മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Sunday, August 17, 2008

ഒന്നു നാട്ടില്‍ പോയി വന്നു ..



ഒന്നരമാസത്തെ കാത്തിരിപ്പിനു ശേഷം വീട്ടിലേയ്ക്കു...






പാടത്ത്‌ ചെന്നപ്പോ നെല്ല്‌ കതിരിട്ടിരിക്കുന്നു. അതിന്റെ രണ്ട്‌- മൂന്നു പടം പിടിച്ചു. ചിങ്ങം ഒന്ന്‌ ഒക്കെയല്ലേ?



കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയുംകൂടി. ഇംഗ്ലണ്ടിലെ പാര്‍ലമെന്റായ 'ഹൌസ്‌ ഓഫ്‌ കോമണ്‍സ്'-ന്റെ പേരില്‍ ഇറങ്ങുന്ന ഒരു സ്കോച്ച്‌വിസ്കി. നമ്മുടെ നാട്ടില്‍ ഇതുവരെ 'ലോകസഭാ' എന്ന ഒരു ബ്രാണ്ടിറങ്ങിയിട്ടില്ലല്ലോ അല്ലേ?



പിന്നെ അമ്മു സാറിന്റെ ഒരു 'ബാലാമണിയമ്മ' പോസും. ആ മുഖത്ത്‌ ഒരു അറുപതിന്റെ മിനുക്കം കാണുന്നില്ലേ? [ അറുപത്‌ എന്നതു പ്രായമല്ലാട്ടോ!].

5 comments:

The Common Man | പ്രാരബ്ധം said...

കുമരകം ഫോട്ടംസ്!

nandakumar said...

പൊട്ടട്ടെ ഒരു ചിങ്ങ തേങ്ങ ((((ഠോ))))

ദുഷ്ടാ‍ാ.. നിന്നെ അങ്ങിനെയല്ലാതെ വിളിക്കാമ്പറ്റണില്ല.. ഹോ !
(‘അറുപതിന്റെ‘ ചിരിക്ക് ഒരു ബി.ഐ.സ്. ഹാള്‍മാര്‍ക്ക്ഡ്):)

Sarija NS said...

അറുപതുകളിലെ ചിരി ഒരു ക്ലോസപ് ഷോട്ട് ആക്കാമായിരുന്നു. ആകെ ഇത്രെം ഫോട്ടോയെ നാട്ടില്‍ പോയിട്ടു കിട്ടീള്ളു? :(

The Common Man | പ്രാരബ്ധം said...

നന്ദാ..

പത്തു പോസ്റ്റിനു മൂന്നു തേങ്ങാ വെച്ച്‌ മുപ്പതു തേങ്ങായ്ക്കുള്ള കാശ്‌ മുന്‍പേര്‍ മേടിച്ചിട്ട്‌ ഇപ്പോ ഒരു തേങ്ങായോ? അടിയെടോ രണ്ടെണ്ണം കൂടി...

സരിജേച്ചീ..[ ബഹുമാനം കൊണ്ടല്ല, ചുമ്മാ..]

അറുപതുകളിലെ ചിരിയല്ല, 'അറുപതിന്റെ ചിരി'. അടുത്ത തവണ ക്ളോസപ്പടിക്കാട്ടോ.

കുമരകത്തുകൂടി ഒരു ക്യാമറയും തൂക്കി നടക്കാന്‍ വിദേശികള്‍ക്ക്‌ മാത്രമേ ലൈസന്‍സുള്ളൂ. നമ്മളതു ചെയ്താല്‍ അഹങ്കാരം എന്നു പറയും.

ശ്രീ said...

ന്നാലും കുറച്ചു പോട്ടംസു കൂടെ പിടിയ്ക്കാമായിരുന്നു.

നെല്ല് ഇഷ്ടായി.
:)