മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, August 14, 2008

ആണ്ടേയ്ക്കൊരിക്കലെ ആ മധുരം..

തിരിച്ചു വെടിവെയ്ക്കാത്ത ലക്ഷ്യത്തില്‍ ബിന്ദ്ര തുരുതുരാ വെടിവെച്ച്‌ വീഴിച്ച ഒളിമ്പിക്സ് സ്വര്‍ണ്ണത്തിന്റെ നിറവിലായിരിക്കും ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം.

ഒളിഞ്ഞും മറഞ്ഞും തെളിഞ്ഞും വെടിവെയ്ക്കുന്ന ശത്രുസൈനികരുടെ മുന്നില്‍ സംയമനം പാലിക്കാന്‍ വിധിക്കപ്പെട്ട ചില ഷൂട്ടിങ്ങ്‌ ചാമ്പ്യന്‍മാരെ ആരോര്‍ക്കാന്‍?

കോടികളുടെ കനത്തില്‍ ബിന്ദ്ര തിളങ്ങുമ്പോള്‍, ജനകോടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നവരോ? അവര്‍ക്കു നമ്മള്‍ മാസം മൂന്നു കുപ്പി ത്രിഗുണന്‍ റം കൊടുക്കുന്നുണ്ടല്ലോ അല്ലേ? അതു മതി.

ബിന്ദ്രയുടെ നേട്ടത്തില്‍ സന്തോഷമുണ്ട്. പക്ഷേ നേട്ടത്തിനു ശേഷമുള്ള ചിലരുടെ അതിരുകടന്ന ഈ ജയ്‌ വിളി 'അഴകുള്ളവനെ അപ്പാന്ന്‌ വിളിക്കണ' എടപാടാണ്‌. ഒഴുക്കണ ലക്ഷങ്ങളില്‍ കുറച്ചു മംഗള്‍ സിങ്ങ്‌ ചാംപ്യ എന്ന അമ്പെയ്ത്തുതാരത്തിനു കൊടുത്താല്‍ പുള്ളിയും കൊണ്ടുവരും അടുത്തതവണ ഒരു മെഡല്‍.

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. അരുമയായി നുണയാം ഈ മധുരം, ഒരിക്കല്‍ കൂടി.

8 comments:

The Common Man | പ്രാരാബ്ദം said...

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. അരുമയായി നുണയാം ഈ മധുരം, ഒരിക്കല്‍ കൂടി.

സുല്‍ |Sul said...

ചുമ്മാ വായിച്ചൂ ഹൈ
-സുല്‍

നന്ദകുമാര്‍ said...

പരമസത്യം.
അഭിമാനിക്കുന്നു,പക്ഷെ അവഗണിക്കപ്പെടുന്നവരെക്കുറിച്ചു വേദനിക്കുന്നു.

സ്വാതന്ത്ര്യ ദിനാശംസകള്‍!!

ഫസല്‍ / fazal said...

അഭിനവിന്‍റെ തോക്കാരോ മത്സരത്തിനു മുമ്പ് കേടാക്കി വെച്ചത്രെ...
യെന്‍റെ ദൈവമേ... സ്വര്‍ണ്ണത്തിന്‍ കിട്ടിയ തിളക്കമൊന്നും പോരെ...?

അടകോടന്‍ said...

ഹൊ..! ആ ചൈനക്കാരന്‍ തന്നെ ഈസ്വര്‍ ണ്ണവും കൂടി കൊണ്ടു പോയിരുന്നെങ്കില്‍ ഇതൊന്നും കേള്‍ക്കേണ്ടി വരില്ലായിരുന്നു...!....

The Layman said...

Was devouring your blog(s) for the past 3.5 hours.. got hooked... almost completed the english one..:-)

Have a compliment (and this is not belittling ur english blog).. your flow in Malayalam is awesome..I know I'm not the first person to tell you this..:-)
Anyways.


Hope our discussion in my post didn't leave a bad after taste..Apologise if it did..As u wud have seen I'm basically a capitalist trying to find the point in communism..:-)

Pinne loka vivaram okke kurachu kuravaanu..athinte apakvatha undennum karuthikkolu.. :-)

Anyways,
Happy Independence Day!
Keep writing...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ അടകോടാ... :)

സ്വാതന്ത്ര്യദിനാശംസകള്‍

jj said...

awesome... linking this post okie...