കാര്യങ്ങള്‍ കാര്യങ്ങളായി തന്നെ പറയുന്ന വിന്‍സ് ദുഃഖവെള്ളിക്കവധി നല്‍കുന്നതിനെ പറ്റി ഒരു ബ്ളോഗിട്ടു. വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു കമന്റാന്‍ തോന്നി. കമന്റിക്കഴിഞ്ഞപ്പോ വലിയ കുഴപ്പമില്ല എന്നും തോന്നി. അതുകൊണ്ടു, അതുകൊണ്ടു മാത്രം അതിവിടെയും...
"നാട്ടുകാരേ.. ഓടിവായോ... ഞാനൊരു മുട്ടയിട്ടേ" എന്നു പിടക്കോഴി പറയാറില്ലെ? ഏതാണ്ടതാണു ലൈന്‍.
വിന്‍സിന്റെ ബ്ളോഗ്.
ഞാനിട്ട പൂവന്‍ മുട്ട ദേ...
പ്രിയ വിന്‍സ്,
ബ്ളോഗിന്റെ തലക്കെട്ടിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. സമകാലികമായ പല പ്രശ്നങ്ങളിലും ക്രിസ്തീയസഭകള്‍ എടുത്ത നിലപാടുകള്‍ നാടിന്റെ പൊതുവികാരത്തോടു ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നില്ല എന്നെനിക്കും തോന്നിയിട്ടുണ്ടു. ന്യൂനപക്ഷപദവി ഏതുകാര്യത്തിനും ഒരു മുട്ടാപ്പോക്കു ന്യായമായി ഉപയോഗിക്കുന്നതു ക്രിസ്ത്യാനികളെല്ലാവരും അംഗീകരിക്കുന്നുമില്ല.
പക്ഷേ തലക്കെട്ടിനു വിശദീകരണമായി താങ്കള്‍ അവതരിപ്പിച്ചിരിക്കുന്ന വിഷയം, അതിനെ സാധൂകരിക്കുന്നില്ല.. ദുഃഖവെള്ളിയുടെ പ്രാധാന്യത്തെപറ്റിയുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ അല്പ്പം വികലമാണു.
അമേരിക്കയില്‍ ആരും ഇതാചരിക്കുന്നില്ല എന്നുള്ളതുകൊണ്ടു ഇവിടെ അതു പാടില്ല എന്നുണ്ടോ? മതപരമായ ചടങ്ങുകളില്‍ പ്രാദേശികമായ പാരമ്പര്യങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്താറുണ്ടു. കല്‍ദായ സഭയുടെ സ്വാധീനമുള്ള കേരളത്തിലെ സീറോ-മലബാര്‍, സീറോ മലങ്കര,യാക്കോബായ-ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ തുടങ്ങിയ സഭകളെല്ലാം ദുഃഖവെള്ളി വലിയ പ്രാധാന്യത്തോടെ ആചരിക്കുന്ന സഭകളാണു. പകല്‍ മുഴുവന്‍ നീളുന്ന ചടങ്ങുകള്‍ ഈ സഭകള്‍ക്കെല്ലാമുണ്ടു.എന്റെ അറിവിലും അനുഭവത്തിലും , ഏതാണ്ടെല്ലാവരും തന്നെ ഇവയില്‍ പങ്കെടുക്കാറുമുണ്ടു. ദുഃഖവെള്ളിയുടെ പേരില്‍ ഒരവധി കിട്ടിയാല്‍ വീട്ടിലിരിക്കാം എന്നു വിചാരിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വളരെ വലുതാകാന്‍ ന്യായമില്ല. മതപരമായ ചടങ്ങുകളില്‍ പാശ്ചാത്യര്‍ക്കുള്ള താല്‍പ്പര്യക്കുറവു ഒരു പുതിയ കാര്യമല്ല. [ക്രിസ്ത്‌മസ് പോലും അവരെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട അവധികാലം മാത്രമാണു എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. അല്ലാതെ അതിലുള്ള മതപരമായ ഫാക്ടര്‍ തുലോം കുറവല്ലേ?ആധികാരികമായി എനിക്കറിയില്ല, അമേരിക്കന്‍ ജീവിതരീതിയുമായുള്ള ഏറ്റവും അടുത്ത അനുഭവം ഫ്റീഏണ്ഡ്ശ് ശെരിഎസ് ആണു.!]. പറഞ്ഞു വരുന്നതു ദുഃഖവെള്ളിയുടെ പ്രാധാന്യത്തെപ്പറ്റി കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു ഒരു സംശയവുമില്ല. അതിനിപ്പൊ സായിപ്പു എന്തു ചെയ്യുന്നു എന്നു നോക്കണ്ട കാര്യവുമില്ല.[അമേരിക്ക എന്ന രാജ്യം ഉണ്ടാകുന്ന കാലത്തു കേരളത്തില്‍ ഒന്നോ രണ്ടോ സൂനഹദോസുകള്‍ നടന്നു കഴിഞ്ഞിരുന്നു. അതുകൊണ്ടു വേണേല്‍ ലവന്‍മാരു നമ്മളെ നോക്കി പഠിക്കട്ടെ!] അവധിയെങ്കില്‍ അങ്ങനെ, ഇല്ലെങ്കില്‍ അവധിയെടുത്തു പള്ളിയില്‍ പോകും. ഇനി അവധി കിട്ടാത്ത ഒരു സാഹചര്യമാണെങ്കില്‍ അന്നു ചെയ്യുന്ന ജോലി ഒരു സഹനമായി കണ്ടുകൊണ്ടു അങ്ങു കൊള്ളിക്കും.
പൊതു അവധികള്‍ കൂടുതലാണെന്ന ഈ ഫോറത്തിന്റെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു. ദുഃഖവെള്ളി ആചരണങ്ങളുടെ പ്രാധാന്യം കുറച്ചു കാണിക്കുന്ന തരത്തിലുള്ള പരാമര്‍ശ്ശങ്ങളോടുള്ള ഒരു പ്രതികരണമായി ഇതിനെ കാണുക.
ഇനി മറ്റൊരു കാര്യം കൂടി.നമ്മുടെ നാട്ടില്‍ ആഗസ്റ്റ് 15 & ജനുവരി 26 ദേശീയ അവധികളാണു. ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും വിളമ്പരം ചെയ്യുന്ന ഈ ദിവസങ്ങളില്‍, അതിനു ചേരുന്ന വിധത്തില്‍ നമ്മളെന്തെല്ലാം ചെയ്യാറുണ്ട്? ലക്ഷങ്ങള്‍ മുടക്കി[ അതോ കോടികളോ?] ദില്ലിയില്‍ നടത്തുന്ന പരേഡുകള്‍ നമ്മളിലെത്ര പേര്‍ കാണാറുണ്ടു? ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ഒക്ടോബര്‍ രണ്ടിനു സേവനത്തിനിറങ്ങുന്നവര്‍ എത്ര പേരുണ്ടു? അമേരിക്കയില്‍, ജൂലൈ നാലിനും, 'താങ്ക്സ് ഗിവിങ്ങു ഡേ'യ്ക്കുമൊക്കെ ഏതാണ്ടിതു തന്നെയല്ലേ സ്ഥിതി? പക്ഷേ അതുകൊണ്ടു ഈ അവധികള്‍ക്കൊന്നും അര്‍ത്ഥമില്ല എന്നുണ്ടൊ?
തല്‍ക്കാലം ഇതിങ്ങനെയൊക്കെയങ്ങു പോട്ടന്നേ. ഹര്‍ത്താലും ബന്ദുമൊക്കെ നമുക്കു ആദ്യം നിര്‍ത്തിക്കാം. പ്രവാസി മലയാളികള്‍ എല്ലാവരും നാട്ടില്‍ വരുമ്പോള്‍ കൃത്യമായി ഡ്യൂട്ടി അടയ്കാമെന്നും, നാട്ടിലുള്ളവര്‍ രജിസ്ട്രേഷന്‍ ടാക്സ് മുഴുവന്‍ അടയ്കാമെന്നും തീരുമാനിച്ചാല്‍ നികത്താവുന്ന നഷ്ടമല്ലേയുള്ളൂ?
ഹാപ്പി ഈസ്റ്റര്‍! [ അതു അമേരിക്കയിലും ഞായറാഴ്ച തന്നെയല്ലെ? ;-)]
ഇനി ഒരു നല്ല പു.ക.ക്രി.യുടെ ഉത്തരം പിടിച്ചോ!
" ടാവ്വേ.. കാര്യം ശരിയാ.. ഒരവധികൊണ്ടു സര്‍ക്കാരിനു ചില്ലറ നഷ്ടമൊക്കെ ഒണ്ടാവും. പക്ഷേ അതിനും കൂടി ചേര്‍ത്തല്ലേ ഞങ്ങള്‍ ബിവറേജസൈന്റെ ലാഭം കൂട്ടുന്നതു. അപ്പൊ ആകെ മൊത്തം ടോട്ടല്‍ എക്സ്പന്‍സ് ചിലവു കഴിഞ്ഞാലും, സര്‍ക്കാരിനു ലാഭം തന്നെ.."
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Friday, March 21, 2008
Subscribe to:
Post Comments (Atom)
5 comments:
കാര്യങ്ങള്‍ കാര്യങ്ങളായി തന്നെ പറയുന്ന വിന്‍സ് ദുഃഖവെള്ളിക്കവധി നല്‍കുന്നതിനെ പറ്റി ഒരു ബ്ളോഗിട്ടു. വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു കമന്റാന്‍ തോന്നി. കമന്റിക്കഴിഞ്ഞപ്പോ വലിയ കുഴപ്പമില്ല എന്നും തോന്നി. അതുകൊണ്ടു, അതുകൊണ്ടു മാത്രം അതിവിടെയും...
ജോസ്, താങ്കളുടെ വീക്ഷണംതന്നെയാണ് ഈ വിഷയത്തില്‍ എനിക്കും ഉള്ളത്. വിന്‍സിന്റെ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ഞാനും പങ്കെടുത്തു, ആവശ്യമുള്ളിടത്തൊക്കെ കമന്റുകളും പറഞ്ഞു. ജോസ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ആ ചര്‍ച്ചയുടെ സംക്ഷിപ്തം എന്ന കാര്യത്തില്‍ പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു.
ഇനി ഒരു ഓഫ് ടോപ്പിക്ക്:
ഈയിടെയായി കേരളത്തിലെ ചില ക്രിസ്തീയ സഭമേലദ്യക്ഷന്മാര്‍ നടത്തുന്ന പൊതുപ്രസ്താവനകളും, രാഷ്ട്രീയമായ ഇടപെടലുകളും മറ്റും നാടിന്റെ പൊതുതാല്പര്യങ്ങളുമായി യോജിക്കാത്തവയാണ് എന്ന അഭിപ്രായമാണ് എനിക്കും ഉള്ളത്. ന്യൂനപക്ഷം ആയതുകൊണ്ട് ഞങ്ങള്‍ക്ക് ഇന്ന ഇന്ന കാര്യങ്ങള്‍ക്ക് അവകാശമുണ്ട് അതങ്ങനെതന്നെ വേണം എന്ന രീതിയിലുള്ള ഇടയലേഖനങ്ങളും പത്രപ്രസ്താവനകളും മറ്റും അതുപ്രസ്താവിച്ചവരെത്തന്നെ അപഹാസ്യരാകി തീര്‍ത്തിട്ടെയുള്ളൂ. “പോര്‍ക്കും വൈനും“ ഇല്ലാതെ ക്രിസ്ത്യാനികള്‍ക്ക് ഒരു പെരുനാളോ, ഒരു ദിവസമോ ഇല്ല എന്ന മട്ടില്‍ ഒരു ധാരണ പൊതുവേ മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിവയ്ക്കാന്‍ കോട്ടയം എറണാകുളം ഭാഗത്തുള്ള അച്ചായന്മാരുടെ രീതികളും എഴുത്തുകളും പറച്ചിലുകളും ഇടയാക്കിയിട്ടുള്ളതുപോലെയാണ് ഈ ഇടയലേഖനങ്ങളുടെ സ്ഥിതിയും. വൈന്‍ കുടിയും പോര്‍ക്കുതീറ്റിയും അവരുടെ ജീവിതത്തിന്റെ ഭാഗമേ അല്ലാത്ത എത്രയോആയിരം ക്രിസ്ത്യന്‍സ് കേരളത്തിന്റെ മറ്റുഭാഗങ്ങളില്‍ ഉണ്ട് ജോസ്! നെല്ലും പതിരും എല്ലാരംഗങ്ങളിലും ഉണ്ട്. അതുപോലെ, ചില രൂപതാധ്യക്ഷന്മാരുടെ ഇടയ ലേഖനങ്ങള്‍ കേരളത്തിലുടനിളം എല്ലാ സഭകള്‍ക്കും എല്ലാപള്ളികള്‍ക്കും ക്രിസ്ത്യാനി സമൂഹത്തിനുമുഴുവന്‍ ബാധകമാണ് എന്ന മട്ടിലാണല്ലോ പൊതുജനസമൂഹം ധരിച്ചിട്ടുള്ളതും, പ്രത്യേകിച്ച് അന്യമതസ്ഥര്‍ (ശരിക്കും അങ്ങനെയല്ലല്ലോ). അതുകൊണ്ട്, തിരുമേനിമാരും അച്ചന്മാരും സഭകള്‍ പൊതുവേയും രാഷ്ട്രീയത്തിലും ഭരണത്തിലും ഇറങ്ങണ്ടാ എന്നുതന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത്. ഓഫ് ടോപ്പിക്ക് ക്ഷമിക്കുക.
:) എനിക്കാ പോസ്റ്റില്‍ നടന്ന ചര്‍ച്ചകളില്‍ ഏറ്റവും ഇഷ്ട്ടപെട്ട കമന്റുകളില്‍ ഒന്നാണിതു. ഗുരുജി, കൊച്ചു ത്രേസ്യ, അപ്പു, ജൊണ്‍ജാഫര്‍(പുള്ളി ആണതൊന്നു പെരുപ്പിച്ചത്), അഞ്ചരകണ്ടി, സെബിന്‍ തുടങ്ങി ഒരുപാടു പേരുടെ നല്ല കമന്റുകള്‍ അതിലുണ്ടായിരുന്നു.
ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല..!
ഇതൊരു കമന്റായി മാത്രം മതിയായിരുന്നു..!
വിന്‍സിനു..
നന്ദി. 130+ കമന്റുകളുടെ പശ്ചാത്തലത്തില്‍ , നയങ്ങള്‍ക്കു മാറ്റമുണ്ടെങ്കില്‍ അറിയിക്കുമല്ലോ.
[മറ്റാരെങ്കിലുമായിരുന്നു ഇതു പറഞ്ഞിരുന്നതെങ്കില്‍ ' അതെന്നെ ഒന്നാക്കിയതാണോ' എന്നു ഞാന്‍ വെറുതേ.. ഒന്നു സംശയിച്ചേനേ...:-)]
പൊറാടത്തിനു..
ഇതൊരു ശരിയായ പ്രവണതയാണോ എന്നൊരു സംശയം എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പൊ അങ്ങനയൊട്ടു തോന്നുന്നില്ല താനും. പിന്നെ തല്‍ക്കാലം പിടിച്ചുനില്‍ക്കാനായി താളവട്ടം നാരായണന്‍ പറഞ്ഞ ഒരു ഡയലോഗ് " ..എന്റെ ആവശ്യം, താങ്കള്‍ക്കനാവശ്യം....". തുടര്‍ന്നും വായിക്കുമല്ലോ....
Post a Comment