മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Saturday, January 29, 2011

അർജുനൻ സാക്ഷി - അതിനു ഞാൻ സാക്ഷി




അർജുനൻ സാക്ഷി എന്ന പടം കണ്ടു.

സംവിധായകൻ പലയിടത്തും പരാമർശ്ശിച്ചുകണ്ടതുപോലെ , സോഷ്യൽ മീഡിയാ വഴിയുള്ള അമിത-പ്രമോഷൻ കാരണമൊന്നുമല്ല ഓടിച്ചെന്നത്‌. മറ്റൊന്നും ചെയ്യാനില്ലാതെ ബോറഡിച്ചിരിക്കുമ്പോഴാണ്‌ പടം വന്നിട്ടുണ്ടെന്നറിഞ്ഞത്‌. സാധാരണ റിലീസ് കഴിഞ്ഞു 2-3 ആഴ്ച താമസിച്ചാണ്‌ ഇവിടെ മലയാളം പടങ്ങൾ വരാറ്‌. ആ ഒരു ഓളത്തിൽ ഓടിപ്പോയി.

കുറ്റം പറയുകയാണെന്നു വിചാരിക്കരുത്‌. നല്ല കൂറയായിട്ടുണ്ട്.

നാട്ടിൽ നടക്കുന്ന അനീതികൾക്കെതിരേ രോഷമുയർത്തുന്ന രചയിതാവ് കൂടിയായ സംവിധായകൻ പക്ഷേ ഓവർ-ഇമോഷണൽ ആയിപ്പോയതുകൊണ്ട് സീനുകൾക്കും സന്ദർഭങ്ങൾക്കും കാര്യമായ യുക്തി ഒന്നും പ്രയോഗിച്ചിട്ടില്ല.

നല്ല ഒരു ഭരണകൂടവും , അഴിമതിയില്ലാത്ത പോലീസ്കാരും , പ്രതികരിക്കാൻ മനസ്സുള്ള ഒരു നായകനും - ഒക്കെ കൊള്ളാം. പക്ഷേ വില്ലന്മാരും ഗുണ്ടകളും ഇത്ര മണ്ടൻമാരാകാമോ?

സ്കോർപ്പിയോയിൽ പോകുന്ന നായകനെ ഇടിച്ചുകൊല്ലാൻ മാരുതി-800 ( അല്ലെങ്കിൽ അതു പോലെ ഒരു ചെറിയ വണ്ടി)-മായി വന്നു ഒരു ഫയങ്കര ഗുണ്ട!)

വധഭീഷണിയുള്ള നായകൻ, വധഭീഷണിയുള്ള നായികയുമായി പിന്നീടു വധിക്കപ്പെട്ട ഒരു കഥാപാത്രത്തെ കാണാൻ പോകുന്നത് രാത്രി 10 മണിക്കു, തനിച്ച്, വിജനമായ റോഡിൽ, വണ്ടിക്കുള്ളിലെ ലൈറ്റൊക്കെ കത്തിച്ച് - ആഹ!

ജില്ലാ കളക്ടറെ തട്ടിക്കൊണ്ടുപോയി തട്ടിക്കളഞ്ഞ വില്ലശിരോമണികളെ നമ്മുടെ നായകൻ ചുമ്മാ ഏപ്രിൽ ഫൂളാക്കി കാര്യം നേടുന്നു.

ഇതിന്റെയൊക്കെയിടയ്ക്ക്‌ എന്തിനെന്നറിയാത്ത ചില പ്രധാനകഥാപാത്രങ്ങൾ - ആൻ അഗസ്റ്റിൻ, ശ്രീ വെഞ്ഞാറമ്മൂട്‌, സലിം കുമാർ അങ്ങനെ അങ്ങനെ...

കുറ്റം പറയരുതല്ലോ , 4 വില്ലന്മാരിൽ ഹിന്ദുക്കൾ -2, മുസ്ലിം & ക്രിസ്ത്യാനി - 1 വീതം.

പഠിപ്പും വിവരവും ഒക്കെയുള്ളതല്ലേ സാർ - അക്ഷരപ്പിശകുകൾ എങ്കിലും ഒന്നു ശ്രദ്ധിച്ചുകൂടായിരുന്നോ?

മെട്രോ റെയിലിന്റെ റൂട്ട് മാപ്പ് നിവർത്തി വിശകലനം ചെയ്യുന്ന നായകൻ- മാപ്പിന്റെ വലത്തേ അറ്റത്തു വെണ്ടക്കാമുഴുപ്പിൽ - ROOT MAP!!

അവസാന ടൈറ്റിൽസിൽ പ്യൂൺ തങ്കപ്പൻ = PEUN THANKAPPAN!


പടത്തിന്റെ പരസ്യവാചകം ഇങ്ങനെ - ദൈവം സാക്ഷി, അർജുനൻ സാക്ഷി!
എനിക്കും അതേ പറയാനുള്ളൂ - ഇതൊക്കെ കണ്ടോണ്ട് ദൈവം എന്നൊരാളിരിപ്പുണ്ട് മുകളിൽ. ഓർത്താ നല്ലത്!

5 comments:

The Common Man | പ്രാരബ്ധം said...

പടത്തിന്റെ പരസ്യവാചകം ഇങ്ങനെ - ദൈവം സാക്ഷി, അർജുനൻ സാക്ഷി!
എനിക്കും അതേ പറയാനുള്ളൂ - ഇതൊക്കെ കണ്ടോണ്ട് ദൈവം എന്നൊരാളിരിപ്പുണ്ട് മുകളിൽ. ഓർത്താ നല്ലത്!

romin said...

എനിക്കും അതേ പറയാനുള്ളൂ - ഇതൊക്കെ കണ്ടോണ്ട് ദൈവം എന്നൊരാളിരിപ്പുണ്ട് മുകളിൽ. ഓർത്താ നല്ലത്!

Superbbb!

I will watch this movie by paying Rs 30/- at a local theater. Just to see how bad it is...Then I will make Sijith pay for the movie.

N.J Joju said...

Jose,

Good review!

Bibinq7 said...

സ്കോർപ്പിയോയിൽ പോകുന്ന നായകനെ ഇടിച്ചുകൊല്ലാൻ മാരുതി-800 ( അല്ലെങ്കിൽ അതു പോലെ ഒരു ചെറിയ വണ്ടി)-മായി വന്നു ഒരു ഫയങ്കര ഗുണ്ട!).... :D

Karolina , Krystyna , Klara ♥ said...

... बहुत अच्छा ब्लॉग!मैं भारत से प्यार!मुझे आशा है कि आप अपने ब्लॉग का दौरा करेंगे!. मैं सच में अपने ब्लॉग की तरह देख रहा;))एक दूर पोलिश से शुभकामनाएं .. चुंबन. ;))