മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Thursday, November 29, 2007

വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം:1

ദേവി വിലാസം ഹൈസ്കൂളിലെ ഒരു യുവജനോല്‍സവകാലം. ഞങ്ങളുടെ നാടകം നടക്കുന്നു. കഥ ‘ ധര്‍മ്മരാജാ!!!!!!!’[ സിംബല്‍!].


നാടകം പകുതി പിന്നിട്ടു കഴിഞ്ഞു. വില്ലന്‍മാര്‍ ഒത്തുകൂടി ധര്‍മ്മരാജയുടെ വീടു കൊള്ളയടിക്കുന്ന കാര്യം ആലോചിക്കുകയാണു. നിയമപരമായി പറഞ്ഞാല്‍ കുറ്റകരമായ ഗൂഢാലോചന. ആലോചന മുറുകി വരുമ്പോള്‍ ആണ്ടെടാ, സാക്ഷാല്‍ ധര്‍മ്മരാജ കയറി വരുന്നു!. വില്ലന്‍മാരെല്ലാം ഒന്നു പരുങ്ങി. നായകന്‍ നില്‍ക്കുമ്പോള്‍ എങ്ങനാ ഇതൊക്കെ ആലോചിക്കുന്നതു? പുള്ളിക്കെന്തോ തോന്നും? ആകെ കണ്‍ഫ്യൂഷന്‍!


സംഗതി ഇതാണു. ധര്‍മ്മനായി അഭിനയിക്കുന്ന സൈലേഷിനു അല്പ്പം ടൈമിങ്ങു തെറ്റി. കൊള്ള നടക്കുമ്പോള്‍ പാഞ്ഞെത്തി അവരെ നേരിടേണ്ട പുള്ളിക്കാരന്‍ അല്‍പ്പം നേരത്തേ ഇങ്ങു കേറി പോന്നു. അവനും പറ്റിയ അമളി മനസ്സിലായി. പക്ഷേ, ഇരുത്തം വന്ന നടനായതുകൊണ്ടു, രണ്ടു ചാലു നടന്നിട്ടു വില്ലന്‍മാരിലൊരാളോടു, സഗൌരവം : “ എന്താടോ ഇവിടെയൊരു കൊള്ളയൊക്കെ പോലെ? മര്യാദക്കു നടന്നോണം. കേട്ടോ?..വെറുതേ എനിക്കു പണിയുണ്ടാക്കരുതു..”. പിന്നെ ആ സ്റ്റേജിലെ മുഴുവന്‍ ശ്വാസവും അകത്തോട്ടെടുത്തു അങ്ങു നടന്നു പോയി.

ശ്ശേഷം നാടകം സ്ക്രിപ്റ്റ് പോലെ തന്നെ.

9 comments:

The Common Man | പ്രാരാബ്ദം said...

"....എന്താടോ ഇവിടെയൊരു കൊള്ളയൊക്കെ പോലെ? മര്യാദക്കു നടന്നോണം. കേട്ടോ?..വെറുതേ എനിക്കു പണിയുണ്ടാക്കരുതു...."

മൂര്‍ത്തി said...

പ്രേംജിയെക്കുറിച്ച് ഇത്തരമൊന്നു കേട്ടിട്ടുണ്ട്..ഒരു രംഗത്തില്‍ തൂങ്ങിക്കിടക്കുന്ന മൈക്ക് പ്രേംജിയുടെ നെറ്റിയില്‍ ഇടിക്കും. ഇടിച്ചയിടം ഒന്നു തടവി പ്രേംജി ചോദിച്ചത്രെ...”ആരാ ഈ ഭസ്മത്തൊട്ടി ഇവിടെ വെച്ചേ?”.

ശ്രീ said...

അങ്ങനെയാണ്‍ കഴിവുള്ള നടന്മാര്‍‌...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ha ha ha ...

athu nannaayi

മുരളി മേനോന്‍ (Murali Menon) said...

സീതയെ കണ്ടു വന്ന ഹനൂമാനോട് ശ്രീരാമന്‍ തെറ്റി ചോദിച്ചത് ഇങ്ങനെ:
ശ്രീരാമന്‍: അപ്പോള്‍ ശ്രീരാമന്‍ പോയിട്ട് സീതയെ കണ്ടോ?
ഹനുമാന്‍ ആകെ ആശയക്കുഴപ്പത്തിലായ്. പക്ഷെ നല്ല പ്രതിഭാശാലിയായ നടനായതുകൊണ്ട് ഉത്തരം ആത്മഗതമാക്കി.
“ഹോ, സീതാദേവി പോയ ദു:ഖത്തില്‍ എന്റെ സ്വാമി എന്താണ് പറയുന്നതെന്നു പോലും ഓര്‍ക്കുന്നില്ല”
നാടകം കണ്ടു കൂകുന്നവര്‍ ഉടനെ അത് നിര്‍ത്തി.

ഇത്തരം ഓര്‍മ്മകള്‍ രസകരമാണ് - കോമണ്‍ മാന്‍.

മുക്കുവന്‍ said...

thats the way to get back in action..

The Common Man | പ്രാരാബ്ദം said...

@ മൂര്‍ത്തി

അതൊരു രസകരമായ പുതിയ അറിവ്. നന്ദി.

@ ശ്രീ

അവനിതൊന്നും വായിക്കാന്‍ സാദ്ധ്യതയില്ല. കഷ്ടം!

@ പ്രിയ , മുരളിയേട്ടന്‍, മുക്കുവന്‍

ഇനിയുമുണ്ട് ഒര്‍ജിനല്‍ കഥകള്‍, പുറകേ വിടാം!

The Common Man | പ്രാരാബ്ദം said...

@ മൂര്‍ത്തി

അതൊരു രസകരമായ പുതിയ അറിവ്. നന്ദി.

@ ശ്രീ

അവനിതൊന്നും വായിക്കാന്‍ സാദ്ധ്യതയില്ല. കഷ്ടം!

@ പ്രിയ , മുരളിയേട്ടന്‍, മുക്കുവന്‍

ഇനിയുമുണ്ട് ഒര്‍ജിനല്‍ കഥകള്‍, പുറകേ വിടാം!

വാല്‍മീകി said...

ഹഹഹ.. അതു കലക്കി.