പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാണോ എന്നറിയില്ല, ഇത്തവണ ഓണം മുമ്പൊന്നുമില്ലാത്ത വിധം ആഘോഷിച്ചു, ആസ്വദിച്ചു.
പാലക്കാടൊക്കെ കൊയ്ത്തു കഴിഞ്ഞു. പോകുന്ന വഴിയെല്ലാം നല്ല മഴയായിരുന്നു.
വഴിയില്‍ വെള്ളം പൊങ്ങിയതിനാല്‍ കുമരകത്തിനു വണ്ടി കുറവാണ് എന്നായിരുന്നു അറിഞ്ഞിരുന്നതു. പക്ഷേ ടൌണില്‍ കറങ്ങി ഓണക്കോടിയൊക്കെ മേടിച്ചിട്ട് സ്റ്റാന്റില്‍ ചെന്നപ്പോ വണ്ടികളെല്ലാം ഓടാന്‍ തുടങ്ങിയിരുന്നു.
പറയാതെ കയറി ചെന്നപ്പോ അമ്മു സാറിനും അമ്മയ്ക്കും പെരുത്തു സന്തോഷം!
നേരത്തേ പറഞ്ഞതു പോലെ, അവിട്ടത്തിനല്ലായിരുന്നു ഇത്തവണ കവണാറ്റിന്‍കര വള്ളംകളി. അതു സര്‍ക്കാര്‍ ഏറ്റെടുത്തു, ഇനി മുതല്‍ ഉത്രാടത്തിനായിരിക്കും പോലും. അതുകൊണ്ട് ഊണു കഴിഞ്ഞപ്പളേ കവണാറ്റിന്കരയ്ക്കു വിട്ടു.
വഴിക്കു പാടത്തിറങ്ങി. കൊയ്യാറായി വരുന്നതേയുള്ളൂ....
പേരൊക്കെ മാറിപ്പോയി.....
കാണാന്‍ ആളൊക്കെ കുറവാ.. മഴയൊക്കെയല്ലേ....
വലിയും മടുപ്പായിരുന്നു...ചുരുളന്‍ വള്ളങ്ങളുടെ ഫൈനലായിരുന്നു അല്‍പ്പമെങ്കിലും മെച്ചപ്പെട്ടതു.
ചുണ്ടന്മാര്!!
ചരിത്രങ്ങളെഴുതിയിട്ടുള്ള ചമ്പക്കുളം ചുണ്ടന്...
" അളിയന് അടിയളിയാ..."...ഷാപ്പിലെ സോഷ്യലിസം വെള്ളത്തിലും..
കുമരകത്തിന്റെ കൌമാരം....
കവണാറ്റിന്‍കര താജ് ഹോട്ടലില്‍ ആപ്പീസറായ കുട്ടു, നമ്മ സ്വന്തം കൂട്ടുകാരന്...
അങ്ങനെ ആ ദിവസം കഴിഞ്ഞു.
പിറ്റേന്നു രാവിലെ പള്ളീ കഴിഞ്ഞു വന്നപ്പലേ എല്ലാവരും ആക്റ്റീവായി.
ഓണസദ്യക്കു വേണ്ടി ഉള്ളി പൊളിച്ചതും, ഇഞ്ചി ഒരുക്കിയതുമൊക്കെ അമ്മു സാറാണ്.
"അയ്യേ... ഇത്രേം പച്ചക്കറിയേ ഉള്ളോ?" എന്നു ചോദിക്കരുതു. ഞങ്ങള്‍ സ്ട്റിക്റ്റ്ലി നോണ്‍- വെജിറ്റേറിയന്‍സ് ആണ്, ഞങ്ങള്‍ക്കു ഒരു മാസം കഴിക്കാനുള്ള പച്ചക്കറിയുണ്ടിത്.
കൊച്ചുപറമ്പിക്കാരുടെ ഓണം ദേ ഇങ്ങനെ....അവസാനം പാല്‍പ്പായസവും ഉണ്ടായിരുന്നു.
പിന്നെ ചില അനുബന്ധ ചിത്രങ്ങളും:
രണ്ടു വശവും മരങ്ങള്‍ വളര്‍ന്നു പന്തലിച്ചു റോഡില്‍ തണല്‍ വിരിക്കുന്ന കാഴ്ച കുമരകത്തും ഉണ്ടേ...!
ഇതു പിന്നെ, ഇച്ചിരി കഞ്ഞീന്റെ ബെള്ളം![;-)]
ഇടവകയില്‍ നടന്ന വമ്പിച്ച ഓണാഘോഷവും ഈ ഓണത്തിന്റെ പ്രത്യേകതയായിരുന്നു. അതിന്റെ പടങ്ങള്‍ .
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Monday, September 15, 2008
Subscribe to:
Post Comments (Atom)
10 comments:
ഓണം 2008 , എന്റെ ക്യാമറയുടെ കണ്ണിലൂടെ.
ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞൂടാത്തവനാണേ.. സാങ്കേതികമായി വിശകലനം ചെയ്യരുതെന്നപേക്ഷ.
പിന്നെ ഇടയ്ക്കെല്ലാം മഴയായിരുന്നതുകൊണ്ടും, ഒരു ക്യാമറയും കൊണ്ടു നടക്കാനുള്ള ചമ്മല് കൊണ്ടും, പോയിടത്തെല്ലാം ഇതു കൊണ്ടു പോകാന്‍ പറ്റിയതുമില്ല.
ഏതായാലും ഓണം കെന്‍-കേമമാക്കിയില്ലേ...
പടങ്ങളെ കുറ്റം പറയുന്നില്ലാന്നെ... ചൂടാവാതെ... അവസാനത്തെ കഞ്ഞീന്റെ ബെള്ളം ആളത്ര ശരിയല്ലാട്ടാ..
-സുല്‍
അടിപൊളി മച്ചാ...
ആദ്യമായി കുപ്പിയില്‍ കഞ്ഞിവെള്ളം കണ്ടതിന്റെ ഹാങ് ഓവര്‍ ഇപ്പൊഴും....ദാ
“ഓണം വന്നാലും....കോരനു ഗ്ലാസില്‍ കഞ്ഞി തന്നെ “ എന്നു കേട്ടിട്ടേ ഉള്ളായിരുന്നു.
സുല്ലേ,
ഓണം തകര്‍ത്തു. അല്ല, ആരു ചൂടായെന്നാ ഈ പറയുന്നെ? ഞാനോ? ഈ ഞാനോ??????
മനൂജീ,
ഹഹ. നിങ്ങളൊക്കെ കുപ്പിയില്‍ കളറുവെള്ളം കാണുന്നവരല്ലേ. ഞങ്ങളൊക്കെ പിള്ളേരല്ലേ.
എതിരാ,
ഇപ്പോ കണ്ടല്ലോ!
adipoli - enikishtapettu!
മാഷെ..
പടംസ് എല്ലാം കണ്ണിന് ഈമ്പമുള്ളത്... ഓണ സദ്യയുടെ പടത്തില്‍ ഒരിലച്ചോറ് മാവേലിക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ടല്ലൊ അത് പടം പിടിക്കുന്നയാള്‍ കഴിക്കുമായിരിക്കുമല്ലെ.
വള്ളം കളിയുടെ പടംസ് കണ്ടാലറിയാം ഒരു തണുപ്പന്‍ മട്ട്.
എതിരന്ജീയുടെ കമന്റ് രസായി..!
ho avasaanathe padam kandappo vayyil vellam vannu...
shudha kallum... beefum..:-)
ahhaha..
Aanandam...anandaanandam..
Kollaam Jose..
oru nalla Onam koodiya pole. pakshe aa kanjiinte vellam -- entho oru pandikedu :-))
nadakatte aandil varunna Oru Onamalle, alle?
അപ്പോ ഓണാഘോഷം മോശമാക്കിയില്ല അല്ലേ?
:)
ചിത്രങ്ങളെല്ലാം നന്നായി.
Post a Comment