മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, February 26, 2008

മുടിയനായ പുത്രന്റെ ഉപമ

അപ്പോള്‍ അവന്‍ പറഞ്ഞു. " ഒരുവനു രണ്ടു മക്കളുണ്ടായിരുന്നു. മൂത്തയാള്‍ നന്നായി ക്രിക്കറ്റ് കളിക്കുമായിരുന്നു. എന്നാല്‍ രണ്ടാമനാകട്ടെ, അപ്പന്‍ പറയുന്നതു അനുസരിക്കാതെ ദിവസവും കോളെജില്‍ പോയിരുന്നു. ഒരിക്കല്‍ അവന്‍ അപ്പനോടു പറഞ്ഞു . "അപ്പാ, എനിക്കു തരാനുള്ള ഓഹരി തരിക". കിട്ടിയതെല്ലാം വിറ്റു പെറുക്കി, ബാക്കി വേണ്ടതു ബ്ളേഡിനെടുത്തു അവന്‍ സ്വാശ്രയ കോളെജില്‍ മെഡിസിനു ചേര്‍ന്നു. കോളെജിനു അംഗീകാരം നഷ്ടപെട്ടപ്പോള്‍ അവന്‍ തെണ്ടിത്തിരിഞ്ഞു പണ്ടാരം അടങ്ങി. അപ്പോള്‍ അവന്‍ തന്റെ വീടിനെപറ്റിയോര്‍ത്തു.

മൂത്ത മകന്‍ ഐ.പി.എല്‍. -ഇല്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന അപ്പന്‍, തന്റെ ഇളയ മകന്‍ ആടി തൂങ്ങി വരുന്നതു കണ്ടു, ഓടി ചെന്നു അവനെ സ്വീകരിച്ചു. അവന്‍ അപ്പനോടു പറഞ്ഞു " അപ്പാ, ഞാന്‍ അങ്ങേയ്ക്കും ശരത് പവാറിനുമെതിരായി തെറ്റു ചെയ്തു. ഐക്കണ്‍ പ്ളെയര്‍ എന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല. ഒരു രഞ്ജി താരമായി കരുതി എന്നെ സ്വീകരിച്ചാലും". അപ്പന്‍ വേലക്കാരെ വിളിച്ചു പറഞ്ഞു " ഇവനെ വേഗം പുതിയ ജേഴ്സി അണിയിക്കുവിന്‍. പുതിയ പാഡും ഗ്ളൌസും അണിയിക്കുവിന്‍"

കളി കഴിഞ്ഞു മടങ്ങി വന്ന മൂത്ത മകന്‍ ഇതെല്ലാം കണ്ടു അപ്പനോടു പറഞ്ഞു " അപ്പാ, കഴിഞ്ഞ് മൂന്നു സീസണായി ഞാന്‍ കളിച്ചു കാശു സമ്പാദിക്കുന്നു. എന്നിട്ടും ഒരു പുതിയ സോക്സ് പോലും അങ്ങെനിക്കു തന്നില്ലെല്ലോ. എന്നിട്ടു, കാശു മുഴുവന്‍ ധൂര്‍ത്തടിച്ചു വന്ന ഇവനെ അങ്ങു സല്‍ക്കരിക്കുന്നു". അപ്പോള്‍ അപ്പന്‍ പറഞ്ഞു " മകനേ, എന്നോടൊപ്പം നീയും സന്തോഷിക്കുവിന്‍. നിന്റെ അനുജന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു, അവന്‍ ഫിറ്റായിരുക്കുന്നു. അവന്‍ വിരമിച്ചതായിരുന്നു, അവന്‍ തിരിച്ചെത്തിയിരിക്കുന്നു".



ബി.സി.സി. ഐയുടെയും , ലളിത് മോഡിയുടെയും , ഡി.എല്‍.എഫിന്റെയും നാമത്തില്‍ ആമ്മേന്‍.

11 comments:

The Common Man | പ്രാരബ്ധം said...

മുടിയനായ പുത്രന്റെ ഉപമ.

അസൂയയോ???എനിക്കോ??

ശ്രീ said...

ഹ ഹ. അസാമാന്യ ഉപമ തന്നെ, മാഷേ. കലക്കി.
:)

The Common Man | പ്രാരബ്ധം said...

മഹാത്മാവേ..

ഇത്ര വേഗമോ?? താങ്കളുടെ പുതിയ രചന പകുതി വായിച്ചു കഴിഞ്ഞപ്പോ, വെറുതേ ഒന്നു കയറി നോക്കിയതാ...

അതേ, ഈ ബെംഗളുരു ഗ്രൂപ്പില്‍ എങ്ങനാ ഒന്നു കയറിക്കൂടുക?

Sharu (Ansha Muneer) said...

മുടിയനായ പുത്രന്റെ നൂതനമുഖം കൊള്ളാം... :)

ശ്രീ said...

ഹ ഹ. ആദ്യമേ ഈ പോസ്റ്റ് കണ്ണില്‍ പെട്ടു മാഷേ.

പിന്നെ, ബാംഗ്ലൂര്‍ കവലയില്‍ ആദ്യത്തെ തട്ടുകട തുടങ്ങി വച്ച് ആ ഓണം കേറാമൂലയെ ഒരു യഥാര്‍ത്ഥ കവല ആക്കിയെടുത്ത ശ്രീമാന്‍ ശ്രീജിത്തിനെ കോണ്ടാക്റ്റ് ചെയ്യൂ. മെമ്പര്‍ഷിപ്പ് തരപ്പെടുത്തി തരും.
sreejithk2000@gmail.com

N.J Joju said...
This comment has been removed by the author.
N.J Joju said...

ജോസേ...
അടിപൊളി
ഒര്‍ജിനല്‍ മുടിയനായ പുത്രന്റെ ഉപമ വായിക്കാത്തവര്‍ക്ക് ഇതു മുഴുവനായി മനസിലാകുമോ എന്തോ.

വായിക്കാത്തവര്‍ക്കു വേണ്ടി:-
ലൂക്കോസ് എഴുതിയ സുവിശേഷം അദ്ധ്യായം : 15, 11 മുതല്‍ 32 വരെ വാക്യങ്ങള്‍ വായിക്കുക.
ഇതാ ബൈബിള്‍

N.J Joju said...

മുടിയനായ പുത്രന്റെ ഉപമ (ലൂക്കോസ് എഴുതിയ സുവിശേഷം അദ്ധ്യായം : 15, 11 മുതല്‍ 32 വരെ വാക്യങ്ങള്‍ )

പാമരന്‍ said...

:)

ബിജിന്‍ കൃഷ്ണ said...

ആയകാലത്ത് മര്യാദക്ക് ക്ലാസ്സ് കട്ട് ചെയ്തു ക്രിക്കറ്റ് കളിച്ചാല്‍ മതിയായിരുന്നു എന്ന ചിന്ത മനസ്സില്‍ നാമ്പിട്ടു തുടങ്ങിയതായിരുന്നു .... നുള്ളി കളഞ്ഞു ... നന്ദിയുണ്ട് സുഹൃത്തേ... ഇനി ധൈര്യമായിട്ടു തെണ്ടി തിരിഞ്ഞു നടക്കാം...

The Common Man | പ്രാരബ്ധം said...

ഷാരൂ..

ആ കമന്റും കൊള്ളാം.!

ജോജൂ..

ഞാന്‍ ആ കാര്യം അങ്ങു വിട്ടു പോയി... നന്ദി കേട്ടോ..

പാമരനു,

:-)

ബിജിനേ..

കളിച്ചു നടന്ന കുട്ടികളെ തല്ലി ഇസ്കൂളില്‍ പറഞ്ഞു വിട്ട അപ്പന്‍മാര്‍ക്കാണിപ്പോ കൂടുതല്‍ നഷ്ടബോധം..