ഹല്ലേ!
ഏനിക്കെന്നതാ ഇതൊന്നും ആയിക്കൂടേ?
മലയാള നാടിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള കൊഞ്ഞാണന്മാര്ക്കെല്ലാം [ സഖാഃ സുധാകരന് സിന്ദാബാദ്!] അവനവന്റെ നാടിനെപറ്റിയും നാട്ടിലെ പാവം പിടിച്ച ചില മനുഷ്യന്മാരെപറ്റിയും നിറം പിടിപ്പിച്ച കഥകള്‍ പടച്ചു വിട്ട് മിടുക്കന്മാരാകാമെങ്കില് എനിക്കും പറ്റും!
നാളെ മുതല്‍ ഞാനും ഇറങ്ങുന്നു…..തമാശ പൊട്ടിവിടരുന്ന സ്ഥലങ്ങളിലും സാഹചര്യങ്ങളിലും... പഴത്തൊലി, ചാക്ക് തുടങ്ങിയ മാരകായുധങ്ങളും കൈയ്യിലുണ്ടാവും... കുമരകംകാര് ജാഗ്രൈതൈ!
നാട്ടുകാരുടെ ശ്രദ്ധയ്ക്ക്:
ബോട്ട് ജെട്ടി, ചന്തക്കവല, വൈ.എം.സി.എ, സിവില്‍ സപ്ളൈസ് എന്നു വേണ്ട, എഴുതി പിടിപ്പിക്കാന്‍ ഒരു ത്രെഡ് കിട്ടാന്‍ സാദ്ധ്യതയുള്ള എവിടെയും ഞാനുണ്ടാകും... ആരും കേള്‍ക്കാതെ നിങ്ങള്‍ അടിച്ചു വിടുന്നതൊക്കെ നാളെ ബ്ളോഗ് പാണന്മാര് പാടി നടക്കും.....
അപ്പന്റെ ശ്രദ്ധയ്ക്ക്:
സിവില്‍ സപ്ളൈസിന്റെ ക്യൂവിലോ, ഷാപ്പിനുള്ളിലോ ഇനിയും കണ്ടുമുട്ടിയാല്‍ വീണ്ടും തെറ്റിദ്ധരിക്കരുതേ എന്നപേക്ഷ! ഞാന്‍ അതിനു വന്നതല്ല!
ഇനി ഒരു നല്ല പേരു കണ്ടു പിടിക്കണം...കുമരകപുരാണം എന്ന പേരു ഞാന്‍ പണ്ടു എല്‍.പി. സ്കൂളില്‍ പോണ കാലത്തേ ഓര്‍ത്തു വച്ചിരുന്നതാ എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലല്ലോ.ങാ! വല്ല 'വെപ്രാളം'-ന്നോ 'വെട്ടിക്കൂട്ട്'എന്നോ ഒക്കെ വിളിയ്ക്കാം...പണ്ട് വരരുചി പറഞ്ഞതു പോലെ' പേജ് നല്കിയ ദൈവം പേരും നല്‍കും'!
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Monday, November 5, 2007
Subscribe to:
Post Comments (Atom)
6 comments:
ബ്രാഡ് പിറ്റ് എന്ന പ്രൊഫൈലില്‍ കണ്ടിട്ട് വന്നതൊന്നുമല്ല :)
ഇത് കുറേ പോസ്റ്റായല്ലോ ഇറങ്ങുന്നൂ ഇപ്പൊ എഴുതിക്കളയും എന്നൊക്കെ ഭീഷണി...അങ്ങ്ട് എഴുതെന്നേ കോമണ്‍ മാനേ!
സ്വാഗതം!!
എന്നാപ്പിന്നെ എഴുതിതുടങ്ങ് എന്റെ കോമണ്‍ മോനേ.
ആശംസകള്‍!!!
welcome :)
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
വാ, എന്നാ ഇറങ്ങന്നെ, ല്ലേ?
Post a Comment