ബൂലോകത്തെ വളരെ കാര്യമായി വീക്ഷിക്കുന്ന, എന്നാല്‍ അതില്‍ അത്ര സജീവമല്ലാത്ത എന്നെ, വളരെയധികം അമ്പരിപ്പിച്ച ഒരു സംരംഭമായി മാറിയിരിക്കുകയാണ് യു.എ.ഇ-യില്‍ ഇന്നു നടക്കുന്ന ബ്ലോഗ് മീറ്റ്. [ഇപ്പോ അതു നടന്നുകൊണ്ടിരിക്കുകയായിരിക്കും, ഭാവുകങ്ങള്‍!].
ജാതി, മതം, രാഷ്ട്രീയ നിലപാടുകള്‍, സാമ്പത്തിക നിലവാരം എന്നിങ്ങനെ സമാനഗതിക്കാരെ നിര്‍ണ്ണയിക്കാന്‍ സാധാരണ മലയാളികള്‍ ഉപയോഗിക്കാറുള്ള അളവുകോലുകളെല്ലാം മാറ്റിവെച്ചിട്ടു, മലയാളം എന്ന ഒരു പൊതുസ്വഭാവത്തില്‍ അടിയുറച്ച, അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സൌഹൃദസംഘത്തെയാണ് എനിക്കു നിങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ഈ മാസം 16-ന് ഒരു വ്യക്തിയില്‍ നിന്നും ഉയര്‍ന്ന "ഒന്നു മീറ്റാം" എന്ന ആശയം , അന്നു തന്നെ നിങ്ങള്‍ ഏറ്റെക്കുന്നതും വെറും മൂന്നേ മൂന്നു ദിവസം കൊണ്ടത് യാഥാര്ത്ഥ്യമാക്കുനതും കാണുമ്പോള്‍ ഒന്നേ പറയാനുള്ളൂ...
"സമ്മയിക്കണം... സമ്മയിക്കണം ചങ്ങായീ..!"
വിശാലമനസ്കനെയും ബെര്‍ലിയേയും ജി.മനുവിനെയും പോലെയൊക്കെയുള്ള പ്രതിഭാധനരെ വെളിച്ചത്തുകൊണ്ടുവരാന്‍ ബ്ലോഗിനു സാധിച്ചു എന്നതു പോലെ തന്നെ നാം അംഗീകരിക്കേണ്ട മറ്റൊരു ബ്ലോഗ് സംഭാവന , സഹൃദയരായ കുറച്ച്പേരെ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്കതീതമായി ഒരുമിച്ചു കൊന്ടുവരാന് സാധിച്ചു എന്നതാണ്.
ബെംഗളുരു നിവാസികളേ,
നമുക്കും ഒന്നു സംഘടിച്ചൂടേ? വിരലില്‍ എണ്ണാവുന്ന പരിചയക്കാരെ എനിക്കുള്ളൂ. ഇവിടെ ബ്ലോഗ് സൌഹൃദങ്ങള്‍ നിലനിര്‍ത്തുന്ന എല്ലാവരും കഴിയുമെങ്കില്‍ ഇതിനായി മുന്നിട്ടിറങ്ങണം എന്നപേക്ഷിക്കുന്നു. ചുമ്മാ, നിങ്ങളെയൊക്കെയൊന്നു കാണാന്‍.
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Thursday, February 19, 2009
Subscribe to:
Post Comments (Atom)
5 comments:
ബൂലോകത്തെ വളരെ കാര്യമായി വീക്ഷിക്കുന്ന, എന്നാല്‍ അതില്‍ അത്ര സജീവമല്ലാത്ത എന്നെ, വളരെയധികം അമ്പരിപ്പിച്ച ഒരു സംരംഭമായി മാറിയിരിക്കുകയാണ് യു.എ.ഇ-യില്‍ ഇന്നു നടക്കുന്ന ബ്ലോഗ് മീറ്റ്. [ഇപ്പോ അതു നടന്നുകൊണ്ടിരിക്കുകയായിരിക്കും, ഭാവുകങ്ങള്‍!].
നല്ലൊരു ആശയമാ....
Dear Josutty,
You put the first step, others will follow you.....
best of luck
വേഗമാവട്ടെ....
ബംഗല്ലൂരു മീറ്റ്.
എനിക്ക് ഇഷ്ടപ്പെട്ടു സുഹൃത്തിനെ.
എന്നിട്ട് എന്തായി..ബെന്ഗലുര് കാര്‍
കൂടിയോ അതോ kaalu വാരിയോ.???
.ഞാന്‍ ഒരു സ്വതന്ത്ര തൊഴിലാളി ആണ്.
അത് കൊണ്ട് uae മീടിങ്ങിന് കൂടാന്‍ ഒത്തില്ല.
അതല്ല കേട്ടോ.എനിക്ക് മുമ്പേ അവര്‍ തുടങ്ങി അതാണ്..
Post a Comment