മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, November 30, 2008

രൂപതയുടെ പ്രാര്ഥനാ ദിനം ഇന്ന്‌

രൂപതയുടെ പ്രാര്ഥനാ ദിനം ഇന്ന്‌.

എന്റെ സമുദായംഗങ്ങള്‍ക്കൊപ്പം ഞാനും കൂടുന്നു.

"തമ്പുരാനേ, നീ വെള്ളിടിയൊക്കെ വെട്ടിച്ച് ഒരു സീനുണ്ടാക്കി അച്ചന്‍‌മാരെ രക്ഷിക്കണേ" എന്നല്ല....

ഈ കാര്യത്തില്‍‌ ഒരു തീരുമാനം ഇത്തവണയെങ്കിലും.....

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ. നിരപരാധികള്‍ സമാധാനമായി ജീവിക്കട്ടെ.സത്യം ജയിക്കട്ടെ.

ആമ്മേന്‍.

Tuesday, November 4, 2008

അട്ടിമറി

എ.സി-മിലാനും, ലിവര്‍പൂളും കൂടി ചാമ്പ്യന്‍സ്‌ലീഗ്‌ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോ, ആദ്യ പകുതിയില്‍ മിലാന്‍ മൂന്നു്‌ ഗോളടിച്ചിട്ടും ഞാന്‍ ലിവര്‍പൂളിനു വേണ്ടി കൈയ്യടിച്ചു. ലിവര്‍പൂള്‍ ജയിച്ചു.

വി.എം.സുധീരനും ഡോ.മനോജും ആലപ്പുഴയില്‍ ഏറ്റുമുട്ടിയപ്പോ മനോജ്‌ ജയിക്കുമെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ നടന്നു.

കെ.ബാലകൃഷ്ണപിള്ളയും ഐഷ പോറ്റിയും കൊട്ടാരക്കരയില്‍ തമ്മിലടിച്ചപ്പോ പിള്ള പൊട്ടുമെന്നു ഞാന്‍ വാതു വെച്ചു. കാശു കിട്ടി.

ലോകം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പു ഇന്ന്‌.

ഒബാമ ജയിക്കുമെന്നു എല്ലാരും പറയുന്നു.

പക്ഷേ, മക്കൈന്‍ ജയിക്കുന്നതാ എനിക്കിഷ്ടം.


ഞാന്‍ അട്ടിമറികള്‍ ഇഷ്ടപ്പെടുന്നു.


[ മക്കൈന്‍ തോറ്റാല്‍ എന്താകുമെന്നോ? ഒന്നും ആകാനില്ല. ആരു ജയിച്ചാലും എനിക്കു വലിയ മെച്ചമൊന്നും ഉണ്ടാകും എന്നു തോന്നുന്നില്ല.]