മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.

Friday, November 30, 2007

വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം :2

വര്‍ഷങ്ങള്‍ പലതു പുറകോട്ടു വരണം. നഴ്സറിയില്‍ പഠിക്കുന്ന കാലം. നഴ്സറിയുടെ വാര്‍ഷികത്തിനു നാടകം. ഒരു വി.എം.വിനു മോഡല്‍ കഥയായിരുന്നിരിക്കണം. അപ്പനും, അമ്മയും , രണ്ടാണ്‍മക്കളുമൊക്കെയായിട്ടുള്ള ഒരു കുടുംബകഥ.തലയെടുപ്പും പക്വതയുമൊക്കെ കണ്‍സിടര്‍ ചെയ്തു ഞാന്‍ മൂത്ത മകന്‍.


നാടകത്തില്‍ ഞാനാരെയോ ഫോണ്‍ ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഇതിനോളം സന്തോഷം വേറെയില്ല. സ്വന്തം വീട്ടില്‍ പോയിട്ടു, അയല്‍വക്കത്തു പോലും ഒരു ഫോണില്ല. ഉള്ളതു പറയാല്ലോ, ആ സമയത്ത് ഞാനൊരു ഫോണിലൊന്നു തൊട്ടിട്ടുപോലുമില്ലായിരുന്നു. എന്റെ അനിയനായി അഭിനയിക്കുന്ന ചുള്ളന്റെ അപ്പനു ടെലിഫോണ്‍സിലായിരുന്നു ജോലി. അങ്ങനെ ഫോണ്‍ കൊണ്ടു വരാമെന്നവനേറ്റു. ഓരോ ദിവസവും പ്രാക്റ്റീസിനു ചെല്ലുമ്പൊ ലവന്‍ പറയും നാളെ കൊണ്ടുവരാമെന്നു. അങ്ങനെ ഇല്ലാത്ത ഫോണില്‍ നമ്പര്‍ കറക്കി ഞാന്‍ പലതവണ പ്രാക്റ്റീസു ചെയ്തു.


അങ്ങനെ കാത്തുകാത്തിരുന്ന ആ ദിനം വന്നെത്തി. ഫോണും കൊണ്ടു അവന്‍ എത്തിയപ്പോളാണു എനിക്കാദ്യമായി അവനോടൊരു സഹോദരസ്നേഹമൊക്കെ തോന്നിയതു. പക്ഷേ അപ്പോളേയ്ക്കും അവന്റെ നിറം മാറി. അവസാന പ്രാക്റ്റീസിനു മാത്രമാണു അവന്‍ ഫോണൊന്നു പുറത്തെടുത്തതു. അതു കഴിഞ്ഞു ഒന്നു ശരിയ്ക്കു പെരുമാറാമെന്നു വെച്ചപ്പൊ പുള്ളി അടുപ്പിക്കുന്നില്ല. “ ഇനി നാടകത്തിനേ എടുക്കൂ” എന്നൊറ്റ വാശി. ഒടേക്കാരന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടോ!.


നാടകം തുടങ്ങി, ഫോണ്‍വിളിയോടടുത്തപ്പോളാണു എന്റെ മുട്ടന്‍ തല പ്രവര്‍ത്തിച്ചതു. ഫോണ്‍ എടുത്തു മൂന്നു നമ്പര്‍ കറക്കിയാല്‍, പിന്നണിയില്‍ നിന്നു “ട്റ്ണീം” മണിയും പുറകേ സംഭാഷണവും- അതാണു പ്രാക്റ്റീസു ചെയ്ത സീക്വന്‍സ്. പക്ഷേ, കിട്ടിയ ചാന്‍സു കളയാന്‍ എനിക്കു മനസ്സു വന്നില്ല. മൂന്നിനു പകരം ഞാനൊരു 10-12 നമ്പറങ്ങു കറക്കി. മണിയടിയും, സംസാരവുമൊക്കെ അതിന്റെ വഴിക്കു നടന്നു. ഞാനെന്റെ വഴിക്കും!

5 comments:

The Common Man | പ്രാരബ്ധം said...

വേദിയിലെ വികടത്തരങ്ങള്‍!- ഭാഗം :2

ശ്രീവല്ലഭന്‍. said...

aa photo valareyishtappettu...nalla thamashayum....

ദിലീപ് വിശ്വനാഥ് said...

ഹഹഹഹ.. സത്യമായും പോസ്റ്റ് വായിച്ചു ചിരിച്ചു, ഫോട്ടോ കണ്ടപ്പോള്‍ പരിസരം മറന്നു ചിരിച്ചു.

nandakumar said...

ഹഹഹഹ
ആ ഫോട്ടൊ അതാണു തകര്‍പ്പന്‍!! എന്തിനാ പോസ്റ്റ് വായിക്കുന്നത് ഫോട്ടൊ കണ്ടാല്‍ മതിയല്ലോ :) :)

The Common Man | പ്രാരബ്ധം said...

:-)

ഫോട്ടോ ചേര്‍ത്ത് ഒന്നൂടെ പോസ്റ്റുന്നു. അന്നു ഇതൊന്നും ചെയ്യാന്‍ അറിഞ്ഞൂടാരുന്നു.