മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Monday, August 4, 2008

ബ്ളോഗ്‌-വിഞ്ചി കോഡ്‌!!!!!!!!

സു[കു]പ്രസിദ്ധ നോവലിസ്റ്റ്‌ ഡാനി ബ്രണ്ണന്റെ ഏറ്റവും പുതിയ നോവലാണ്‌ ബ്ളോഗ്‌-വിഞ്ചി കോഡ്‌.

പ്ലോട്ട്‌
-------

മനുഷ്യ രാശിയുടെ നീറുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി ഉയര്‍ന്നു വരുന്ന ബ്ലോഗു്‌ എന്ന പ്രതിഭാസം , ഒരുപാട്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌. കാലികപ്രസക്തമായ കാര്യങ്ങളെപറ്റി പോസ്റ്റുകളിടുന്നവരും അതു പ്രചരിപ്പിക്കുന്നവരുമായ ആദര്‍ശ്ശധീരരായ ബ്ലോഗറന്‍മാരെ ഒതുക്കാന്‍, വളിപ്പുകളെഴുതി കയ്യടി വാങ്ങുന്ന പിന്തിരിപ്പന്‍ മൂരാച്ചികള്‍ എന്നും ശ്രമിച്ചിട്ടുണ്ടു. ഇതിനെതിരേയുള്ള ചെറുത്തുനില്‍പ്പിന്റെ ചരിത്രമാണ്‌ ബ്ളോഗ്‌-വിഞ്ചി കോഡ്‌.


കഥയുടെ രത്ന ചുരുക്കം
--------------------------------

റോബേര്‍ട്ട്‌ ലാന്റപ്പന്‍ എന്ന ബ്ളോഗ്‌ ശാസ്ത്രജ്ഞനാണ്‌ നോവലിലെ നായകന്‍. കേരളാ ബ്ളോഗ്‌ നേഴ്സറി എന്ന പേരിലുള്ള ഒരു പ്രസ്ഥാനത്തെപറ്റി അറിവു കിട്ടുന്ന ലാന്റപ്പന്‍ അതിനെപറ്റി അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെടുന്നു.കാലാകാലങ്ങളില്‍ ബ്ളോഗിലെ മാടമ്പി-പരുന്തു-ജന്‍മിമാര്‍, സാധാരണക്കാരനു നിഷേധിച്ചു പോന്ന മൌലികാവകാശമായ സ്വന്തം ബ്ളോഗ്‌ നേടിയെടുക്കുവാന്‍ രൂപം കൊണ്ട സംഘടനയാണിതെന്നു നായകന്‍ മനസ്സിലാക്കുന്നു.ഇതിന്റെ നേതാക്കന്‍മാരായി ഇരുന്നവരെ മേല്‍പ്പറഞ്ഞവര്‍ അപഹാസ്യരാക്കാനും, അപായപ്പെടുത്താനും ശ്രമിച്ചിട്ടുള്ളതായും പുള്ളിക്കു വിവരം കിട്ടുന്നു.

അക്കാദ-, ക്ഷമിക്കണം, ഈ സംഘടനയുടെ ആപ്പീസു പൂട്ടിക്കും എന്നു വീമ്പിളക്കുന്ന ഒരാള്‍ക്കു പോലും , പൂട്ടിക്കാന്‍ ഇതിന്റെ ആപ്പീസ്‌ എവിടെയാണെന്നു അറിയില്ലെന്നും, കുറെയധികം വള്ളികെട്ടു സൂചനകള്‍ അനുസരിച്ചു നീങ്ങിയാലേ അതു കണ്ടു പിടിക്കാന്‍ സാധിക്കൂ എന്നും നായകന്‍ മനസ്സിലാക്കുന്നു. താല്ക്‌കാലിക ബ്ളോഗില്‍ നിന്നും ആഡ്‌ഹോക്കു കമ്മറ്റിയിലെത്തിയ നായകന്‍ ആഡ്‌ഹോക്കു കിടന്നിടത്തു പൂഡ്‌ഹോക്കു പോലും ഇല്ലെന്നറിഞ്ഞു നിരാശനാകുന്നു.

[ശേഷം ബ്ളോഗില്‍..]

മുന്‍കൂര്‍ ജാമ്യം:

1.ഡാന്‍ ബ്രൌണിന്റെ ഏയ്ഞ്ചല്‍സ്‌ ആന്റ്‌ ഡെമണ്‍സ്‌ എന്ന നോവല്‍ വായിച്ചിട്ടുള്ളവര്‍ക്കു , ചിലപ്പോ ഇതല്‍പ്പം തമാശയായി തോന്നാന്‍ സാധ്യതയുണ്ട്‌. അതിലേയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്‌. അല്ലാത്തവര്‍ സദയം ക്ഷമി.
2. ഇതില്‍ ഒരു തരിക്കു പോലും വ്യക്തിഹത്യ, ബ്ളോഗ് ഹത്യ, കോക്കസ് ഗ്രൂപ്പ് ഹത്യ തുടങ്ങിയവ ചേര്‍ത്തിട്ടില്ല.

3 comments:

The Common Man | പ്രാരബ്ധം said...

ബ്ളോഗ്‌-വിഞ്ചി കോഡ്‌!!

The Common Man | പ്രാരബ്ധം said...

സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ ബ്ളോഗ്‌ ക്യാമ്പ് നടക്കുന്നതു ആരും അറിഞ്ഞില്ലേ? എങ്ങും പറഞ്ഞു കണ്ടില്ല.

http://www.blogcampkerala.com/

Devika Jyothi said...

:)

State-sponsored blog camp -thats news!

interesting blog; keep up!