മ്മകള്‍ ബാക്കിവെച്ചിരുന്ന ആ പഴയ കെട്ടിടം ഇനിയില്ല എന്നു കണ്ടപ്പോള്‍ ഒരു സങ്കടം. ആ പോട്ട്..
കോട്ടയത്തെത്തിയപ്പോളാണു, പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഒരു ചൂടറിഞ്ഞതു്. കോട്ടയം പട്ടണം ചുവന്നിരിക്കുന്നു. പേപ്പറും, തുണിയും, മുളയും, ഓലയും കൊണ്ടുള്ള അലങ്കാരങ്ങള്‍. പ്ളാസ്റ്റിക്ക് തോരണവും, ഫ്ളെക്ക്സുകളും ഒഴിവാക്കാന്‍ കാണിച്ച ആ വലിയ മനസ്സിനു നന്ദി പറഞ്ഞേ പറ്റൂ.
അല്പ്പം സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ക്കു ശേഷം, ഡെന്നീസിന്റെ കൂടെ 'കഥ പറയുമ്പോള്‍' കാണാന്‍ കയറി. നിരാശപ്പെടുത്തി. അവാര്‍ഡുകള്‍ നീതി പുലര്‍ത്തിയില്ല എന്നു മാത്രം പറയാം.
ഉച്ചകഴിഞ്ഞു , പഴയ തട്ടകമായ ദേവീ വിലാസം ഹൈ സ്കൂളില്‍ പോയി. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഗുരുക്കന്‍മാര്‍. വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും നേരമങ്ങു പോയി. 4 മണിയുടെ ബെല്ലടിച്ചപ്പോള്‍ ഓടിയിറങ്ങിയ കുട്ടികളില്‍ ചിലരൊക്കെ എന്നെയും ശ്രദ്ധിച്ചെന്നു തോന്നുന്നു. പറയാതെ പറഞ്ഞതു ഇത്ര മാത്രം : " പുതിയ തലമുറയുടെ കാവല്‍ക്കാരേ, അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ കൌതുകവസ്തുക്കള്‍ തേടി നടക്കുന്ന ഒരു പരദേശിയാണു ഞാന്‍" . [കടപ്പാടു: എസ്.കെ.പൊറ്റക്കാടു]
പാടത്തു പണി നടക്കുന്നതുകൊണ്ടു ശനിയാഴ്ച രാവിലെ അവിടം വരെയൊന്നു പോയി. തറവാടു പൊളിച്ചപ്പോള്‍ ബാക്കി വന്ന കല്ലും മണ്ണുമൊക്കെ വാരിക്കളയാനും അല്പ്പ നേരം. വിദേശത്തു നിന്നു വന്ന ഒരു സഹോദരിയെകാണാന്‍ അപ്പന്റേം അമ്മേടേം കൂടെ പോയി വന്നപ്പോള്‍ നേരം വൈകി. പബ്ളിക്കു ലൈബ്രറി അടച്ചു പോയി.
അമ്മയുടെ വളരെ കാലത്തെ ആവശ്യമായിരുന്ന പുതിയ ഫ്രിഡ്ജ് മേടിച്ചു.
ഞായറാഴ്ച് ഇടവക പള്ളിയില്‍ പോകുന്നതു തന്നെ ഒരു സുഖമുള്ള ഇടപാടാണു. സ്വന്തക്കാരെയും പരിചയക്കാരെയുമൊക്കെ കണ്ടു , നുണയും വെടിയുമൊക്കെ പറഞ്ഞു വീട്ടില്‍ വന്നപ്പോള്‍ നേരം വൈകി.
അലക്കിയ തുണിയെല്ലം കൂടി ബാഗില്‍ കുത്തി നിറച്ചു, അല്പ്പം ചോറുമുണ്ടിട്ട്, അടുത്ത ബസു പിടിച്ചു.
കഥ തീര്‍ന്നു. ഇനി കിടന്നുറങ്ങിക്കോ.
അനുബന്ധം:
അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്നതാണു പാരമ്പര്യം. ഒരു സോഫ്റ്റ്വെയറു ജോലിയും കൊടുത്തു കിടത്തി നോക്കു, അവിടെ കിടന്നോളും. ഇങ്ങനെ ഇടയ്ക്കിടെ ഒന്നു പോയിവരുമെന്നേ ഉള്ളൂ.
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Tuesday, February 12, 2008
Wednesday, February 6, 2008
ബ്ളോഗ്-സലാം!..[പനച്ചൂരാനേ... എന്നോടു ക്ഷമി!]
[ഹമ്മിങ്ങ്].....
ഗൂഗിളിന്റെ ഫ്രെയിമിലുള്ള ബ്ളോഗ്-സ്പോട്ട് പൂമരം...
കൈരളീകരിച്ച നൂറു ബ്ളോഗുമായി വിളങ്ങവേ...
നോക്കുവിന്‍ ബ്ളോ[സ]ഖാക്കളേ... നമ്മള്‍ വന്ന റൌട്ടറില്‍...
ആയിരങ്ങള്‍ ഐ. പി. കൊണ്ടെഴുതിവെച്ച വാക്കുകള്‍...
വരമൊഴീ......[ഹമ്മിങ്ങ്]
ഇളമൊഴീ......[ഹമ്മിങ്ങ്]
മൂര്‍ച്ചയുള്ള വാക്കു തന്നെയല്ല ബ്ളോഗിനാശ്രയം...
ചേര്‍ച്ചയുള്ള നല്ല ഫോണ്ടു തന്നെയാണതോര്‍ക്കണം...
ഫോണ്ടു കയ്യിലില്ലയെങ്കിലിവിടെ ക്ളിക്കു ചെയ്യണം...
ബ്രൌസറിന്റെയുള്ളിലുള്ള സെറ്റിങ്ങ്സൊന്നു മാറ്റണം...
കണ്ടവന്റെ ബ്ളോഗു കട്ടു പോസ്റ്റിയ രചനകള്‍...
അന്തംവിട്ടു വായിക്കുന്ന പാവങ്ങള്‍ ചരിത്രമായി...
സ്വന്തമായ ചിന്തകള്‍ മടിച്ചിടാതെ പോസ്റ്റുവിന്‍...
കയ്യടിച്ചു ക്ളാപ്പടിച്ചു കമന്റുകള്‍ നിറഞ്ഞിടും...
കമന്റുകള്‍ തുറന്നു വരും വീറു കൊണ്ട വാക്കുകള്‍
ചോദ്യമായി പോപ്പപ്പു ചെയ്തു സിസ്റ്റം ഹാങ്ങു ചെയ്തുവോ?
നല്ല ബ്ളോഗുകള്‍ക്കു ജന്‍മമേകിയ പ്രൊഫൈലുകള്‍
"മാറി നില്ലു മര്‍ക്കടാ"ന്നു ചൊല്ലി മാറ്റി വിട്ടുവോ?
ഡി.സി.ബുക്സിലേയ്ക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
മൊഴി പിഴച്ചു പോയിടാതെ മെല്ലെ ടൈപ്പു ചെയ്യുവിന്‍
ഹിറ്റു നേറ്റുവാന്‍ കരുത്തു നേടണം- നിരാശയില്‍
വീണിടാതെ ഹിറ്റിനായി പൊരുതുവാന്‍ കൊതിക്കണം...
ഇനി ഒരു നാലു വരി ഞാനിതു വായിക്കുന്നവര്‍ക്കു പൂരിപ്പിക്കാനായി ബാക്കി വെച്ചിരിക്കുന്നു.......
ആശീര്‍വദിച്ചാലും.... അനുഗ്രഹിച്ചാലും...

Monday, February 4, 2008
നോയമ്പ് കാലം
പതിവു തെറ്റിക്കാതെ ഇത്തവണയും നോയമ്പ് ദേ ഇങ്ങെത്തിക്കഴിഞ്ഞു. എന്നാല്‍ പതിവിനു വിപരീതമായി നോയമ്പെടുത്തേക്കാമെന്നു ഞാനും തീരുമാനിച്ചുകഴിഞ്ഞു. അടി-പിടി-വലി-കുടി-തെറ്റ്-തെറി, ഇവയ്ക്കെല്ലാം ഒരമ്പതു ദിവസത്തേയ്ക്കു സുല്ല്!
കഠിന നോയമ്പെടുത്താല്‍ അനുഗ്രഹപ്പെരുമഴ ഇങ്ങു പോരുമെന്നോര്‍ത്തല്ല കേട്ടോ. എന്നേക്കാള്‍ മര്യാദക്കാരനായിരുന്ന ആശാരിപ്പറമ്പില്‍ ജോസഫിന്റെ മകന്‍ ഈശോ [ ഹ! നമ്മുടെ യേശുക്രിസ്തു തന്നേന്നേ!] വലിയ കാര്യത്തില്‍ നോയമ്പെടുത്തു ചെന്നപ്പൊ കിട്ടിയതു മുള്‍ക്കിരീടവും മരക്കുരിശ്ശും. അതുകൊണ്ടു, അങ്ങനെ വലിയ പ്രതീക്ഷകളൊന്നുമില്ല. പിന്നെ, നാടിന്റെ പൊതുകടം പോലെ അനുദിനം വളര്‍ന്നുവരുന്ന എന്റെ വയറിനു ഇതുകൊണ്ടൊരു ക്ഷീണമുണ്ടായാല്‍ അതെങ്കിലുമായി. " ഞങ്ങള്‍ കോട്ടയംകാര്‍ക്കു കുടവയര്‍ ഒരലങ്കാരമാടോ" എന്ന നമ്പര്‍ പഴയ പോലെ അങ്ങെറിക്കുന്നില്ല.
ഞായറാഴ്ചത്തെ പേത്രത്താ ആഘോഷമൊക്കെ പൊടിപൊടിച്ചു. [പേത്രത്താ= നോയമ്പിനു തൊട്ടു തലേദിവസം. പന്നിയും, പൈന്റും നിര്‍ബന്ധം.]. ഇന്നലെ പള്ളിയില്‍ പോയി നെറ്റിയില്‍ ചാരം പൂശി. ദേ, ഈ നേരം വരെ ഓ.ക്കെ. ഇനി 48 ദിനരാത്രങ്ങള്‍ കൂടി.
അനുബന്ധം:
ഇന്നലെ പ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞ ഒരു വാചകം ഇങ്ങനെ : " നമ്മുടെ ഉണ്മയുടെ ഉള്ള് ഉള്‍ക്കൊള്ളുന്നതു ദൈവത്തിന്റെ പ്രതിഛായയാണു...". ഇന്നീ നേരം വരെ എനിക്കതിന്റെ അര്‍ത്ഥം പിടികിട്ടിയിട്ടില്ല. സഹായിക്കാനപേക്ഷ.

Thursday, December 6, 2007
തേങ്ങാ ബ്ളോഗ് : അഥവാ തേങ്ങായ്ക്കു വേണ്ടിയുള്ള ബ്ളോഗ്!
ഇവിടെ അങ്കം തുടങ്ങിയിട്ടു കുറച്ചു നാളായി... " കൊള്ളാം", " നന്നായി".. എന്നൊക്കെ കമന്റ്സ് വന്നെങ്കിലും ഇതുവരെ ആരും എനിക്കൊരു തേങ്ങയടിച്ചില്ല.
ആ വിഷമത്തില്, അല്ലെങ്കില്‍ നിരാശയില്, അല്ലെങ്കിലാ സങ്കടത്തില്, ഞാനെന്റെ വീടു വരെ ഒന്നു പൂവാണു.
രണ്ടേക്കറു തെങ്ങുംപറമ്പൊണ്ട് എന്റെയപ്പനു. ഒരു ചാക്ക് തേങ്ങായുംകൊണ്ട് വന്നു ഞാനിവിടെ തച്ചിനിരുന്നു എറിഞ്ഞ്പൊട്ടിയ്ക്കും.
ഹല്ലേ! ഇച്ചിരി ദെണ്ണമുണ്ടടാ ഊവ്വേ!

Monday, December 3, 2007
വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം : 3
വേദി മുമ്പു പറഞ്ഞ ദേവീ വിലാസം തന്നെ. അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. കഥയും പുതുപുത്തന്‍. കാലികപ്രധാനം. ആശയസമ്പുഷ്ടം.
മന്ദബുദ്ധിയായ കേശവന്‍നായരുടെ മകന്‍ ഉണ്ണിക്കുട്ടന്‍, ക്ഷമിക്കണം, കേശവന്‍നായരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിക്കുട്ടന്‍. അവനെ എന്നും ബാക്കികുട്ടികള്‍ കളിയാക്കുന്നു. പിന്നെ കുറേ സെന്റി. അവസാനം എല്ലാരും അവനെ സ്നേഹിക്കുന്നു. സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്! അതാണു കഥ!
ഉണ്ണിക്കുട്ടന്‍ ആളൊരു മൊട്ടയാണു. അതുകൊണ്ടു മന്ദബുദ്ധിയായി അഭിനയിച്ച സുമേഷിന്റെ തലയില്‍ , ഗോതമ്പു മാവു കുഴച്ചു പരത്തി[ ചപ്പാത്തി പരുവം] ഒട്ടിച്ചതു കുട്ടുവിന്റെ ബുദ്ധിയായിരുന്നു. നാടകം സമാരംഭിച്ചു.
കൂട്ടുകാരുടെ സമീപനത്തില്‍ മനംനൊന്തു ഉണ്ണിക്കുട്ടന്‍ കരഞ്ഞുകൊണ്ടു , കേശവന്‍ നായരുടെ അടുത്തേയ്ക്കു വന്നു. മകന്റെ ദുഃഖത്തില്‍ മനംനൊന്തുകൊണ്ടു പുള്ളി ഉണ്ണികുട്ടന്റെ തലയില്‍ പതിയെ തലോടി. തലോടല്‍ പകുതിവഴി ആയപ്പൊ ‘അച്ഛന്‍’ ബിനുവിനു കാര്യം പ്രശ്നമായെന്നു മനസ്സിലായി. ചപ്പാതിയുടെ പകുതി കയ്യില്‍ ഒട്ടിപിടിച്ചിരിക്കുന്നു. കൈ എടുത്താല്‍ അതിങ്ങു പോരും.
അവിടുന്നങ്ങോട്ടു ആ കൈ, ആ തലയില്‍ തന്നെയിരുന്നു. തടവല്‍ കഴിഞ്ഞാല്‍, ഉണ്ണികുട്ടന്‍ അച്ഛന്റെ കൈ തട്ടി മാറ്റി, “ ഇല്ലത്താ.. അവക്കൊന്നും എന്നെ ഇസ്ട്ടില്ലാ” എന്നു പറയണ്ടതാണു[ വിത്ത് കൊഞ്ഞ]. പക്ഷേ മൂവു ചെയ്യാന്‍ തുടങ്ങിയ ഉണ്ണികുട്ടനെ അപ്പന്‍ വട്ടം പിടിച്ചു. “ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല” എന്നൊരു ഡയലോഗും.
കളിക്കുമ്പോള്‍ വീണു പരിക്കേറ്റ ആരെയോ ഉണ്ണികുട്ടന്‍ രക്ഷിക്കുന്നതും, അങ്ങനെ എല്ലാവര്‍ക്കും അവനോടു സ്നേഹമാകുന്നതുമൊക്കെയാരുന്നു കഥ. പക്ഷേ, അതിനു അവന്റെ അപ്പന്‍ സമ്മതിക്കണ്ടേ? മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടു ഞങ്ങളെല്ലാം അങ്ങോട്ടു കേറി ചെന്നു “ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” എന്നൊക്കെ പറഞ്ഞു സംഗതി പര്യവസാനിപ്പിച്ചു!
അനുബന്ധം:
[വേദിയില്‍]
നിരാശാ കാമുകന്‍ പഴയ കാമുകിയോടു : “പ്രിയേ, എനിക്കു നീറി നീറി ചാണകം”
കാമുകി : “ അങ്ങു ഇവിടുന്നു പോണകം”

Friday, November 30, 2007
വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം :2
വര്‍ഷങ്ങള്‍ പലതു പുറകോട്ടു വരണം. നഴ്സറിയില്‍ പഠിക്കുന്ന കാലം. നഴ്സറിയുടെ വാര്‍ഷികത്തിനു നാടകം. ഒരു വി.എം.വിനു മോഡല്‍ കഥയായിരുന്നിരിക്കണം. അപ്പനും, അമ്മയും , രണ്ടാണ്‍മക്കളുമൊക്കെയായിട്ടുള്ള ഒരു കുടുംബകഥ.തലയെടുപ്പും പക്വതയുമൊക്കെ കണ്‍സിടര്‍ ചെയ്തു ഞാന്‍ മൂത്ത മകന്‍.
നാടകത്തില്‍ ഞാനാരെയോ ഫോണ്‍ ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഇതിനോളം സന്തോഷം വേറെയില്ല. സ്വന്തം വീട്ടില്‍ പോയിട്ടു, അയല്‍വക്കത്തു പോലും ഒരു ഫോണില്ല. ഉള്ളതു പറയാല്ലോ, ആ സമയത്ത് ഞാനൊരു ഫോണിലൊന്നു തൊട്ടിട്ടുപോലുമില്ലായിരുന്നു. എന്റെ അനിയനായി അഭിനയിക്കുന്ന ചുള്ളന്റെ അപ്പനു ടെലിഫോണ്‍സിലായിരുന്നു ജോലി. അങ്ങനെ ഫോണ്‍ കൊണ്ടു വരാമെന്നവനേറ്റു. ഓരോ ദിവസവും പ്രാക്റ്റീസിനു ചെല്ലുമ്പൊ ലവന്‍ പറയും നാളെ കൊണ്ടുവരാമെന്നു. അങ്ങനെ ഇല്ലാത്ത ഫോണില്‍ നമ്പര്‍ കറക്കി ഞാന്‍ പലതവണ പ്രാക്റ്റീസു ചെയ്തു.
അങ്ങനെ കാത്തുകാത്തിരുന്ന ആ ദിനം വന്നെത്തി. ഫോണും കൊണ്ടു അവന്‍ എത്തിയപ്പോളാണു എനിക്കാദ്യമായി അവനോടൊരു സഹോദരസ്നേഹമൊക്കെ തോന്നിയതു. പക്ഷേ അപ്പോളേയ്ക്കും അവന്റെ നിറം മാറി. അവസാന പ്രാക്റ്റീസിനു മാത്രമാണു അവന്‍ ഫോണൊന്നു പുറത്തെടുത്തതു. അതു കഴിഞ്ഞു ഒന്നു ശരിയ്ക്കു പെരുമാറാമെന്നു വെച്ചപ്പൊ പുള്ളി അടുപ്പിക്കുന്നില്ല. “ ഇനി നാടകത്തിനേ എടുക്കൂ” എന്നൊറ്റ വാശി. ഒടേക്കാരന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടോ!.
നാടകം തുടങ്ങി, ഫോണ്‍വിളിയോടടുത്തപ്പോളാണു എന്റെ മുട്ടന്‍ തല പ്രവര്‍ത്തിച്ചതു. ഫോണ്‍ എടുത്തു മൂന്നു നമ്പര്‍ കറക്കിയാല്‍, പിന്നണിയില്‍ നിന്നു “ട്റ്ണീം” മണിയും പുറകേ സംഭാഷണവും- അതാണു പ്രാക്റ്റീസു ചെയ്ത സീക്വന്‍സ്. പക്ഷേ, കിട്ടിയ ചാന്‍സു കളയാന്‍ എനിക്കു മനസ്സു വന്നില്ല. മൂന്നിനു പകരം ഞാനൊരു 10-12 നമ്പറങ്ങു കറക്കി. മണിയടിയും, സംസാരവുമൊക്കെ അതിന്റെ വഴിക്കു നടന്നു. ഞാനെന്റെ വഴിക്കും!

Thursday, November 29, 2007
വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം:1
ദേവി വിലാസം ഹൈസ്കൂളിലെ ഒരു യുവജനോല്‍സവകാലം. ഞങ്ങളുടെ നാടകം നടക്കുന്നു. കഥ ‘ ധര്‍മ്മരാജാ!!!!!!!’[ സിംബല്‍!].
നാടകം പകുതി പിന്നിട്ടു കഴിഞ്ഞു. വില്ലന്‍മാര്‍ ഒത്തുകൂടി ധര്‍മ്മരാജയുടെ വീടു കൊള്ളയടിക്കുന്ന കാര്യം ആലോചിക്കുകയാണു. നിയമപരമായി പറഞ്ഞാല്‍ കുറ്റകരമായ ഗൂഢാലോചന. ആലോചന മുറുകി വരുമ്പോള്‍ ആണ്ടെടാ, സാക്ഷാല്‍ ധര്‍മ്മരാജ കയറി വരുന്നു!. വില്ലന്‍മാരെല്ലാം ഒന്നു പരുങ്ങി. നായകന്‍ നില്‍ക്കുമ്പോള്‍ എങ്ങനാ ഇതൊക്കെ ആലോചിക്കുന്നതു? പുള്ളിക്കെന്തോ തോന്നും? ആകെ കണ്‍ഫ്യൂഷന്‍!
സംഗതി ഇതാണു. ധര്‍മ്മനായി അഭിനയിക്കുന്ന സൈലേഷിനു അല്പ്പം ടൈമിങ്ങു തെറ്റി. കൊള്ള നടക്കുമ്പോള്‍ പാഞ്ഞെത്തി അവരെ നേരിടേണ്ട പുള്ളിക്കാരന്‍ അല്‍പ്പം നേരത്തേ ഇങ്ങു കേറി പോന്നു. അവനും പറ്റിയ അമളി മനസ്സിലായി. പക്ഷേ, ഇരുത്തം വന്ന നടനായതുകൊണ്ടു, രണ്ടു ചാലു നടന്നിട്ടു വില്ലന്‍മാരിലൊരാളോടു, സഗൌരവം : “ എന്താടോ ഇവിടെയൊരു കൊള്ളയൊക്കെ പോലെ? മര്യാദക്കു നടന്നോണം. കേട്ടോ?..വെറുതേ എനിക്കു പണിയുണ്ടാക്കരുതു..”. പിന്നെ ആ സ്റ്റേജിലെ മുഴുവന്‍ ശ്വാസവും അകത്തോട്ടെടുത്തു അങ്ങു നടന്നു പോയി.
ശ്ശേഷം നാടകം സ്ക്രിപ്റ്റ് പോലെ തന്നെ.

Subscribe to:
Posts (Atom)