മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, August 21, 2008

കേരളം ...കേരളം....കേരളം മനോഹരം...

വെള്ളിയാഴ്ചയൊക്കെയല്ലേ? ഒരു സന്ധ്യ-സന്ധ്യര-സന്ധ്യേമുക്കാലോടു കൂടി[കട: ഗിന്നസ്‌ കൊച്ചിന്‍.] പലര്‍ക്കും ഒരു പാട്ടൊക്കെ പാടാന്‍ തോന്നും. ആയതിലേയ്ക്കായി . അമ്മച്ചിയാണേ, ഇതു ഞാന്‍ എഴുതിയതല്ല, വേറെയാരേലും പോസ്റ്റിയിട്ടുണ്ടോ എന്നറിയത്തുമില്ല.

ഗജപാ..മാ...ഹായ്‌..സുബാഷ്‌..സുബാഷ്‌!


(വാ.വ.കോ.പാ - എന്ന രീതിയില്‍ പാടിക്കോളൂ)

കേരളം ...കേരളം....കേരളം മനോഹരം...

കേരളം ...കേരളം....കേരളം മനോഹരം...

പരശുരാമന്‍ മഴുവെറിഞ്ഞ്‌ കപ്പ നട്ട കേരളം...
കേരളം ...കേരളം....കേരളം മനോഹരം...

നാടു വാണ മാവേലിക്ക്‌ പാര പണിത കേരളം..
[കേരളം...കേരളം..]

ഇന്ദുലേഖേം മാധവനും ലൈനടിച്ച കേരളം..
[കേരളം..കേരളം..]

പടവലങ്ങ കല്ലുകെട്ടി നീട്ടിവിട്ട കേരളം..
[കേരളം..കേരളം..]

പിള്ളയുള്ള മാണിയുള്ള ജോസഫുള്ള കേരളം..
[കേരളം..കേരളം..]

റബറു വെട്ടി പാലെടുത്തു ഷീറ്റടിച്ച കേരളം..
[കേരളം..കേരളം..]

വേനല്‍ക്കാലം ചക്കക്കുരു ചുട്ടുതിന്നും കേരളം..

അതു കഴിഞ്ഞു തുരുതുരാന്ന്‌ ....ഛായ്‌! അശ്ലീലം!

[ബാക്കിയൊക്കെ മനോധര്‍മ്മം]

9 comments:

The Common Man | പ്രാരബ്ധം said...

വെള്ളിയാഴ്ചയൊക്കെയല്ലേ? ഒരു സന്ധ്യ-സന്ധ്യര-സന്ധ്യേമുക്കാലോടു കൂടി[കട: ഗിന്നസ്‌ കൊച്ചിന്‍.] പലര്‍ക്കും ഒരു പാട്ടൊക്കെ പാടാന്‍ തോന്നും. ആയതിലേയ്ക്കായി . അമ്മച്ചിയാണേ, ഇതു ഞാന്‍ എഴുതിയതല്ല, വേറെയാരേലും പോസ്റ്റിയിട്ടുണ്ടോ എന്നറിയത്തുമില്ല.

അച്ചായത്തി said...

ezhuthi niruthiyathinum appuram bhaavante bhavanaye valarthanjathu nannayi.....

ശ്രീ said...

ആരെഴുതിയതായാലും ഒരുപാടു കേട്ടിട്ടുണ്ട്, മുഴുവനുമായിട്ടല്ലെങ്കിലും...
:)

nandakumar said...

ഇദ് പാടാനൊരു ചാന്‍സുണ്ടോ?

നന്ദപര്‍വ്വം-

നരിക്കുന്നൻ said...

ആരെഴുതിയതാണേലും ഞാൻ ആദ്യം വായിക്കുകയാ... സംഭവം കൊള്ളാം... ഈ പരശുരാമന്റെ ഒരു കാര്യം...ആ മഴു എറിയാതിരുന്നെങ്കിൽ എന്തൊക്കെയാ കേൾക്കേണ്ടിവരിക......

siva // ശിവ said...

എന്റെ അടുത്ത മ്യൂസിക് ആല്‍ബത്തിന് താങ്കള്‍ തന്നെ പാട്ട് എഴുതിയാല്‍ മതി...

Sarija NS said...

ഒരു സന്ധ്യ-സന്ധ്യര-സന്ധ്യേമുക്കാലോടു കൂടി - ഇത് കണ്ടപ്പോള്‍ വലിയ പ്രതീക്ഷയോടെ വായന തുടങ്ങിയതാ.

The one who has loved and lost said...

ithu swayam ezhuthiyathaano?

COOOLJAY said...

aripodichu podivaruthu puttu chutta keralam...