ഇന്നു മനോരമയില്‍ 'അനുഭവം' പംക്തി കണ്ടപ്പോള്‍ കുറച്ചു പഴയ രണ്ടു കഥകള്‍ ഓര്‍ത്തു പോയി. 'രോഗി ശര്‍ദ്ദിച്ചതും പാല്,വൈദ്യന് ശര്‍ദ്ദിച്ചതും പാല്' എന്നു പറഞ്ഞതു പോലെ, വല്ലഭനു പുല്ലും പോസ്റ്റ്!!
നല്ല കള്ളന്
=========
ജോലിക്കാരനായി ബെംഗളുരുവില്‍, താമസമാക്കിയ കാലം. കോറമംഗലയിലെ വാടകവീട്ടില്‍, ഒരു ഞായറാഴ്ച്ച വൈകിട്ടു, ബലവാന് ബിയറിന്റെ ക്ഷീണത്തില്‍ ഞാന്‍ കട്ടിലിലേയ്ക്കു ചെരിയുമ്പോള്‍ തോമാ ഫോണില്‍ കൊഞ്ചിക്കൊണ്ട് പുറത്തേയ്ക്കിറങ്ങുന്നതു ഞാന്‍ കണ്ടതാണു. രാവിലെ എഴുന്നേറ്റ് വന്നപ്പോ എന്റെ മൊബൈല്‍ കാണാനില്ല. വീട് അരിച്ചുപെറുക്കി നോക്കിയിട്ടും കിം!നഹിം!. അപ്പോ അറിയുന്നു, വേറൊരു ഹതഭാഗ്യനുംകൂടിയുണ്ടെന്നു. ഇതിനിടയ്ക്കു വേറൊരു കാര്യം ശ്രദ്ധിച്ചു. വീടിന്റെ മുന്‍വാതില്‍ ചാരിയിട്ടേയുള്ളൂ,കുറ്റിയിട്ടിട്ടില്ല. അതിന്റെ കാര്യകാരണങ്ങള്‍ ചര്ച്ചിച്ചുകൊണ്ടിരുന്നപ്പോളാണു ഞങ്ങള്‍ അതു കണ്ടതു; വാതിലിനോടു ചേര്‍ന്ന ജനല്പടിയില് മൂന്നു സിം കാര്‍ഡുകള്‍ ഇരിയ്ക്കുന്നു!
കാര്യങ്ങള്‍ പതിയെ വ്യക്തമാകാന്‍ തുടങ്ങി. പഞ്ചാര സര്‍വ്വീസ് കഴിഞ്ഞു തോമാ അകത്തു കയറിയിട്ടു വാതില്‍ കുറ്റിയിട്ടില്ല. വഴിയേ പോയ ഏതോ ഒരു പാവപെട്ടവന് അകത്തു കയറി ഒന്നു ചെറുതായി മിനക്കെട്ടിട്ടു പോയി. അത്ര തന്നെ! ചമ്മിയ മുഖത്തോടെ തോമാ 'സോറി ഡാ' പറഞ്ഞു കൊണ്ടും, ഞങ്ങള്‍ 'സാരില്ലടാ' പറഞ്ഞു കൊണ്ടും, മനസ്സില്‍ അവന്റപ്പനു പറഞ്ഞ്കൊണ്ടും ഇരിക്കുന്ന ആ അവസരത്തിലാണ്, അല്ലെങ്കില്‍ ആ വേളയിലാണ്, അല്ലെങ്കില്‍ ആ സന്ദര്‍ഭത്തിലാണ് എനിയ്ക്കൊരു കാര്യം കത്തിയതു. "അളിയാ രണ്ടു മൊബൈല്‍ അല്ലേ പോയതു? അപ്പോ ഈ മൂന്നാമത്തെ സിംകാര്‍ഡ് ആരുടേതു?"... ഹല്ലേലൂയ്യ! ദൈവത്തിനു സ്തുതി! അതു തോമായുടേതു ആയിരുന്നു! [ നിനക്കങ്ങനെ തന്നെ വേണം!]
മേശപ്പുറത്തു ഇട്ടിരുന്ന പേഴ്സുകള്‍ പരിശോധിച്ചപ്പോള്‍ വേറെയൊരു കാര്യം കൂടി തെളിഞ്ഞു, ആ 'കൊച്ചുകള്ളന്' നോട്ടുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ. ഐ.ഡി.കാര്‍ഡ്, എ.ടി.എം/ക്രെഡിറ്റ് കാര്‍ഡുകള്‍,ലൈസന്‍സ് തുടങ്ങിയവയെല്ലാം സുഭദ്രം. ചേട്ടന് ഒന്നു മനസ്സു വെച്ചിരുന്നെങ്കില്‍, ഒരു രണ്ടാഴ്ച നിലത്തു നില്‍ക്കാതെ ഓടിനടക്കാനുള്ള വകുപ്പുണ്ടാക്കാമായിരുന്നു. കുടുംബത്തില്‍ പിറന്ന പാര്ട്ടിയായിരുന്നതു കൊണ്ടു ആ തൊന്തരവെല്ലാം കഴിക്കാതെ കഴിഞ്ഞു. [ദേവഗൌഡ ഫാമിലി ആയിരിക്കണം]
ഇന്നും , ആ മഹാനുഭാവനെപ്പറ്റി, ആ തസ്കരരത്നത്തെപ്പറ്റി ഓര്‍മ്മിക്കുമ്പോഴെല്ലാം ഞാന്‍ പറയാറുണ്ട് .." ശ്ശെ! എന്നാലും ഒരമ്പതു രൂപാ കൂടിയെങ്കിലും അന്നു പേഴ്സില്‍ വെയ്ക്കണ്ടതായിരുന്നു!"...
വിലപേശലിന്റെ പാരമ്യം
====================
പ്ളസ്സ് ടൂ കാലത്തെ വിനോദ-വിജ്ഞാന യാത്ര ഊട്ടിയിലേയ്ക്കായിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ഒരു വിധം ഒപ്പിച്ചെടുത്ത കുതിര ബ്രാണ്ട് സിരകളില്‍ ഒളിപ്പിച്ചു ഊട്ടി തടാകത്തിനു ചുറ്റും കാഴ്ചകള്‍ കണ്ടു നടക്കുമ്പോഴാണു, അടുത്ത ക്ളാസ്സിലെ ജിമ്മനായ ദീപു ഒരു തൊപ്പിക്കച്ചവടക്കരനുമായി വില പേശുന്നതു കാണാന്‍ ഇടയായതു. വിശേഷം ഒക്കെ പറഞ്ഞ് വന്നപ്പൊള്‍ പുള്ളിയും മലയാളി. ശേഷം പ്രഥമ പുരുഷനില്‍....
ദീപു : ചേട്ടാ, ഒരു തൊപ്പിക്കെന്തു തരണം?
ചേട്ടന്: ഒരെണ്ണം പത്തു രൂപ.
ദീപു : [ ഒരു പാടു ആലോചിച്ച ശേഷം] രണ്ടെണ്ണം ഇരുപതു രൂപയ്ക്കു കൊടുക്കുവോ?
ചേട്ടന്: [ അതിലും കൂടുതല്‍ ആലോചിച്ചിട്ട്`] ഓ.. ഇല്ല… മുതലാവില്ല മോനേ…
ദീപു : ആ എന്നാ വേണ്ട, ചേട്ടന്റെ വില എനിക്കും മുതലാവില്ല.
ഇതില്‍ ചിരിക്കനെന്തിരിക്കുന്നു എന്നു അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ കുറേ സമയമെടുത്തു. ഷൂസു ധരിച്ചിരുന്നതുകൊണ്ടു , എണ്ണികൂട്ടിയപ്പോള് കാലിലെ വിരലുകള്‍ ഉപയോഗിക്കാന്‍ പറ്റാതെയിരുന്നതാണു ഈ പ്രതിസന്ധിക്കു കാരണമെന്നു ഞങ്ങളെ പഠിപ്പിക്കാന്‍ അവനും.
അനുബന്ധം:
ഇതു രണ്ടും ഞാന്‍ ചിലപ്പോള്‍ മനോരമയ്ക്കു വിടാന്‍ സാദ്ധ്യതയുള്ളതു കൊണ്ടു ആരും കോപ്പിയടിക്കരുതു കേട്ടോ.
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Monday, November 19, 2007
Subscribe to:
Post Comments (Atom)
6 comments:
മനോരമയ്ക്ക്,മാത്തുകുട്ടിച്ചായനു...എന്റെ വക!
വൌ ജോസ് വൌ! കലക്കി. നീ മലയാളം ബ്ലോഗ് തുടങ്ങിയ കാര്യം അറിയിച്ചിലല്ലോ.
നല്ല ഓര്‍മ്മകുറിപ്പുകള്‍. നര്‍മ്മത്തിന്റെ മേമ്പോടി ചേര്‍ത്തിരിക്കുന്നതുകൊണ്ട് വിരസമായില്ല.
josetta,
nalathayidund ,innium ithu pole othiri karyangal joesttante mannasil undennu ariyam athokhe onnu purathvidu,...
World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold d3r6z7qp
Post a Comment