മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, July 1, 2008

കുമരകം ടൌണ്‍ ബോട്ട്‌ ക്ളബ്ബ് ഒരുങ്ങുന്നു...

വള്ളം കളി പ്രേമികളുടെ ശ്രദ്ധയ്ക്ക്‌...

കഴിഞ്ഞ നാലു കൊല്ലങ്ങളിലെ അഭിമാനകരമായ വിജയങ്ങള്‍ക്കു ശേഷം , ഇക്കൊല്ലത്തെ കിരീടം ലക്ഷ്യമിട്ടുകൊണ്ടു കുമരകം ടൌണ്‍ ബോട്ട്‌ ക്ളബ്ബ്, പുന്നമടയിലേയ്ക്ക്‌ വരാന്‍ ഒരുങ്ങുന്നു. യു.ബി.സി. കൈനകരിക്ക് മാത്രം അവകാശപ്പെടാനാവുന്ന "തുടര്‍ച്ചയായ അഞ്ച് കിരീടങ്ങള്‍" എന്ന നേട്ടം നേടിയെടുക്കും എന്ന ഉറച്ച തീരുമാനത്തോടെ.

ചമ്പക്കുളം വള്ളംകളിയില്‍ വെന്നിക്കൊടി പാറിച്ചുകൊണ്ട്, കളി തുടങ്ങിക്കഴിഞ്ഞു. പായിപ്പാടു ചുണ്ടനില്‍ കഴിഞ്ഞ കൊല്ലം ഹാട്രിക്ക് തികച്ചെങ്കിലും, ഇത്തവണ ചുണ്ടന്‍മാരില്‍ ഏറ്റവും പുതിയ പട്ടാറ ചുണ്ടനിലാണ്‌ മല്‍സരത്തിനിറങ്ങിയതു.

കാത്തിരിക്കാം...! ആഗസ്റ്റ് 9-നായ്‌!

4 comments:

The Common Man | പ്രാരാബ്ദം said...

വള്ളം കളി പ്രേമികളുടെ ശ്രദ്ധയ്ക്ക്‌...

കുമരകം ടൌണ്‍ ബോട്ട്‌ ക്ളബ്ബ് ഒരുങ്ങുന്നു...

ശ്രീ said...

ശരി, കാത്തിരിയ്ക്കാം.
:)

ശിവ said...

ഞാനും വന്നോട്ടെ കുമരകത്തേയ്ക്ക്!!!

സസ്നേഹം,

ശിവ

The Common Man | പ്രാരാബ്ദം said...

നെഹൃ ട്രോഫിക്കു വേണ്ടിയുള്ള പരിശീലനത്തുഴച്ചില്‍, കുമരകം കോട്ടത്തോട്ടില്‍ ആരംഭിച്ചു കഴിഞ്ഞു...!

വള്ളംകളി ഒരു കായികമല്‍സരമായി അംഗീകരിച്ചുകഴിഞ്ഞതിനാല്‍, ഇത്തവണ തുഴച്ചില്‍കാരുടെ എണ്ണം ഒന്നുതന്നെയായിരിക്കും. അപ്പോള്‍ അതേറ്റവും ചെറിയ ചുണ്ടന്റെ കപ്പാസിറ്റി പോലയായിരിക്കണം. അങ്ങനെ വന്നാല്‍, താരതമ്യേന വലിയ വള്ളമായ പട്ടാറയില്‍ ആ കുറവു അനുഭവപ്പെട്ടേക്കാം.