മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Monday, September 15, 2008

ഓണാഘോഷം @ വള്ളാറപള്ളി , കുമരകം.

ഓണാഘോഷം @ വള്ളാറപള്ളി , കുമരകം.

എന്റെ ഇടവകയായ വള്ളാറ പള്ളിയില്‍, ഇത്തവണ ഓണാഘോഷം ഗംഭീരമായിരുന്നു. അവിട്ടത്തിന്റെ അന്നു രാവിലെ തുടങ്ങിയ പരിപാടി തീര്‍ന്നപ്പോ വൈകുന്നേരം മൂന്നു മണിയായി.

പല പല പ്രായ പരിധിയില്‍ പല പല മല്‍സരങ്ങള്‍. അതില്‍ ചിലതിന്റെ പടങ്ങള്‍.


ചെറുപ്പകാരുടെ ചാക്കിലോട്ടം.


അറുപത്തഞ്ചു കഴിഞ്ഞ 'ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും' തൊപ്പിമാറ്റം.



കുട്ടികള്‍ക്കു റൊട്ടികടി


"കുട്ടനാടന്‍ പുഞ്ചയിലെ.."..ഓണപാട്ടു മല്‍സരം [ തോമാ, ടോബി, പോട്‌,പി.പി, എന്റെ അനിയന്‍ ജോണി]


വടം വലി.... ഞാനും വലിച്ചു.... [ ജയിച്ചോന്നോ? ചോദിക്കാനുണ്ടോ?? ഇല്ലാ..]



റഫറിയെ കൊച്ചുപിള്ളേര്‍ വളയുന്നു. അവര്‍ക്കും വടം വലിക്കണം. 'ഒത്തിരി താമസിച്ചെടാ.., വീട്ടില്‍ പോകണ്ടേ' എന്നൊക്കെ കുറെ പറഞ്ഞു നോക്കി, നോ രക്ഷ! പിന്നെ, അവര്‍ക്കും വടം വലി നടത്തി.




എല്ലാം കഴിഞ്ഞ്‌ പായസവും കുടിച്ച്‌ ബൈ-ബൈ!


സമയം ഉണ്ടെങ്കില്‍ ഇതൂടെ ഒന്നു നോക്കിയേരേ..

ഓണം 2008 , എന്റെ ക്യാമറയുടെ കണ്ണിലൂടെ.

പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാണോ എന്നറിയില്ല, ഇത്തവണ ഓണം മുമ്പൊന്നുമില്ലാത്ത വിധം ആഘോഷിച്ചു, ആസ്വദിച്ചു.



പാലക്കാടൊക്കെ കൊയ്ത്തു കഴിഞ്ഞു. പോകുന്ന വഴിയെല്ലാം നല്ല മഴയായിരുന്നു.


വഴിയില്‍ വെള്ളം പൊങ്ങിയതിനാല്‍ കുമരകത്തിനു വണ്ടി കുറവാണ്‌ എന്നായിരുന്നു അറിഞ്ഞിരുന്നതു. പക്ഷേ ടൌണില്‍ കറങ്ങി ഓണക്കോടിയൊക്കെ മേടിച്ചിട്ട്‌ സ്റ്റാന്റില്‍ ചെന്നപ്പോ വണ്ടികളെല്ലാം ഓടാന്‍ തുടങ്ങിയിരുന്നു.

പറയാതെ കയറി ചെന്നപ്പോ അമ്മു സാറിനും അമ്മയ്ക്കും പെരുത്തു സന്തോഷം!

നേരത്തേ പറഞ്ഞതു പോലെ, അവിട്ടത്തിനല്ലായിരുന്നു ഇത്തവണ കവണാറ്റിന്‍കര വള്ളംകളി. അതു സര്‍ക്കാര്‍ ഏറ്റെടുത്തു, ഇനി മുതല്‍ ഉത്രാടത്തിനായിരിക്കും പോലും. അതുകൊണ്ട്‌ ഊണു കഴിഞ്ഞപ്പളേ കവണാറ്റിന്‍കരയ്ക്കു വിട്ടു.




വഴിക്കു പാടത്തിറങ്ങി. കൊയ്യാറായി വരുന്നതേയുള്ളൂ....




പേരൊക്കെ മാറിപ്പോയി.....



കാണാന്‍ ആളൊക്കെ കുറവാ.. മഴയൊക്കെയല്ലേ....



വലിയും മടുപ്പായിരുന്നു...ചുരുളന്‍ വള്ളങ്ങളുടെ ഫൈനലായിരുന്നു അല്‍പ്പമെങ്കിലും മെച്ചപ്പെട്ടതു.



ചുണ്ടന്‍മാര്‍!!



ചരിത്രങ്ങളെഴുതിയിട്ടുള്ള ചമ്പക്കുളം ചുണ്ടന്‍...



" അളിയന്‍ അടിയളിയാ..."...ഷാപ്പിലെ സോഷ്യലിസം വെള്ളത്തിലും..



കുമരകത്തിന്റെ കൌമാരം....



കവണാറ്റിന്‍കര താജ്‌ ഹോട്ടലില്‍ ആപ്പീസറായ കുട്ടു, നമ്മ സ്വന്തം കൂട്ടുകാരന്‍...


അങ്ങനെ ആ ദിവസം കഴിഞ്ഞു.

പിറ്റേന്നു രാവിലെ പള്ളീ കഴിഞ്ഞു വന്നപ്പലേ എല്ലാവരും ആക്റ്റീവായി.



ഓണസദ്യക്കു വേണ്ടി ഉള്ളി പൊളിച്ചതും, ഇഞ്ചി ഒരുക്കിയതുമൊക്കെ അമ്മു സാറാണ്‌.



"അയ്യേ... ഇത്രേം പച്ചക്കറിയേ ഉള്ളോ?" എന്നു ചോദിക്കരുതു. ഞങ്ങള്‍ സ്ട്റിക്റ്റ്ലി നോണ്‍- വെജിറ്റേറിയന്സ്‌ ആണ്‌, ഞങ്ങള്‍ക്കു ഒരു മാസം കഴിക്കാനുള്ള പച്ചക്കറിയുണ്ടിത്‌.



കൊച്ചുപറമ്പിക്കാരുടെ ഓണം ദേ ഇങ്ങനെ....അവസാനം പാല്‍പ്പായസവും ഉണ്ടായിരുന്നു.

പിന്നെ ചില അനുബന്ധ ചിത്രങ്ങളും:


രണ്ടു വശവും മരങ്ങള്‍ വളര്‍ന്നു പന്തലിച്ചു റോഡില്‍ തണല്‍ വിരിക്കുന്ന കാഴ്ച കുമരകത്തും ഉണ്ടേ...!


ഇതു പിന്നെ, ഇച്ചിരി കഞ്ഞീന്റെ ബെള്ളം![;-)]

ഇടവകയില്‍ നടന്ന വമ്പിച്ച ഓണാഘോഷവും ഈ ഓണത്തിന്റെ പ്രത്യേകതയായിരുന്നു. അതിന്റെ പടങ്ങള്‍ .

Monday, September 8, 2008

ഓണം @ കുമരകം.....!!

ഈ ഓണത്തിനു വീട്ടില്‍ പോകുന്നില്ല എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു. 'ചീത്ത കൂട്ടുകെട്ടു'-കാരാരും നാട്ടിലില്ല. പിന്നെ മഴയും ചില്ലറ വെള്ളപ്പൊക്കവും കൂടിയായപ്പോ ഓണം ബെംഗളുരുവില്‍ മസ്ത്‌ മജാ മാടിയെക്കാം എന്നു വെച്ചു.

പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബൂലോകത്ത്‌ വിടരുന്ന അത്തപ്പുക്കളും, ഓണവിശേഷങ്ങളും, ഓണ[ഓര്‍മ്മ]ക്കുറിപ്പുകളുമെല്ലാം കൂടി കണ്ടപ്പോ എന്റെ മനസ്സിളകി.

എന്തിനധികം പറയുന്നു; ഇന്നലെ ഉച്ചയായപ്പോ നാട്ടില്‍ പോയേക്കാം എന്നു തീരുമാനമാകുകയും, നാട്ടിലേയ്ക്കുള്ള ടിക്കറ്റ്‌ ഇന്നലെ വൈകിട്ടും, തിരിച്ചുള്ളതു ഇന്നു രാവിലെയും സംഘടിപ്പിക്കുകയും ചെയ്തു.


അപ്പോ , ഓണം @ കുമരകം!!


കള്ളുകുടി, കക്കാ കളി, കവണാറ്റിന്‍കര വള്ളം കളി!


അറിയിപ്പ്‌
---------

അവിട്ടത്തിനു ഒരു ചെറിയ ട്രിപ്പടിക്കാന്‍ പ്ലാനുള്ളവര്‍ , വഴിയിലെ വെള്ളം ഇറങ്ങിയെങ്കില്‍, കുമരകത്തിനു പോരൂ. അന്നാണ്‌ കവണാറ്റിന്‍കര വള്ളംകളി. കമ്പനിക്കു ഞാനും കൂടാം.

പിറ്റേന്നു കുമരകം വള്ളംകളി ഉണ്ട്‌. പക്ഷേ അന്നുച്ചക്കു എനിക്കു തിരിച്ചു പോരണം. പിന്നെ അറിയാമല്ലോ, ശ്രീ നാരായണ ഗുരു ജയന്തി ഡ്രൈ ഡേയാണ്‌!