മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Wednesday, February 6, 2008

ബ്ളോഗ്-സലാം!..[പനച്ചൂരാനേ... എന്നോടു ക്ഷമി!]

[ഹമ്മിങ്ങ്‌].....

ഗൂഗിളിന്റെ ഫ്രെയിമിലുള്ള ബ്ളോഗ്-സ്പോട്ട് പൂമരം...
കൈരളീകരിച്ച നൂറു ബ്ളോഗുമായി വിളങ്ങവേ...
നോക്കുവിന്‍ ബ്ളോ[സ]ഖാക്കളേ... നമ്മള്‍ വന്ന റൌട്ടറില്‍...
ആയിരങ്ങള്‍ ഐ. പി. കൊണ്ടെഴുതിവെച്ച വാക്കുകള്‍...

വരമൊഴീ......[ഹമ്മിങ്ങ്‌]
ഇളമൊഴീ......[ഹമ്മിങ്ങ്‌]

മൂര്‍ച്ചയുള്ള വാക്കു തന്നെയല്ല ബ്ളോഗിനാശ്രയം...
ചേര്‍ച്ചയുള്ള നല്ല ഫോണ്ടു തന്നെയാണതോര്‍ക്കണം...
ഫോണ്ടു കയ്യിലില്ലയെങ്കിലിവിടെ ക്ളിക്കു ചെയ്യണം...
ബ്രൌസറിന്റെയുള്ളിലുള്ള സെറ്റിങ്ങ്സൊന്നു മാറ്റണം...

കണ്ടവന്റെ ബ്ളോഗു കട്ടു പോസ്റ്റിയ രചനകള്‍...
അന്തംവിട്ടു വായിക്കുന്ന പാവങ്ങള്‍ ചരിത്രമായി...
സ്വന്തമായ ചിന്തകള്‍ മടിച്ചിടാതെ പോസ്റ്റുവിന്‍...
കയ്യടിച്ചു ക്ളാപ്പടിച്ചു കമന്റുകള്‍ നിറഞ്ഞിടും...

കമന്റുകള്‍ തുറന്നു വരും വീറു കൊണ്ട വാക്കുകള്‍
ചോദ്യമായി പോപ്പപ്പു ചെയ്തു സിസ്റ്റം ഹാങ്ങു ചെയ്തുവോ?
നല്ല ബ്ളോഗുകള്‍ക്കു ജന്‍മമേകിയ പ്രൊഫൈലുകള്‍
"മാറി നില്ലു മര്‍ക്കടാ"ന്നു ചൊല്ലി മാറ്റി വിട്ടുവോ?

ഡി.സി.ബുക്സിലേയ്ക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
മൊഴി പിഴച്ചു പോയിടാതെ മെല്ലെ ടൈപ്പു ചെയ്യുവിന്‍
ഹിറ്റു നേറ്റുവാന്‍ കരുത്തു നേടണം- നിരാശയില്‍
വീണിടാതെ ഹിറ്റിനായി പൊരുതുവാന്‍ കൊതിക്കണം...

ഇനി ഒരു നാലു വരി ഞാനിതു വായിക്കുന്നവര്‍ക്കു പൂരിപ്പിക്കാനായി ബാക്കി വെച്ചിരിക്കുന്നു.......

ആശീര്‍വദിച്ചാലും.... അനുഗ്രഹിച്ചാലും...

22 comments:

The Common Man | പ്രാരാബ്ദം said...

എന്നിലെ നാദിര്‍ഷാ ഉണരുന്നു...!!!

കുറുമാന്‍ said...

കുപ്പി എന്റെ വക. സോറി തേങ്ങ

കോറോത്ത് said...

"ഡി.സി.ബുക്സിലേയ്ക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
മൊഴി പിഴച്ചു പോയിടാതെ മെല്ലെ ടൈപ്പു ചെയ്യുവിന്‍"

ha ha ha... kitilam :)

vidhu said...

ithu kalakki...ezhuthi theliyunundello...

ശ്രീ said...

കൊള്ളാം.
:)

മന്‍സുര്‍ said...

പനചൂരാന്‌ ഒരു അപരന്‍

ബ്ലോചൂരാന്‍

നന്നായിരികുന്നു

നന്‍മകള്‍ നേരുന്നു

വാല്‍മീകി said...

വളരെ നന്നായിരിക്കുന്നു പാരഡി.

sivakumar ശിവകുമാര്‍ said...

നന്നായി...

കൃഷ്‌ | krish said...

‘ഫോണ്ടു കയ്യിലില്ലയെങ്കിലിവിടെ ക്ളിക്കു ചെയ്യണം...‘

കൊള്ളാമല്ലോ സംഗതി.. കലക്കി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

വേണു venu said...

:)

ഹരിയണ്ണന്‍@Hariyannan said...

തേങ്ങയോങ്ങിനിന്നവര്‍ക്കു ബോറഡിക്കയില്ലിനി,
ബ്ലോഗുലോകമാകെയൊന്നിളകുമെന്നതോര്‍ക്കണം!
പാരഡിയടിച്ചതൊട്ടുമോശമല്ലതീ‍ര്‍ച്ചയാണ-
തോര്‍ത്തിടുമ്പോളാശയമനോണിയല്ലനിശ്ചയം!!

ഏ.ആര്‍. നജീം said...

ഹെന്റെ ജോസേ...തകര്‍ത്തു കളഞ്ഞല്ലോ..

ഞാനൊക്കെ എഴുതിയാല്‍ ഇതിന്റെ മൊത്തം ഭംഗി പോകുന്നെ... ജോസ് തെന്നെ അങ്ങ് പൂര്‍ത്തിയാക്കി

പാമരന്‍ said...

:) :)

സുഗതരാജ് പലേരി said...

good. Enjoyed :)

The Common Man | പ്രാരാബ്ദം said...

കുറുമാനു:

തേങ്ങായ്ക്കു കടപ്പാട്‌. ഞാന്‍ തന്നെ ഉടച്ചാ മതിയോ?

കോറോത്ത്, വിധു, ശ്രീ,മന്‍സൂര്‍,വാല്‍മീകി,ശിവകുമാര്‍, ക്രിഷ്‌,പ്രിയ,നജീം,പാമരന്‍, സുഗതരാജ്‌ എന്നിവര്‍ക്കു:

നന്ദി. ഒരായിരം നന്ദി.

ഹരിയണ്ണാ...:

നിങ്ങ പുലിയാണു കേട്ടാ...

നവരുചിയന്‍ said...

സംഭവം കലക്കി ..... നീ ഒരു കിടു ആണെടാ..

ശ്രീനാഥ്‌ | അഹം said...

ha ha ha ha....

Visala Manaskan said...

അപ്പോള്‍ ചുള്ളന്‍ ഒരു പ്രസ്ഥാനം ആണല്ലേ??

തകര്‍ത്തു!!

The Common Man | പ്രാരാബ്ദം said...

നവരുചിയാ..

ഈ പറഞ്ഞതു ഒന്നുറക്കെ പറയൂ... ഞാന്‍ പല തവണ പറഞ്ഞിട്ടും ആരും കേട്ട മട്ടില്ല.

ശ്രീ | അഹം..

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ?

കൊടകര കൊച്ചുണ്ണീ...

ഞാന്‍ വെറുമൊരു പ്രസ്ഥാനമായിരിക്കാം.. പക്ഷേ, അങ്ങൊരു കണ്ട്രിയാണു കണ്ട്രി!

Harikrishnan said...

ഉഗ്രന്‍ !

Pd said...

Very good - ijj oru prastaanam tanne