ഈ ഓണത്തിനു വീട്ടില്‍ പോകുന്നില്ല എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു. 'ചീത്ത കൂട്ടുകെട്ടു'-കാരാരും നാട്ടിലില്ല. പിന്നെ മഴയും ചില്ലറ വെള്ളപ്പൊക്കവും കൂടിയായപ്പോ ഓണം ബെംഗളുരുവില്‍ മസ്ത് മജാ മാടിയെക്കാം എന്നു വെച്ചു.
പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബൂലോകത്ത് വിടരുന്ന അത്തപ്പുക്കളും, ഓണവിശേഷങ്ങളും, ഓണ[ഓര്‍മ്മ]ക്കുറിപ്പുകളുമെല്ലാം കൂടി കണ്ടപ്പോ എന്റെ മനസ്സിളകി.
എന്തിനധികം പറയുന്നു; ഇന്നലെ ഉച്ചയായപ്പോ നാട്ടില്‍ പോയേക്കാം എന്നു തീരുമാനമാകുകയും, നാട്ടിലേയ്ക്കുള്ള ടിക്കറ്റ് ഇന്നലെ വൈകിട്ടും, തിരിച്ചുള്ളതു ഇന്നു രാവിലെയും സംഘടിപ്പിക്കുകയും ചെയ്തു.
അപ്പോ , ഓണം @ കുമരകം!!
കള്ളുകുടി, കക്കാ കളി, കവണാറ്റിന്‍കര വള്ളം കളി!
അറിയിപ്പ്
---------
അവിട്ടത്തിനു ഒരു ചെറിയ ട്രിപ്പടിക്കാന്‍ പ്ലാനുള്ളവര്‍ , വഴിയിലെ വെള്ളം ഇറങ്ങിയെങ്കില്‍, കുമരകത്തിനു പോരൂ. അന്നാണ് കവണാറ്റിന്‍കര വള്ളംകളി. കമ്പനിക്കു ഞാനും കൂടാം.
പിറ്റേന്നു കുമരകം വള്ളംകളി ഉണ്ട്. പക്ഷേ അന്നുച്ചക്കു എനിക്കു തിരിച്ചു പോരണം. പിന്നെ അറിയാമല്ലോ, ശ്രീ നാരായണ ഗുരു ജയന്തി ഡ്രൈ ഡേയാണ്!
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Monday, September 8, 2008
Subscribe to:
Post Comments (Atom)
10 comments:
ഓണം @ കുമരകം!!
ബൂലോകര്‍ക്കും സ്വാഗതം!
ആശയുണ്ട്... സാധിക്കില്ല.. :(
അക്കാര്യം ഞാനേറ്റു :)
:) എനിക്കും വരാമല്ലൊ അല്ലെ?
കരിങ്കല്ലേ..
സാരമില്ല. ഇനി നാട്ടില്‍ വരുമ്പോ പറഞ്ഞാ മതി.
മനുജീ..
താങ്കള്‍ 'അക്കാര്യം' ഏറ്റെടുക്കുന്നതു ഇതു ആദ്യത്തെ തവണയല്ല. പക്ഷേ ഇതു വരെ വന്നില്ല എന്നു മാത്രം. :-)
സരിജ
സ്വാഗതം..സുസ്വാഗതം!
കര്‍ത്താവേ... മിന്നിച്ചേക്കണേ...
പോയി,കള്ള് കുടിച്ചു തലകുത്തി മറിഞ്ഞു...ഓണം ആഘോഷിച്ചു തിരിച്ചു വരൂ...
അയ്യോ കഴിഞ്ഞ ആഴ്ച വരെ കുമരകത്ത് ഉണ്ടായിരുന്നു... ഇനി പറഞ്ഞിട്ട് കാര്യമില്ല....നാടു വിട്ടു...
നന്നായി ആഘോഷിക്കൂ... എന്നിട്ട് കുറച്ച് പടംസ് പോസ്റ്റൂ..
ഓണാശംസകള്‍..!
ഓണം @ കുമരകം എങ്ങനിരുന്നു?
Post a Comment