മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, July 29, 2008

ജീവിതം എന്ന റിയാലിറ്റി ഷോ.

കഴിഞ്ഞ കൊല്ലം ഹിന്ദി ചാനലുകളിലെല്ലാം പാട്ട് മല്‍സരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്തും ഞാന്‍ സ്ഥിരമായി കണ്ടിരുന്നത് സ്റ്റാര്‍പ്ളസ്സിലെ 'വോയ്സ് ഓഫ് ഇന്ത്യ' ആയിരുന്നു. പങ്കെടുക്കുന്നവരുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനങ്ങളും, ഷാന്‍-ന്റെ അവതരണവുമെല്ലാം ഈ പരിപാടിയെ ജനകീയമാക്കി. തോഷി, ആബാസ്, ഹര്‍ഷിത്ത്‌ എന്നിങ്ങനെ ഒരു പറ്റം നല്ല ഗായകര്‍ക്ക് അവസരങ്ങള്‍ നല്‍കിയ ഈ മല്‍സരത്തില്‍ വിജയിയായതു ഇഷ്മീത്ത് എന്ന ഒരു സര്‍ദാറായിരുന്നു. സ്റ്റാര്‍ പ്ളസ്സിന്റെ ഒരു പ്രധാന പരിപാടി എന്ന നിലയില്‍, ഈ വിജയത്തിനു വലിയ പ്രചാരം ലഭിക്കുകയും, ഇഷ്മീത്തിനു ഒരു താരപരിവേഷം ലഭിക്കുകയും ചെയ്തു.

അതേ ഇഷ്മീത്ത് ഇന്നലെ മാലിദ്വീപില്‍ മുങ്ങി മരിച്ചു.

ജീവിതം തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ.






ആദരാഞ്ജലികള്‍....

8 comments:

The Common Man | പ്രാരബ്ധം said...

ജീവിതം തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ.

ആദരാഞ്ജലികള്‍.

വല്യമ്മായി said...

ആദരാഞ്ജലികള്‍

siva // ശിവ said...

ഹോ...ഞാനും കാണുമായിരുന്നു ആ ഷോ...

ഇഷ്മീത്ത് പാടുന്നത് കേള്‍ക്കാന്‍ ഇഷ്ടമായിരുന്നു....

ഇപ്പോള്‍ വിഷമം ഉണ്ട്....

ശ്രീ said...

ആദരാഞ്ജലികള്‍

Sharu (Ansha Muneer) said...

ആദരാഞ്ജലികള്‍

അപ്പു ആദ്യാക്ഷരി said...

കഷ്ടം തന്നെ. ആദരാഞ്ജലികള്‍!

പൊറാടത്ത് said...

“ജീവിതം തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ.. “ വളരെ ശരി

ഇഷ്മീത്തിന് ആദരാഞ്ജലികൾ..

Lince Joseph said...

ആദരാഞ്ജലികള്‍.