മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Saturday, April 19, 2008

സ്റ്റാര്‍ സിംഗര്‍ പട്ടം നജീമിനു തന്നെ...

ഒരു വര്‍ഷത്തോളം നീണ്ടു നിന്ന സംഗീത സപര്യയ്ക്കു പരിസമാപ്തി. ഇടക്കാലത്തു പ്രചാരം നേടിയ ഊഹാപോഹങ്ങള്‍ പറഞ്ഞതു പോലെ 40 ലക്ഷത്തിന്റെ ഫ്ളാറ്റ് നജീം അര്‍ഷാദിനു സ്വന്തം. ഒപ്പം ആയിരങ്ങളുടെ അഭിവാദനങ്ങളും. നജീം വിജയം അര്‍ഹിച്ചതു തന്നെ എന്നാണെന്റെയും എളിയ അഭിപ്രായം.

പക്ഷേ കൊട്ടിഘോഷിച്ചു നടത്തിയ മെഗാഫൈനല്‍ നിരാശപ്പെടുത്തിക്കളഞ്ഞു.

1. ബാലമുരളീകൃഷ്ണ ഒരു നാലു വരിയെങ്കിലും പാടുമെന്നു കരുതി.

2. പ്രക്ഷേപണ നിലവാരം താരതമ്യേന മോശം.

3. രഞ്ജിനിയുടെ അവതരണവും വേഷവും പരബോറു. [ ഒരു വിധം നന്നായി ഇംഗ്ളീഷു സംസാരിച്ചിരുന്നതായിരുന്നു, ഇപ്പോ അതും ഒരു വഴിക്കായി.]

4. നേരത്തേ റിക്കോര്‍ഡ് ചെയ്ത ഗാനങ്ങളുമായി 'പെര്‍ഫോം' ചെയ്തവരില്‍ നന്നായി 'അഭിനയിച്ചതു' ഒന്നോ രണ്ടോ പേരു.

കഴിഞ്ഞ ഒരു കൊല്ലത്തില്‍ ഞാനയച്ചതു രണ്ട് വോട്ടാണു. തുടങ്ങിയ കാലത്തു നജീമിനു ഒന്നും, പിന്നെ കഴിഞ്ഞ മാസം ഒരെണ്ണം തുഷാറിനും. ഇനി എന്റെ ഒരു വോട്ടിനെങ്ങാനുമാണു അവരു ജയിച്ചതെങ്കില്‍ ഒന്നു ഞെളിയാമാരുന്നു.

"ഹോ! അങ്ങനെ അതും കഴിഞ്ഞു " എന്നു പറഞ്ഞു ശ്വാസം വിടാന്‍ വരട്ടെ. വരുന്നൂ... സ്റ്റാര്‍ സിംഗര്‍ 2008!!

6 comments:

The Common Man | പ്രാരാബ്ദം said...

സ്റ്റാര്‍ സിംഗര്‍ പട്ടം നജീമിനു തന്നെ...

vidhu said...

Even Suraj Venjaarramood was quite boring....

നിരക്ഷരന്‍ said...

വലിച്ച് നീട്ടിയതോടെ ആ പരിപാടിയുടെ രസം പോയി. അധികമായാല്‍ അമൃതും.....എന്നല്ലേ ?

മാരീചന്‍‍ said...

നിരീക്ഷണം കിറുകൃത്യം.

ഇന്നോളം മലയാളി കണ്ട സ്റ്റേജ് ഷോകളില്‍ ഏറ്റവും ബോറ്. സംഘാടനവും അവതരണവും ഇതിനെക്കാള്‍ മോശമായി ആര്‍ക്കും ചെയ്യാനാവില്ല. അര്‍ദ്ധരാത്രി ഒഴിഞ്ഞ കസേരകളെ നോക്കി, ആഹ്ലാദം കൊണ്ട് വിങ്ങിപ്പൊട്ടി നിന്ന പാവം നജീമിനെക്കൊണ്ട് ഒരു പാട്ടും പാടിച്ചിരിക്കുന്നു, അവതാരക രാക്ഷസി.............

നജീമിനും മറ്റ് കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. അവര്‍ ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ബട്ട് ദി ഷോ മസ്റ്റ് ഗോ ഓണ്‍.....!

The Common Man | പ്രാരാബ്ദം said...

അധികമായാല്‍ അമൃതല്ലേ വിഷം? എസ്.എം,എസ്.-നു ആ ദൂഷ്യഫലമില്ലലോ.....

സ്വന്തം അപ്പനും അമ്മയ്ക്കും ആ വേദിയില്‍നിന്നുകൊണ്ടു നന്ദി പറയാന്‍ മനസ്സു കാണിച്ച നജീമിനോടു ബഹുമാനം തോന്നി.. പക്ഷേ ആ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവരെ വേദിയിലേയ്ക്കു വിളിച്ചു അവരെക്കൊണ്ടു വാങ്ങിപ്പിച്ചേനേ...

പാവം മ്മ്ടെ അപ്പനും അമ്മയ്ക്കും അതിനുള്ള യോഗമില്ലാതെ പോയി...