മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, September 30, 2010

പ്രാഞ്ച്യേട്ടൻ - ഹ ഹ ഹ!

പ്രാഞ്ച്യേട്ടൻ ഒന്നു കണ്ടിരിക്കേണ്ട പടമാണ്‌. മാനസിക വിനോദം എന്നത് ഒരു കലാരൂപം എന്ന നിലയിൽ സിനിമയുടെ ഒരു പ്രധാന ഘടകമാണെന്നിരിക്കേ, ആ പ്രമാണത്തോട്‌ ഏറ്റവും നീതി പുലർത്താൻ ഈ പടത്തിനു കഴിഞ്ഞിട്ടുണ്ട്. രഞ്ജിത്ത് എന്ന സംവിധായകൻ , രഞ്ജിത്ത് എന്ന കഥാകൃത്തിനും തിരക്കഥാകൃത്തിനും ഉപരിയായി വളർനുവരുന്ന കാഴ്ച , മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും പ്രതീക്ഷ നല്കുന്നു

.“...സിനിമ കളറാണെങ്കിലും, കഥേക്കെ സിമ്പ്ലാണ്‌ട്ടാ. ‘മ്മടെ തൃശ്ശൂരെ ഒരു പ്രാഞ്ച്യേട്ടൻ . പോസ്റ്റർമ്മേ പ്രാഞ്ചിയേട്ടൻ എന്നൊക്കെ ചുള്ളന്മാരു പെടച്ചു വെച്ചിട്ട്‌ണ്ട്ങ്കിലും, സംഗതി ’മ്മടെ പ്രാഞ്ച്യേട്ടൻ തന്നെ.

പ്രാഞ്ച്യേട്ടൻ ഒരൂസം , പുണ്ണ്യാളനു കത്തിക്കാൻ രണ്ടു തിരീം കൊണ്ടങ്ങ്ട് ചെല്ലുമ്പോ, ദോ നിക്കണ്‌ ഗഡി! ഹയ്‌, ‘മ്മടെ പുണ്ണ്യാള്‌നേ, പ്രാൻസീസ് പുണ്ണ്യാളൻ!

നേരോട്ട് വെളുത്തുട്ടൂല്യ... അങ്ങനെ അവരു രണ്ടൂടെ ഒന്നും പറഞ്ഞു രണ്ടും പറഞ്ഞു ഒരൂട്ട് സിനിമ.. അത്രന്നെ! പക്ഷെ സംഗതി മെട മെടഞ്ഞ്ട്ടിണ്ട്ട്ടാ! എന്തുട്ടാ കൊട്ടകേല്‌ ചിരി! ”

ചുമ്മാ ഒരു രസത്തിനു, തൃശ്ശൂരുകാരു ഒന്നങ്ങോട്ടു ക്ഷമി! :-)

അപ്പോ അത്രയൊക്കെ തന്നെ. ചെറമ്മൽ ഈനാശു ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടന്റെ വീവിതത്തിലൂടെ ഒരോട്ടപ്രദക്ഷിണം. നർമ്മത്തിൽ കലർന്ന ഒരു ജീവിത സന്ദേശം. ആകെ മൊത്തം ഒരു ‘ഫീൽ ഗുഡ്’ സിനിമ

.‘ എന്റെ കാശ് പോയല്ലോ പുണ്ണ്യാളാ..’ എന്നു തോന്നില്ല. അതു ഗ്യാരന്റി.

എന്നാലും എന്നതേലും രണ്ട് കുറ്റം പറയാതെ എങ്ങനാ അവസാനിപ്പികുക?

സിനിമയുടെ ആദ്യ സീനുകളിലൊന്നിൽ ‘ ഞാൻ നല്ല ഒന്നാം നമ്പരു കൃസ്ത്യാനിയാ’ എന്നു പറഞ്ഞോണ്ട് പ്രാഞ്ച്യേട്ടൻ പോയി അൾത്താരയുടെ പടിയിൽ ഇരിക്കുന്ന ഒരു രംഗം കണ്ടു. ഒന്നാം നമ്പരു കൃസ്ത്യാനികൾ അങ്ങനെ സക്രാരിക്ക് പുറം തിരിഞ്ഞിരിക്കില്ല. സംവിധായകൻ, നോട്ട് ദി പോയിന്റ്!

പിന്നെ പ്രാഞ്ചിയുടെ ട്രെയ്‌ലറുകൾ തീരെ ഇഷ്ടായില്ല. ഒരു തട്ടുപൊളിപ്പൻ കോമഡി പടം എന്ന ഒരു ഫീലാണ്‌ കിട്ടിയത്‌. പക്ഷെ സിനിമ അല്പ്പം കൂടി ഗൗരവമുള്ളതായാണു അനുഭപ്പെട്ടതു. ഹോളിവുഡിലൊക്കെ ഉള്ളതു പോലെ , നല്ല രീതിയിൽ ഒരു ട്രെയ്‌ലറൊക്കെ നമ്മുടെ ആൾക്കാർക്കും പിടിച്ചൂടെ?

അപ്പോ കാണണട്ടാ... ഗോൾഡ് ഈസ് ഓൾഡ്... ഓൾഡ് ഇസ് ഗോൾഡ്!!!

പി.എസ്. : ഒന്നുംകൂടെ പറയുന്നു, ഇതു മറ്റൊരു രാജമാണിക്യമല്ല!

7 comments:

saju john said...

തീര്‍ച്ചയായും വരുമ്പോള്‍ കാണണം....

ഇവിടെ ബഹറൈനില്‍ വരുമെന്ന് കരുതി ഈയാഴ്ച.. പക്ഷെ വന്നത് “എല്‍സമ്മയാണ്”

കുറെ നാളായല്ലോ കണ്ടിട്ടും സംസാരിച്ചിട്ടും,

സുഖമായിരിക്കുന്നുവല്ലോ.....പണ്ട് എനിക്ക് ഷാപ്പിന്റെ വിലാസം പറഞ്ഞ്തന്ന് പോയതാണ് പഹയന്‍.....

സ്നേഹത്തോടെ......

sijo george said...
This comment has been removed by the author.
sijo george said...

അല്ല പഹയാ, ഒരു ബ്ലോഗ് കണ്ട് ഇഷ്ടപെട്ട്, അതു ഫോളോ ചെയ്യാനൊരു വഴി നൊക്കുമ്പോ കാണണൂല്ല.. ദെന്തുട്ട് ഗഡീ.. അതോ അങ്ങനെയൊരു സെറ്റപ് ഞാൻ കാണാത്തോണ്ടാണോ?

Unknown said...

ഡാ നീ കലകീറ്റ്ണ്ട് ട്ടാ. ഒരു തവണ കണ്ടതാ ഇനീം കാണും. ആ ഗഡിയില്ലേ എന്തൂട്ടാ അവന്റെ പേര് ഹാ രഞ്ജിത്ത് അവൻ ചീങ്കണ്ണ്യന്നാ

jayanEvoor said...

നാളെയോ മറ്റന്നാളോ കാണണം, കുടുംബസമേതം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കലക്കീൻണ്ടല്ലോ..ഗെഡീ

joshy pulikkootil said...

kollaamm nannayittundu