മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Wednesday, December 15, 2010

അറിയിപ്പ്

കഴിഞ്ഞ ആഗസ്റ്റ് മാസം 22-നു, ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ, ഏതാണ്ട് ആയിരത്തോളം വന്ന ബന്ധുമിത്രാദികളുടെ മഹനീയ സാന്നിധ്യത്തിൽ, ഞാനും ഇവളും വിവാഹിതരായി.മുഖ്യമന്ത്രി ശ്രീ. വി.എസ്. , പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മൻ ചാണ്ടി, കേന്ദ്ര മന്ത്രിമാരായ ശ്രീ. എ.കെ.ആന്റണി, ശ്രീ. വയലാർ രവി, മുൻ കേന്ദ്ര മന്ത്രി ശ്രീ. ശശി തരൂർ, സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമ്മൂട്, മറ്റ് സാമൂഹിക നേതാക്കൾ എന്നിങ്ങനെ ആരും തന്നെ പങ്കെടുത്തില്ല.. കാരണം അവരാരും തന്നെ എന്നെ അറിയില്ലല്ലോ.

വെറുതേ ഒന്നു പറഞ്ഞന്നേ ഉള്ളൂ. ഒരിടയ്ക്കു ഞാൻ കുറച്ച് ആക്റ്റീവായിരുന്ന കാലത്തെ പരിചയക്കാരെയൊക്കെ ഒന്നു അറിയിക്കാം എന്നു വെച്ചു.

ബൂലോകസുഹൃത്തുക്കളിൽ ചിലരെ വിളിച്ചിരുന്നെങ്കിലും പല പല കാരണങ്ങളാൽ അവർക്കാർക്കും വരാൻ സാധിച്ചില്ല.

5 comments:

The Common Man | പ്രാരാബ്ധം said...

കഴിഞ്ഞ ആഗസ്റ്റ് മാസം 22-നു, ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ, ഏതാണ്ട് ആയിരത്തോളം വന്ന ബന്ധുമിത്രാദികളുടെ മഹനീയ സാന്നിധ്യത്തിൽ, ഞാനും ഇവളും വിവാഹിതരായി.

ഒഴാക്കന്‍. said...

അളിയാ ആശംസകള്‍

ജോഷി പുലിക്കൂട്ടില്‍ . said...

wish you a happy married life

ശ്രീ said...

വൈകിയാണറിയുന്നത് എന്നതു കൊണ്ട് വൈകി ആശംസിയ്ക്കുന്നതിലും തെറ്റില്ല, അല്ലേ?

രണ്ടു പേര്‍ക്കും ആശംസകള്‍!

I Love Ski Jumping said...

मेरी पत्नी के साथ एक अच्छा जीवन है!