മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, December 6, 2007

തേങ്ങാ ബ്ളോഗ് : അഥവാ തേങ്ങായ്ക്കു വേണ്ടിയുള്ള ബ്ളോഗ്!

ഇവിടെ അങ്കം തുടങ്ങിയിട്ടു കുറച്ചു നാളായി... " കൊള്ളാം", " നന്നായി".. എന്നൊക്കെ കമന്റ്സ് വന്നെങ്കിലും ഇതുവരെ ആരും എനിക്കൊരു തേങ്ങയടിച്ചില്ല.

ആ വിഷമത്തില്, അല്ലെങ്കില്‍ നിരാശയില്, അല്ലെങ്കിലാ സങ്കടത്തില്, ഞാനെന്റെ വീടു വരെ ഒന്നു പൂവാണു.

രണ്ടേക്കറു തെങ്ങുംപറമ്പൊണ്ട് എന്റെയപ്പനു. ഒരു ചാക്ക് തേങ്ങായുംകൊണ്ട് വന്നു ഞാനിവിടെ തച്ചിനിരുന്നു എറിഞ്ഞ്പൊട്ടിയ്ക്കും.

ഹല്ലേ! ഇച്ചിരി ദെണ്ണമുണ്ടടാ ഊവ്വേ!

16 comments:

The Common Man | പ്രാരബ്ധം said...

തേങ്ങാ ബ്ളോഗ് : അഥവാ തേങ്ങായ്ക്കു വേണ്ടിയുള്ള ബ്ളോഗ്!

ഫസല്‍ ബിനാലി.. said...

തേങ്ങയുടെ നാളത്തെ വിലനിലവാരം അറിയട്ടെ, എന്നിട്ടൊരെണ്ണം ഉടയ്ക്കുന്ന കാര്യം പ്രിഗണിക്കാം

Mr. K# said...

ഞാന്‍ ഒരു തേങ്ങ അടിക്ക്കാന്‍ ഓങ്ങി ഓങ്ങി വന്നതായിരുന്നു. അപ്പോഴേക്കും ഫസല്‍ കേറി കമന്റിട്ടു. ഇനി തേങ്ങ അടിച്ചിട്ടെന്തിനാ‍. :-( അടുത്ത പോസ്റ്റില്‍ അടിക്കാട്ടോ. :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനും തേങ്ങ അടിക്കാന്‍ വന്നത, അപ്പഴേക്കും ദേ കേറി...

ഇനി അടുത്തതിലാകാം ട്ടൊ

മന്‍സുര്‍ said...

ജ്യോതിര്‍മയി...
പ്രിയ സ്നേഹിതാ...

സോറി ഞാനിവിടെ വന്ന കാലം തൊട്ട്‌ ആ സാധനം കൈകൊണ്ട്‌ തൊട്ടില്ല..ഒരു ക്രെഡിറ്റിനല്ല പറഞ്ഞത്‌...

പിന്നെ അതുടച്ചിട്ട്‌ എന്ത്‌ കാര്യം.. കൈയില്‍ കിട്ടുമായിരുന്നെങ്കില്‍ ഉപകാരമായേനെ..ഒരു ചെറുകഷ്‌ണമെങ്കിലും...

തീര്‍ച്ചയായും ചാക്ക്‌ കെട്ടുകളുമായി പിറകെ വരുന്നുണ്ട്‌...മതിയായേ..എന്ന്‌ മാത്രം പറയരുത്‌

നന്‍മകള്‍ നേരുന്നു

ബാജി ഓടംവേലി said...

തേങ്ങ തേങ്ങ

ശ്രീ said...

പറമ്പില്‍‌ പോയിട്ട് എപ്പൊ വരുമെന്നാ പറഞ്ഞെ?

അപ്പഴേയ്ക്കും ഞാനും വരാം. കുറച്ചു കഷ്ണങ്ങള്‍‌ കിട്ടിയാല്‍‌ ചമ്മന്തിയെങ്കിലും അരയ്ക്കാമല്ലോ, യേത്?

;)

ദിലീപ് വിശ്വനാഥ് said...

സര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരിക്കുന്നതുകൊണ്ട് എല്ലവരും ഇപ്പോള്‍ അവിടെ കൊടുക്കുകയാണ്.

ആഷ | Asha said...

എന്റെ വീട്ടില്‍ തേങ്ങ തീര്‍ന്നിരിക്കയാണ്. തിരിച്ചു വരുമ്പോ കറിയ്ക്കരയ്ക്കാന്‍ എനിക്കും അഞ്ചാറെണ്ണം തരണേ

The Common Man | പ്രാരബ്ധം said...

അതു ശരി!

ഇപ്പ ഞാനെല്ലാര്‍ക്കും തേങ്ങാ കൊണ്ടുവരണ്ട ഒരു സ്ഥിതിവിശേഷമാണല്ലോ സംജാതമായിരിക്കുന്നതു!

എന്തായാലും നാളെ രാവിലെ അങ്ങ ചെല്ലട്ടെ...

കമ്പനി കൂടാനും, കക്കാ കളിക്കാനും ആളെക്കിട്ടും കുമരകത്തു..പക്ഷേ, തേങ്ങാ ഇടാന്‍ അക്കരക്കാരന്‍ അയ്യപ്പന്‍ തന്നെ വരണം.....

ചൊവ്വാഴ്ച ഒരുച്ചയോടെ ഒന്നു വന്നു നോക്കണേ..... ഇവിടെ വെച്ചേക്കാം.....

പ്രയാസി said...

“മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.“

അപ്പ തേങ്ങയല്ല കൂട്ടാരെ ഇവിടെ ഉടക്കേണ്ടത്..

അവസാനത്തെ ഒരു അമിട്ട് എന്റെ വഹ..
ഇന്നാ പിടിച്ചൊ..

ഠമാര്‍...ബാറ്റന്‍ ബോസ് സ്റ്റൈലാ..:)

The Common Man | പ്രാരബ്ധം said...

ഐ ആം സാറി!!

പൊതിഞ്ഞുകൊണ്ടുവന്ന തേങ്ങാസ്, കസ്റ്റംസ്സ്കാര്‍ പിടിച്ചു പോയി!

കാലമാടന്‍ said...

ദേവീവിലാസം? ഞാനും ഒരു പൂര്‍വ വിദ്യാര്ത്ഥി... 1998 പാസ്സ്-ഔട്ട്.
ഗ്ലാഡ്‌ റ്റു മീറ്റ് യു!

sandoz said...

രണ്ടേക്കര്‍ തെങ്ങും പറമ്പുണ്ടോ....അപ്പോള്‍ അവിടെ കള്ള് ചെത്തും കാണുമായിരിക്കുമല്ലോ..
തേങയൊന്നും അടിക്കാന്‍ എന്റെ കയ്യിലില്ലാ...
ഒരു ഫുള്ളിന്റെ‍ കുപ്പിയിരുപ്പൊണ്ട്...
[ആക്രാന്തം കാണിക്കണ്ട..കാലിയാ..]
അതിവിടെ ഒടച്ചേക്കാം...
‘ഠേ....’

The Common Man | പ്രാരബ്ധം said...

കാലമാടാ, ഡീറ്റെയില്സ് പറയൂ. 1998 ബാച്ച് എന്നു പറയുമ്പോള്‍ അഭിലാഷ്.കെ ഗോപിയുടെ ബാച്ച്. ശരിയല്ലേ?

സാന്റോസേ, ആ കുപ്പിച്ചില്ലു വാരിക്കളഞ്ഞേക്കണേ...

കാലമാടന്‍ said...

അഭിലാഷ് കെ ഗോപിയെ അറിയില്ല. അന്നത്തെ താരങ്ങള്‍... വിപിന്‍ സ്കറിയ, ശ്രീരംഗ് അങ്ങനെ ചിലരൊക്കെ അവിടെ ഉണ്ടായിരുന്നു. പിന്നെ ആ വര്ഷത്തെ ഒന്നാം റാങ്കുകാരി, ധന്യയും.