മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, February 12, 2008

ഒന്നു വീട്ടില്‍ പോയി വന്നു

ഒന്നു വീട്ടില്‍ പോയി വന്നു.

വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി. തറവാട് പൊളിച്ചടുക്കി വെച്ചിരിക്കുന്നതു കണ്ടുകൊണ്ടാണു കേറി ചെന്നതു. അതു കൊണ്ട് പുതിയ വീടിനു നല്ല സൈറ്റായി. എന്നാലും , ഒരു പാട് ഓര്‍മ്മകള്‍ ബാക്കിവെച്ചിരുന്ന ആ പഴയ കെട്ടിടം ഇനിയില്ല എന്നു കണ്ടപ്പോള്‍ ഒരു സങ്കടം. ആ പോട്ട്..

കോട്ടയത്തെത്തിയപ്പോളാണു, പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഒരു ചൂടറിഞ്ഞതു്‌. കോട്ടയം പട്ടണം ചുവന്നിരിക്കുന്നു. പേപ്പറും, തുണിയും, മുളയും, ഓലയും കൊണ്ടുള്ള അലങ്കാരങ്ങള്‍. പ്ളാസ്റ്റിക്ക് തോരണവും, ഫ്ളെക്ക്സുകളും ഒഴിവാക്കാന്‍ കാണിച്ച ആ വലിയ മനസ്സിനു നന്ദി പറഞ്ഞേ പറ്റൂ.

അല്പ്പം സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ക്കു ശേഷം, ഡെന്നീസിന്റെ കൂടെ 'കഥ പറയുമ്പോള്‍' കാണാന്‍ കയറി. നിരാശപ്പെടുത്തി. അവാര്‍ഡുകള്‍ നീതി പുലര്‍ത്തിയില്ല എന്നു മാത്രം പറയാം.

ഉച്ചകഴിഞ്ഞു , പഴയ തട്ടകമായ ദേവീ വിലാസം ഹൈ സ്കൂളില്‍ പോയി. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഗുരുക്കന്‍മാര്‍. വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും നേരമങ്ങു പോയി. 4 മണിയുടെ ബെല്ലടിച്ചപ്പോള്‍ ഓടിയിറങ്ങിയ കുട്ടികളില്‍ ചിലരൊക്കെ എന്നെയും ശ്രദ്ധിച്ചെന്നു തോന്നുന്നു. പറയാതെ പറഞ്ഞതു ഇത്ര മാത്രം : " പുതിയ തലമുറയുടെ കാവല്‍ക്കാരേ, അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ കൌതുകവസ്തുക്കള്‍ തേടി നടക്കുന്ന ഒരു പരദേശിയാണു ഞാന്‍" . [കടപ്പാടു: എസ്.കെ.പൊറ്റക്കാടു]

പാടത്തു പണി നടക്കുന്നതുകൊണ്ടു ശനിയാഴ്ച രാവിലെ അവിടം വരെയൊന്നു പോയി. തറവാടു പൊളിച്ചപ്പോള്‍ ബാക്കി വന്ന കല്ലും മണ്ണുമൊക്കെ വാരിക്കളയാനും അല്പ്പ നേരം. വിദേശത്തു നിന്നു വന്ന ഒരു സഹോദരിയെകാണാന്‍ അപ്പന്റേം അമ്മേടേം കൂടെ പോയി വന്നപ്പോള്‍ നേരം വൈകി. പബ്ളിക്കു ലൈബ്രറി അടച്ചു പോയി.

അമ്മയുടെ വളരെ കാലത്തെ ആവശ്യമായിരുന്ന പുതിയ ഫ്രിഡ്ജ് മേടിച്ചു.

ഞായറാഴ്ച് ഇടവക പള്ളിയില്‍ പോകുന്നതു തന്നെ ഒരു സുഖമുള്ള ഇടപാടാണു. സ്വന്തക്കാരെയും പരിചയക്കാരെയുമൊക്കെ കണ്ടു , നുണയും വെടിയുമൊക്കെ പറഞ്ഞു വീട്ടില്‍ വന്നപ്പോള്‍ നേരം വൈകി.

അലക്കിയ തുണിയെല്ലം കൂടി ബാഗില്‍ കുത്തി നിറച്ചു, അല്പ്പം ചോറുമുണ്ടിട്ട്‌, അടുത്ത ബസു പിടിച്ചു.

കഥ തീര്‍ന്നു. ഇനി കിടന്നുറങ്ങിക്കോ.

അനുബന്ധം:

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്നതാണു പാരമ്പര്യം. ഒരു സോഫ്റ്റ്വെയറു ജോലിയും കൊടുത്തു കിടത്തി നോക്കു, അവിടെ കിടന്നോളും. ഇങ്ങനെ ഇടയ്ക്കിടെ ഒന്നു പോയിവരുമെന്നേ ഉള്ളൂ.

6 comments:

The Common Man | പ്രാരബ്ധം said...

ഒന്നു വീട്ടില്‍ പോയി വന്നു. അതിന്റെ കഥ. എഴുതിയിട്ടത്ത്യാവശ്യമൊന്നുമില്ലായിരുന്നു. എന്നാലും... ചുമ്മാ....

Joe Cheri Ross said...

അത് കഷ്ടമായി പോയി. അങ്ങനെ ഒരു തറവാട് ജോസിന്റെ വീടിനു ഒരു ഐശ്വര്യമായിരുന്നു.
ഞാനും ആ തറവാടിനെ സ്മരിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതേ സോഫ്റ്റ്വേര്‍ ഇഞ്ചിനീര്‍ മാരുടെ പൊതു അവസ്ഥ തന്നെ

Mohanam said...

ചാത്താ നീ തല്ലു വാങ്ങിയേ അടങ്ങൂ അല്ലേ....

The Common Man | പ്രാരബ്ധം said...

ജോക്കുട്ടാ..
കല്ലിലും മണ്ണിലും മരത്തിലും പണിത വീടു. അതും മായണം, മാഞ്ഞു പോണം. [എം. നീലകണ്ഠന്‍]

ചാത്താ..
പിറന്നു വീണ പൊട്ടക്കുളം വിട്ടു ഉപജീവനത്തിന്റെ പട്ടുമെത്തകള്‍ തേടി പോകാന്‍ വിധിക്കപ്പെട്ട എല്ലാര്‍ക്കും വേണ്ടിയാണിതു...

Unknown said...

skve......
veetil poyi vanna visheshangal ellam kollatto