മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Friday, February 15, 2008

ലാല്‍ സലാം!

കോട്ടയത്തെ ചെങ്കടലാക്കിയ സമ്മേളനം കഴിഞ്ഞു. എല്ലാം പ്രതീക്ഷിച്ചപോലെ തന്നെ. സമാപന സമ്മേളനത്തിലെ ചില്ലറ കല്ലുകടി ഒഴിച്ചാല്‍, തികച്ചും മാതൃകാപരമായ ഒന്നായിരുന്നു ഇന്നലെ കഴിഞ്ഞതു.

വിഭാഗീയത നിലനില്‍ക്കുമ്പോള്‍ പോലും , ജനാധിപത്യപരമായി അതിനെ നേരിടുന്ന പ്രവര്‍ത്തന പാരമ്പര്യമാണു മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ വിഭിന്നമാക്കുന്നതു. വര്‍ഗ്ഗ-ബഹുജന പോഷക സംഘടനകള്‍ക്കു നല്‍കിയ പങ്കാളിത്തവും , മറ്റുള്ളവര്‍ നോക്കി പഠിക്കേണ്ടതാണു.

സമ്മേളനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ ആവേശം കാണിച്ച ചെന്നിത്തലയ്ക്കും ചാണ്ടിയ്ക്കും, ഇതിന്റെ പകുതി അച്ചടക്കത്തോടെ ഒരു ബ്ളോക്കു സമ്മേളനവും തിരഞ്ഞെടുപ്പും സംഘടിപ്പിക്കാന്‍ സാധിക്കുമോ?

മാറ്റി വരയ്ക്കപെട്ട നിയന്ത്രരേഖകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഭരണം എങ്ങനെയിരിക്കും എന്നതാണു ഇനി കേരളം ഉറ്റു നോക്കുന്നതു.

അനുബന്ധം:

പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന വേദിയില്‍ ആവേശം അണപൊട്ടിയൊഴുകിയപ്പോള്‍, പാര്‍ട്ടി സെക്രട്ടറിക്കു അതു അരുതാത്തതായി തോന്നിയിരിക്കണം. എന്നാലും, കോട്ടയത്തു നിന്നു നടത്താവുന്ന ഒരു പ്രസ്താവനയാണോ അദ്ദേഹം നടത്തിയതു?

"ഉള്ളിലുള്ള മദ്യത്തിന്റെ മിടുക്കു കാണിക്കണ്ട വേദി ഇതല്ല" പോലും. കണ്ണൂര്കാരന്‍ സഖാവ് ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങള്‍ കോട്ടയംകാരു ജീവിക്കുന്നതു തന്നെ ഈ മിടുക്കു കാണിക്കാന്‍വേണ്ടിയാകുന്നു, അഥവാ, ഈ ജീവിതം ഞങ്ങള്‍ക്കു അതിനുള്ള വേദിയാകുന്നു.

ലാല്‍ സലാം!

6 comments:

The Common Man | പ്രാരാബ്ദം said...

ലാല്‍ സലാം!

ഫസല്‍ said...

kuppikkenthaaa kombundo?

ലാല്‍ സലാം

ശല്യക്കാരന്‍ said...

you said it cOmmOn man

rEd SaLuTeS

Joe Cheri Ross said...

മാതൃകപരം ആണെന്നോ ? പിണറായി പറഞ്ഞതന്നോ മാത്രുകപരം ? അതോ റെഡ് വൊലുന്ടേര്സ് കാണിച്ചതോ ? കത്തോല്ലിക്കാരെ ഒന്നു അക്കം എന്ന് വിചരിച്ചു നടത്തിയ സമ്മേളനം, ഒരു വന് പരാജയമായിരുന്നു. കേരളത്തില് കംമുന്നിസതിന്റെ തകര്ച്ചയുടെ തുടക്കം.

കമ്മ്യൂണിസ്റ്റുകാര് അനുഭവിക്കും.

Joe Cheri Ross said...

മാതൃകപരം ആണെന്നോ ? പിണറായി പറഞ്ഞതന്നോ മാത്രുകപരം ? അതോ റെഡ് വൊലുന്ടേര്സ് കാണിച്ചതോ ? കത്തോല്ലിക്കാരെ ഒന്നു അക്കം എന്ന് വിചരിച്ചു നടത്തിയ സമ്മേളനം, ഒരു വന് പരാജയമായിരുന്നു. കേരളത്തില് കംമുന്നിസതിന്റെ തകര്ച്ചയുടെ തുടക്കം.

കമ്മ്യൂണിസ്റ്റുകാര് അനുഭവിക്കും.

The Common Man | പ്രാരാബ്ദം said...

ഫസലിനും ശല്യക്കാരനും

നൂറു ചുവപ്പിന്‍ അഭിവാദ്യങ്ങള്‍!

ജോക്കുട്ടാ...

സഖാവ് പിണറായി പറഞ്ഞതില്‍ ഏതു ഭാഗം കൊണ്ടാണു കമ്മ്യൂണിസം തകരാന്‍ പോകുന്നതു?