മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Tuesday, August 26, 2008

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്‌...

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്‌...മെഡിക്കല്‍ കോളെജും എന്‍ജിനിയറിങ്ങ്‌ കോളെജും പൂട്ടിപ്പോകാതെ നോക്കണം എന്നു ചിലര്‍ക്ക്‌....

കോടതി വിധിപ്രകാരം പള്ളികള്‍ വിട്ടുകിട്ടണമേ എന്നു ചിലര്‍ക്കു്‌...

അതേ കോടതി വിധി നടപ്പാകരുതേ എന്നു വേറെ ചിലര്‍ക്കു്‌...

മതമില്ലാത്ത ജീവനെ പിടിച്ചുകെട്ടണമേ എന്ന്‌ പലര്‍ക്ക്‌.....

മതനിഷേധികളുടെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കണമേ എന്നു പറയാന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ, പ്രതിഷേധ പ്രകടനം, പത്ര സമ്മേളനം.

...

...

...

...


ഇതിനിടയിലാണ്‌ 'ജീവന്‍ പോകാതെ നോക്കിക്കോണേ' എന്നു കരഞ്ഞുകൊണ്ട്‌ ഒറീസ്സായില്‍ നിന്നും ചിലര്...

ആരുടെ കേസ്‌ ആദ്യം പരിഗണിക്കും?


PS: ഒറീസ്സായില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനും പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു.

3 comments:

The Common Man | പ്രാരാബ്ദം said...

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്‌...

vidhu said...

Well Said!!

'മുല്ലപ്പൂവ് said...

"പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്‌...:):)
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!