മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Monday, December 3, 2007

വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം : 3

വേദി മുമ്പു പറഞ്ഞ ദേവീ വിലാസം തന്നെ. അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. കഥയും പുതുപുത്തന്‍. കാലികപ്രധാനം. ആശയസമ്പുഷ്ടം.

മന്ദബുദ്ധിയായ കേശവന്‍നായരുടെ മകന്‍ ഉണ്ണിക്കുട്ടന്‍, ക്ഷമിക്കണം, കേശവന്‍നായരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിക്കുട്ടന്‍. അവനെ എന്നും ബാക്കികുട്ടികള്‍ കളിയാക്കുന്നു. പിന്നെ കുറേ സെന്റി. അവസാനം എല്ലാരും അവനെ സ്നേഹിക്കുന്നു. സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്! അതാണു കഥ!

ഉണ്ണിക്കുട്ടന്‍ ആളൊരു മൊട്ടയാണു. അതുകൊണ്ടു മന്ദബുദ്ധിയായി അഭിനയിച്ച സുമേഷിന്റെ തലയില്‍ , ഗോതമ്പു മാവു കുഴച്ചു പരത്തി[ ചപ്പാത്തി പരുവം] ഒട്ടിച്ചതു കുട്ടുവിന്റെ ബുദ്ധിയായിരുന്നു. നാടകം സമാരംഭിച്ചു.

കൂട്ടുകാരുടെ സമീപനത്തില്‍ മനംനൊന്തു ഉണ്ണിക്കുട്ടന്‍ കരഞ്ഞുകൊണ്ടു , കേശവന്‍ നായരുടെ അടുത്തേയ്ക്കു വന്നു. മകന്റെ ദുഃഖത്തില്‍ മനംനൊന്തുകൊണ്ടു പുള്ളി ഉണ്ണികുട്ടന്റെ തലയില്‍ പതിയെ തലോടി. തലോടല്‍ പകുതിവഴി ആയപ്പൊ ‘അച്ഛന്‍’ ബിനുവിനു കാര്യം പ്രശ്നമായെന്നു മനസ്സിലായി. ചപ്പാതിയുടെ പകുതി കയ്യില്‍ ഒട്ടിപിടിച്ചിരിക്കുന്നു. കൈ എടുത്താല്‍ അതിങ്ങു പോരും.

അവിടുന്നങ്ങോട്ടു ആ കൈ, ആ തലയില്‍ തന്നെയിരുന്നു. തടവല്‍ കഴിഞ്ഞാല്‍, ഉണ്ണികുട്ടന്‍ അച്ഛന്റെ കൈ തട്ടി മാറ്റി, “ ഇല്ലത്താ.. അവക്കൊന്നും എന്നെ ഇസ്ട്ടില്ലാ” എന്നു പറയണ്ടതാണു[ വിത്ത് കൊഞ്ഞ]. പക്ഷേ മൂവു ചെയ്യാന്‍ തുടങ്ങിയ ഉണ്ണികുട്ടനെ അപ്പന്‍ വട്ടം പിടിച്ചു. “ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല” എന്നൊരു ഡയലോഗും.

കളിക്കുമ്പോള്‍ വീണു പരിക്കേറ്റ ആരെയോ ഉണ്ണികുട്ടന്‍ രക്ഷിക്കുന്നതും, അങ്ങനെ എല്ലാവര്‍ക്കും അവനോടു സ്നേഹമാകുന്നതുമൊക്കെയാരുന്നു കഥ. പക്ഷേ, അതിനു അവന്റെ അപ്പന്‍ സമ്മതിക്കണ്ടേ? മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടു ഞങ്ങളെല്ലാം അങ്ങോട്ടു കേറി ചെന്നു “ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” എന്നൊക്കെ പറഞ്ഞു സംഗതി പര്യവസാനിപ്പിച്ചു!

അനുബന്ധം:

[വേദിയില്‍]
നിരാശാ കാമുകന്‍ പഴയ കാമുകിയോടു : “പ്രിയേ, എനിക്കു നീറി നീറി ചാണകം”
കാമുകി : “ അങ്ങു ഇവിടുന്നു പോണകം”

11 comments:

The Common Man | പ്രാരബ്ധം said...

വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം : 3

വയനാടന്‍ said...

ഹ ഹ ഹ.......ഹി ഹി ........ നന്നായിട്ടുണ്ട
ഇനിയും എഴുതുക.

ഒരു “ദേശാഭിമാനി” said...

സരസ്സമായിട്ടുള്ള തമാശ്ശകളും, വികടത്തരങ്ങളും വായിക്കുന്നുണ്ട് കെടോ! അല്‍പ്പം പിരിമുറുക്കം അഴയാന്‍ തങ്കളേപ്പൊലുള്ളവരുടെ ബ്ലോഗ്ഗുകള്‍ ഒരു സഹായമാണു.

പ്രയാസി said...

എന്നെയങ്ങു കൊല്ല്..!
ആദ്യമായാണാ..ഇവിടെ ഓര്‍മ്മയില്ല..എന്റമ്മൊ കിദിലം..കിദിലം..:)

ദിലീപ് വിശ്വനാഥ് said...

നന്നായി.

Visala Manaskan said...

മെടഞ്ഞു!!

ഞാന്‍ കുറെ ചിരിച്ചു. അലക്കന്‍ സംഭവം. കലക്കന്‍ അവതരണം. ഗംഭീരായിട്ടുണ്ട് ചുള്ളാ.

സഹയാത്രികന്‍ said...

ഹ ഹ ഹ... ഇന്നാണിഷ്ടോ മൂന്നും വായിച്ചേ.... കലക്കന്‍... ഇനിയും പോന്നോട്ടേ
:)

The Common Man | പ്രാരബ്ധം said...

വയനാടനു:

നന്ദി..വീണ്ടും വരുക...

ദേശാഭിമാനിയ്ക്കു:

സന്തോഷം! സന്തോഷം!

പ്രയാസിയ്ക്ക്:

ശ്ശെടാ! ഞാനത്ര 'കിദിലം' ആണോ? :-)

വാല്‍മീകി:

എന്നാല്‍ അത്ര നന്നായില്ല..അല്ലേ?

വിശാലന്:

ഗുരുവേ... പ്രമാണം!

The Common Man | പ്രാരബ്ധം said...

സഹയാത്രികാ...

ജസ്റ്റ് മിസ്സായി...

പറ്റുന്ന പോലെയൊക്കെ മിന്നിയ്ക്കാം...

Cartoonist said...

ഹല!
വേദിയിലേയ്ക്ക് ഇരച്ചുചെന്ന നിങ്ങക്കടെ ഇടയില്‍
അക്ഷമാമൂര്‍ത്തിയായി കുതറിക്കൊണ്ടിരുന്ന ഉണ്ണിക്കുട്ടനെ തലയില്‍നിന്നിളകുന്ന പ്ലാസ്റ്റര്‍ ഓഫ് ചപ്പാത്തി നോക്കി നെടുവീര്‍പ്പിട്ടിരുന്ന ഒരാള്‍‍ ഇപ്പോള്‍ എന്റെ അരികത്തു നില്‍പ്പുണ്ട്.
:)

Mr. K# said...

:-)